Search
  • Follow NativePlanet
Share
» »വെറും 940 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വാരണാസിയിലെത്താം; ഏറ്റവും ചിലവ് കുറഞ്ഞ യാത്ര! പക്ഷേ, ഇപ്പോൾ പോകരുത്

വെറും 940 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വാരണാസിയിലെത്താം; ഏറ്റവും ചിലവ് കുറഞ്ഞ യാത്ര! പക്ഷേ, ഇപ്പോൾ പോകരുത്

വാരണാസി.. വിശ്വാസികൾക്കും ചരിത്രസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ചരിത്രനഗരം. ഒരു വശത്തേയ്ക്ക് നോക്കിയാൽ പതിറ്റാണ്ടുകളുടെ പഴക്കം ഇവിടുത്തെ ഓരോ ഘാട്ടുകൾക്കും ക്ഷേത്രങ്ങൾക്കും കാണാം. മറ്റൊരു വശത്താവട്ടെ, വിശ്വാസത്തിന്‍റെയും ഭക്തിയുടെയും അതിപ്രസരം. ഈ കാഴ്ചകളെല്ലാം കാണാൻ കേരളത്തിൽ നിന്നും കാശിയെന്ന വാരണാസിയിലേക്ക് പോയാലോ? അതും കുറഞ്ഞ ചെലവിൽ ട്രെയിനിലൊരു യാത്ര!

വാരണാസി യാത്രയുടെ പാക്കേജ് ടൂർ എടുത്തുള്ള യാത്രയാണെങ്കിൽ കുറഞ്ഞത് ഒരു മുപ്പതോ നാൽപ്പതോ ആയിരം പൊടിയും. വിമാനത്തിലുള്ള യാത്രയും വലിയ ഹോട്ടലുകളിലെ താമസവും ആഗ്രഹിക്കാതെ, വളരെ ചെറിയ ചിലവിൽ പോകാൻ ഒരു ട്രെയിനുണ്ട്. കേരളത്തിൽ നിന്നും വാരണാസി വഴി പോകുന്ന ഏക ഡയറക്ട് ട്രെയിൻ ആയ എറണാകുളം-പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 22669. ഈ ട്രെയിനിൽ കുറഞ്ഞ ചെലവിലൊരു യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്നു നോക്കാം.

Kochi-Varanasi Train Train trip

എറണാകുളം-വാരണാസി യാത്ര

വാരണാസി എന്ന പുരാതന നഗരത്തെ ആത്മീയ ലക്ഷ്യസ്ഥാനമായി കണ്ട് യാത്ര ചെയ്യുന്നവരും ഈ നഗരത്തെ അറിയുവാനും ചരിത്രക്കാഴ്ചകളിലേക്ക് കടന്നുചെല്ലുവാനായും യാത്ര പോകുന്നവരുമുണ്ട്. ഡല്‍ഹിയിലെത്തി അവിടുന്ന് വീണ്ടും യാത്ര ചെയ്ത് പോകുന്നതിനേക്കാൾ ലാഭവും യാത്രാമെച്ചവും നേരിട്ടുള്ള യാത്രയ്ക്കാണ്. ചെലവ് കുറഞ്ഞ യാത്രയും ഇത് തന്നെയാണ്.

എറണാകുളം-പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 22669

കേരളത്തിൽ നിന്നും വാരണാസി വഴി പാട്നയിലേക്ക് പോകുന്ന എറണാകുളം-പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്ര. എറണാകുളത്ത് നിന്ന് യാത്ര ആംരംഭിച്ച് 28 സ്റ്റേഷനുകളിൽ നിർത്തി 2821 കിലോമീറ്റർ സഞ്ചരിച്ച് നാലാമത്തെ ദിവസമാണ് ട്രെയിന്‍ വാരണാസി ജംങ്ഷനിൽ എത്തിച്ചേരുന്നത്.

എല്ലാ ശനിയാഴ്ചയും എറണാകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിൻ 49 മണിക്കൂർ 50 മിനിറ്റ് സമയം സഞ്ചരിച്ച് ചൊവ്വാഴ്ച പുലർച്ചെ 1.45ന് വാരണാസിയിലെത്തും. കേരളത്തിൽ നാല് സ്റ്റോപ്പുകളാണുള്ളത്. എറണാകുളം ജംങ്ഷൻ ശനിയാഴ്ച രാത്രി 11.55, ആലുവ ഞായറാഴ്ച പുലർച്ചെ 12.23, തൃശൂർ 1.47 am, പാലക്കാട് 3.07 am എന്നിങ്ങനെയാണ് സമയം. തുടർന്ന് തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഉത്തർ പ്രദേശിലെത്തും. അവസാന ലക്ഷ്യസ്ഥാനമായ പാട്നയിൽ നാലാം ദിവസം പുലർച്ചെ 6.25ന് എത്തിച്ചേരും.

Kerala-Varanasi Train Ticket Booking

സ്ലീപ്പർ, എസി ത്രീ ടയർ, എസി 2 ടയർ എന്നിങ്ങനെ മൂന്നു തരത്തിലുള്ള ക്ലാസുകളാണ് ലഭ്യമായിട്ടുള്ളത്. സ്ലീപ്പർ കോച്ചിൽ 940 രൂപ, എസി ത്രീ ടയറിൽ 2420 രൂപ, എസി ടു ടയറിൽ 3535 രൂപ എന്നിങ്ങനെയാണ് എറണാകുളത്ത് നിന്നു വാരണാസി ജംങ്ഷനിലേക്കുള്ള ടിക്കറ്റ് നിരക്ക്.

വാരണാസിയിലെത്തിയാല്‍

കേരളത്തിൽ നിന്നു വരുന്നവര്‍ വേനൽക്കാലം ഒഴിവാക്കി ഇവിടേക്ക് വരാൻ ശ്രമിക്കുക നവംബർ മുതൽ മാര്‌ച്ച് വരെയാണ് ഇവിടുത്തെ സീസൺ. ഇപ്പോൾ കനത്ത ചൂടിയാണ് വാരണാസിയുള്ളത്.
വാരണാസിയിൽ എന്തൊക്കെ കാണണമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എവിടെ താമസിക്കണം, എങ്ങനെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് പലർക്കും വ്യക്തത വേണ്ടത്. ഒരുപാട് ഹോസ്റ്റൽ/ ഡോർമിറ്ററി റൂമുകൾ ലഭിക്കും. യാത്രയിലെ എളുപ്പത്തിന് ദശാശ്വമേദ് ഘട്ടിനടുത്ത് മുറിയെടുക്കാം. ദൂരം പ്രശ്നമല്ലെന്നുണ്ടെങ്കിൽ
അസി ഘാട്ടിനും മണികർണ്ണിക ഘാട്ടിനു ഇടയിലായും മുറിയെടുക്കാം.

കറങ്ങാൻ സ്കൂട്ടർ

കുടുംബവുമായി പോകുന്നവർക്ക് സുരക്ഷ പരിഗണിച്ച് കാർ പോലുള്ള വാഹനങ്ങൾ വാടകയ്ക്കെടുക്കാം. ചാർജ് മുൻകൂട്ടി നിശ്ചയിച്ച ശേഷമേ യാത്ര ഉറപ്പിക്കാവൂ. തനിച്ചോ സുഹൃത്തുക്കൾക്കൊപ്പമോ പോവുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് സ്കൂട്ടർ വാടകയ്ക്ക് ലഭിക്കും. മണിക്കൂറിന് 50 രൂപയാണ് പലയിടത്തെയും നിരക്ക്.

ഗംഗാ ആരതി കാണാം

വാരണാസിയിൽ രണ്ട് സ്ഥലങ്ങളിലാണ് ഗംഗാ ആരതി നടക്കുന്നത്- ആസി ഘാട്ടും ദശാശ്വമേദ് ഘട്ടും. വൈകുന്നേരം ആറരയോടെ അത് ആരംഭിക്കും. ആസി ഘട്ടിനേക്കാൾ ആഘോഷമായി ഗംഗാ ആരതി കാണാൻ പറ്റിയ സ്ഥലം വാരണാസിയിലെ ദശാശ്വമേദ് ഘാട്ട് തന്നെയാണ്. ആസി ഘട്ടിൽ റൂം എടുത്ത് ദശാശ്വമേദ് ഘട്ട് വരെ വൈകിട്ട് ബോട്ടിങ് നടത്തിയാൽ ഗംഗാ ആരതി കാണാം. മിക്കവരും ഗംഗാ ആരതിക്കു ശേഷം വാരണാസി ബോട്ട് യാത്രയും നടത്താറുണ്ട്.

വാരണാസിയിൽ കാണേണ്ട പ്രധാന ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ബോട്ടിങും ഒക്കെയാണ് വാരണാസിൽ കാണേണ്ട പ്രധാന കാഴ്ചകൾ. കാശി വിശ്വനാഥ ക്ഷേത്രം, മണികർണ്ണിക ഘട്ട്, ഗംഗയിലൂടെയുള്ള ബോട്ടിങ്, അസി ഘട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ബിന്ദു മാധവ ക്ഷേത്രം, കൊറിയൻ ക്ഷേത്രം, പിങ്ക് ബുദ്ധ ക്ഷേത്രം, നന്ദേശ്വര്‍ ഘാട്ട്, ദുര്‍ഗാ കുണ്ഡ് മന്ദിര്‍, രത്നേശ്വര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെ കാണണം. തുടർന്ന് സമയം പോലെ വാരണാസിയിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിലുള്ള സാരാനാഥും സന്ദർശിക്കാം.

varanasi

വാരണാസി- എറണാകുളം യാത്ര 22670

തിരികെ എല്ലാ ചൊവ്വാഴ്ചയും വാരണാസിയിൽ നിന്നും ട്രെയിൻ കേരളത്തിലേക്ക് യാത്ര തിരിക്കുന്നു. പാട്നയിൽ നിന്നും വാരണാസിയിൽ രാത്രി 9.05ന് എത്തുന്ന ട്രെയിൻ 48 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത വ്യാഴാഴ്ച രാത്രി 9.40ന് എറണാകുളം ജംങ്ഷനിലെത്തും.

കേരള-ഡൽഹി-വാരണാസി

കേരളത്തിൽ നിന്നും ഡൽഹിയിലെത്തി അവിടുന്ന് വാരണാസിയിലേക്ക് പോകുവാനോ ഡൽഹിയിൽ നിന്ന് ആഗ്ര കന്‍റോൺമെന്‍റിലെത്തി അവിടുന്ന് വാരണാസിയിലേക്ക് കണക്ഷൻ ട്രെയിൻ വഴിയും പോകാം. മടക്ക യാത്രയ്ക്ക് സെക്കൻഡ് സിറ്റിങ് കൂടി ലഭ്യമാണ്. 585 രൂപയാണ് ഇതിലെ നിരക്ക്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+