വെണ്ണക്കല്ലിൽ തീർത്ത മഹാസൗധം.. ലോകം മുഴുവനും ഒരേ അമ്പരപ്പോടെ നോക്കി നിൽക്കുന്ന അത്ഭുത നിർമ്മിതി. പറഞ്ഞു വരുമ്പോഴേ അറിയാം ഇത് താജ്മഹൽ ആണെന്ന്..ഒരു വട്ടമെങ്കിലും താജ് മഹൽ എന്ന അത്ഭുതം കാണണമെന്ന് ആഗ്രഹിക്കാത്തവരില്ല.. ഇവിടെ താജ്മഹലിനു മുന്നിലെത്തി അതിനെ നോക്കി നിൽക്കുന്നവരുടെ കണ്ണിൽ കാണാൻ കഴിയുന്നതും അമ്പരപ്പിന്റെ നിമിഷങ്ങളാണ്.
ഒരു വട്ടമെങ്കിലും താജ്മഹൽ കണ്ടവർക്ക് ആശിച്ച് മോഹിച്ച് ആഗ്രയിലെത്തി അതിരാവിലെ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് തിക്കിലും തിരക്കിലും പെട്ട് ഒടുവിൽ ലോകാത്ഭുതമായ താജ്മഹൽ കണ്ട ഒരു അനുഭവം പറയാനുണ്ടാവും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും താജ്മഹൽ കാണാനെത്തുന്നവരെ കൊണ്ട് ഓരോ ദിവസവും ഇവിടെ വലിയ തിരക്കാണ്. എന്നാൽ ചെറിയ ചില ടെക്നിക്കുകൾ ഉപയോഗിച്ചാൽ ഒരു തിരക്കും ഇല്ലാതെ, സുഖമായി താജ്മഹൽ കണ്ട് വരാം.. എങ്ങനെയെന്നല്ലേ.. നോക്കാം..

താജ് മഹൽ കാണാൻ
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള സമയം അതായത് രാവിലെ 6.00 മുതൽ വൈകിട്ട് 6.30 വരെയാണ് താജ്മഹൽ സന്ദർശിക്കാനുള്ള സമയം. വെള്ളിയാഴ്ച ദിവസങ്ങളിൽ പൊതുപ്രവേശനം ഇല്ല. കൂടാതെ പൗർണ്ണമിയോട് അടുപ്പിച്ച ദിവസങ്ങളിൽ താജ് മഹലിൽ രാത്രി സന്ദർശനവും നടത്താം.
താജ്മഹൽ സന്ദര്‍ശനത്തിൽ ഏറ്റവും കുഴപ്പിക്കുന്ന കാര്യം ഇവിടുത്തെ ടിക്കറ്റ് എടുക്കാനുള്ള ക്യൂ ആണ്. അത് എങ്ങനെയെങ്കിലും കിട്ടി അകത്ത് കയറിയാലോ.. ആഗ്രഹിച്ച പോലെ ഒരു ഫോട്ടോ പോലും എടുക്കാന് പറ്റിയെന്നു വരില്ല. എന്നാൽ ഇതിനോരോന്നിനും ഓരോ പരിഹാരമുണ്ട്.. വായിക്കാം.

താജ് മഹൽ ടിക്കറ്റ് ബുക്കിങ്
താജ് മഹൽ കാണാനുള്ള യാത്രയിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ടിക്കറ്റ് എടുക്കുന്ന കാര്യമാണ്. ആര്‍ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടം ആഗ്രാ സർക്കിളിന് കീഴിലാണ് താജ് മഹൽ വരുന്നത്. അപ്പോൾ അവരുടെ വെബ്സൈറ്റില്‍ നിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം. https://www.asiagracircle.in/ എന്ന വെബ്സൈറ്റിൽ കയറിയാൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ലിങ്ക് കാണാം. ഇതിൽ നിങ്ങൾ സന്ദർശിക്കാനുദ്ദേശിക്കുന്ന ഇടം തിരഞ്ഞെടുത്ത് തിയതിയും നോക്കി ബുക്ക് ചെയ്യാം
വെസ്റ്റ് ഗേറ്റ് വഴി കയറാം
താജ് മഹലിനുള്ളിലേക്ക് കയറുവാൻ വെസ്റ്റ് ഗേറ്റ് തിരഞ്ഞെടുത്താൽ അതാവും നല്ലത്. താജ്മഹലിന്‍റെ പ്രധാന കാഴ്ച കണ്ട് ഫ്രണ്ട് വ്യൂ വഴി കയറാം എന്നതാണ് ഇതിന്റെ പ്രത്യേകത.ഈ ഗേറ്റ് ഗ്രീൻ ഷാജഹാൻ ഗാർഡൻ, ആഗ്ര കന്റോൺമെന്റ്, ആഗ്ര നഗരം എന്നിവയിലേക്ക് അഭിമുഖീകരിക്കുന്നു.
അതേ സമയം തിരക്കില്ലാതെ കയറണമെന്നാണെങ്കിൽ ഈസ്റ്റേൺ ഗേറ്റ് വഴി വേണം കയറാൻ.താജ് നേച്ചർ വാക്കിനും ഫത്തേഹാബാദ് ടൗണിനും നേരെയാണ് ഈ കവാടം.

താജ്മഹൽ കണ്ടുണരാൻ
ആഗ്രയിലെ പ്രഭാതത്തിൽ കണ്ണു തുറന്നെണീക്കുന്നത് താജ്മഹൽ കണ്ടായാലോ.. ആനന്ദം അല്ലേ.. അങ്ങനെയാണെങ്കില്‍ ഇവിടുത്തെ ഹോട്ടലുകളിൽ അതിനുള്ള സൗകര്യങ്ങളുണ്ട്. റൂഫ്ടോപ്പ് കഫേയും മുറികളും തിരഞ്ഞെടുക്കാം. താജ്മഹലിൻറം കാഴ്ച കണ്ട് ചായ കുടിച്ചില്ല എന്ന പരാതി വേണ്ട. ആയിരം രൂപയ്ക്കൊക്കെ മുറി കിട്ടും.
അതിരാവിലെ വരാം
എത്രയും നേരത്തെ താജ് മഹൽകാണാൻ എത്തുന്നോ അത്രയും നല്ലത്. ആദ്യമാദ്യം എത്തിയാൽ നിങ്ങൾക്ക് തിരക്കില്ലാതെ കാണാൻ കഴിയുകയും ഒപ്പം ആൾക്കൂട്ടമില്ലാത്ത താജ്മഹലിന്റെ മനോഹരമായ ഫോട്ടോകൾ എടുക്കാനും സാധിക്കും. ആളുകൾ കൂടും തോറും സൗകര്യത്തോടെ കാണാനുള്ള സമയവും സൗകര്യവും പരിമിതമാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












