Search
  • Follow NativePlanet
Share
» »പത്ത് കുതിരകളെ ബലി നല്കിയ ഘട്ട്...ഇന്നിവിടെ നടക്കുന്നതോ?

പത്ത് കുതിരകളെ ബലി നല്കിയ ഘട്ട്...ഇന്നിവിടെ നടക്കുന്നതോ?

മനുഷ്യ പാപങ്ങൾ ഒഴുക്കിക്കൊണ്ടുപോകുന്ന ഗംഗയിലെ ദശാശ്വമേദ് ഘട്ടിന്റെ വിശേഷങ്ങളിലേക്ക്...

വിശേഷണങ്ങൾ ഒത്തിരിയൊന്നും വേണ്ട വാരണാസിയ്ക്ക്...പുരാതനങ്ങളിൽ പുരാതനമായ ഈ നഗരം വിശ്വാസങ്ങളാലും ആചാരങ്ങളാലും ഒക്കെ സമ്പന്നമായ നാടാണ്. ഘട്ടുകളും ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദശാശ്വമേദ് ഘട്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദശാശ്വമേദ് ഘട്ട് ഒട്ടേറെ കഥകളാൽ സമ്പന്നമാണ്. മനുഷ്യ പാപങ്ങൾ ഒഴുക്കിക്കൊണ്ടുപോകുന്ന ഗംഗയിലെ ദശാശ്വമേദ് ഘട്ടിന്റെ വിശേഷങ്ങളിലേക്ക്...

ദശാശ്വമേദ് ഘട്ട് എന്നാൽ

ദശാശ്വമേദ് ഘട്ട് എന്നാൽ

വാരണാസിയിലെ ഏറ്റവും പഴക്കം ചെന്ന ഘട്ടുകളിലൊന്നാണ് ദശാശ്വമേദ് ഘട്ട്. ദശാശ്വമേദ് എന്നാൽ പത്ത് അശ്വങ്ങള്‌ അഥവാ കുതിരകളെ ബലി നല്കിയ ഇടം എന്നാണ്. ദസ് എന്നാൽ പത്തും അശ്വം എന്നാൽ കുതിയ എന്നും മേദ് എന്നാല്ഡ യാഗം എന്നുമാണല്ലോ അർഥം. വാരണാസിയിലെ ഏറ്റവും മനോഹരമായ ഇവിടെ ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.

PC:Aditya Mishra varanasi

പുരാണങ്ങളിലൂടെ

പുരാണങ്ങളിലൂടെ

പുരാണങ്ങളിൽ രണ്ടു കഥകളാണ് ദശാശ്വമേദ് ഘട്ടിനെക്കുറിച്ച് പറയുന്നത്. അതിലൊന്ന് ശിവനെ സ്വീകരിക്കുവാനായി ബ്രഹ്മാവ് നിർമ്മിച്ചതാണെന്നാണ്. മറ്റൊന്നിൽ ഒരു യജ്ഞത്തിനായി ബ്രഹ്മാവ് പത്തു കുതിരകളെ ബലി നല്കിയത് ഇവിടെ വെച്ചാണെന്നും വിശ്വസിക്കപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിൽ ബാരാ ശിവനാഗ ഭരണാധകാരികൾ 10 കുതിരകളെ ഇവിടെ വച്ച് ബലി നല്കിയതായും ഒരു ചരിത്രമുണ്ട്. കഥ എന്തായാലും 1748 ൽ ബാലാജി ബാജിറാവോയാണ് ഇന്നു കാണുന്ന രീതിയിൽ ഇത് പുനർനിർമ്മിച്ചത്. പിന്നീട് ഇന്‍ഡോറിലെ രാജ്ഞിയായിരുന്ന അഹല്യാഭായ് ഹോൽക്കർ മഹാരാജാ ജയ്സിങ് തുടങ്ങിയവർ കാലാകാലങ്ങളിലായി പുനരുദ്ധാരണ പ്രവർത്തികളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്.
PC:Sujay25

ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട്

ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട്

ക്ഷേത്രങ്ങളാലും വിശുദ്ധ ഇടങ്ങളാലും ഒക്കെ ചുറ്റപ്പെട്ടാണ് ദശാശ്വമേദ് ഘട്ട് സ്ഥിതി ചെയ്യുന്നത്. വിശ്വാസികൾ ആചാരങ്ങളുടെ ഭാഗമായി ഇവിടെ എത്തിച്ചേരുമ്പോൾ സഞ്ചാരികൾക്ക് ഇവിടം കാഴ്ചകളുടെ സ്വര്‍ഗ്ഗമാണ്. ഗംഗാ ആരതി കാണുവാനും ഇവിടെ വിശ്വാസികൾ എത്തുന്നു. ഇവിടെ പതിവായി എത്തുന്ന വാരണാസി സ്വദേശികളും ഉണ്ട്.

PC:Sujay25

 ഗംഗാ ആരതി

ഗംഗാ ആരതി

മൺചെരാതിൽ അഗ്നിപകർന്ന് ഗംഗാ ദേവിയെ ആരാധിച്ചു പൂജിക്കുന്ന ഈ ചടങ്ങിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താലത്തിൽ കത്തിച്ചു നിർത്തിയ ചിരാതുകളിലൂടെ, മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഗംഗാ നദിയെ ഉഴിയുന്ന ഈ ചടങ്ങ് വലിയ നീണ്ടു നിൽക്കുന്ന മണിനാദങ്ങളുടെ അകമ്പടിയോടെയാണ് നടക്കുക. വൈകുന്നേരമാകുമ്പോഴേയ്ക്കും നൂറുകണക്കിനാളുകൾ ഗംഗാ ആരതി കാണുവാനായി എത്താറുണ്ട്. സൂര്യാസ്തമയത്തിനു ശേഷം ആരംഭിക്കുന്ന ഗംഗാ ആരതി 45 മിനിട്ട് സമയമാണ് നീണ്ടു നിൽക്കുക.

PC:Phani2

അഗ്നി പൂജ

അഗ്നി പൂജ

ഇവിടുത്തെ പ്രധാന പൂജകളിലൊന്ന് അഗ്നിപൂജയാണ്. ശിവനോടൊപ്പം സൂര്യനേയും അഗ്നിയേയും ഗംഗയേയും ഈ പൂജയിലൂടെ ആരാധിക്കുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വാരണാസി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഓട്ടോയോ പ്രൈവറ്റ് ടാക്സികളോ എടുക്കുന്നതായിരിക്കും ഉത്തമം. രഥയാത്രയിലേക്കാണ് ആദ്യം ഓട്ടോ എടുക്കേണ്ടത്. അവിടെ നിന്നും ഗോഡൗലിയയിലേത്ത്. പത്ത് രൂപ വെച്ചാണ് രണ്ട് ഓട്ടോയ്ക്കും ചാർജ് ആവുക. ഇവിടെ ഇറങ്ങി ഒരു അഞ്ച് മിനിട്ട് സമയം കൂടി നടന്നാൽ ദശാശ്വമേദ് ഘട്ടിലെത്താം.

PC:D S P

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+