Search
  • Follow NativePlanet
Share
» »കൊറിയന്‍ ക്ഷേത്രവും പിങ്ക് ബുദ്ധനും, വാരണാസിയിലെ അപൂര്‍വ്വ കാഴ്ചകള്‍

കൊറിയന്‍ ക്ഷേത്രവും പിങ്ക് ബുദ്ധനും, വാരണാസിയിലെ അപൂര്‍വ്വ കാഴ്ചകള്‍

ഇതാ വാരണാസിയില്‍ സഞ്ചാരികള്‍ അധികം കേട്ടിട്ടില്ലാത്ത കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

വാരണാസി.. മോക്ഷവും ശാന്തിയും തേടി വിശ്വാസികളെത്തിച്ചേരുന്ന ഇടം. എണ്ണിത്തിട്ടപ്പെ‌ടുത്തുവാന്‍ കഴിയാത്തത്രയും ക്ഷേത്രങ്ങളും പുണ്യസ്നാനത്തിനുള്ള ഘാട്ടുകളും ഉള്ള നാട്. ശിവന്റെ വാസസ്ഥാനമായും ഇന്ത്യയിലെ ഏഴു വിശുദ്ധ സ്ഥാനങ്ങളിലൊന്നായും കാശി എന്ന വാരണാസി അറിയപ്പെടുന്നു. ചരിത്രത്തേക്കാള്‍ പുരാതനമായ നഗരമായ ഇവി‌‌ടെ കാഴ്ചകള്‍ നിരവധിയുണ്ട്. സഞ്ചാരികളുടെ പാദസ്പര്‍ശം എന്നുമേല്‍ക്കുന്ന കല്‍പ്പടവുകള്‍ മുതല്‍ വല്ലപ്പോഴും കേട്ടറിഞ്ഞു മാത്രം സഞ്ചാരികളെത്തുന്ന പിങ്ക് ക്ഷേത്രവും മുക്തി ഭവനും ഇവിടെ കാണേണ്ടവയാണ്. ഇതാ വാരണാസിയില്‍ സഞ്ചാരികള്‍ അധികം കേട്ടിട്ടില്ലാത്ത കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

പിങ്ക് ക്ഷേത്രം സാരാനാഥ്

പിങ്ക് ക്ഷേത്രം സാരാനാഥ്

സാരാനാഥിലെ ബുദ്ധ ക്ഷേത്രങ്ങളില്‍ താരതമ്യേന പുതിയ സാന്നിധ്യമാണ് പിങ്ക് ക്ഷേത്രം. സിവാലി വിയറ്റ്നാമീസ് ബുദ്ധ ക്ഷേത്രമെന്നാണ് ഇതിന്റെ പേര്. പിങ്ക് നിറത്തിലുള്ള കല്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന വളരെ വലിയ ബുദ്ധപ്രതിമയാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ബുദ്ധപ്രതിമയാണ് ഇതെന്നാണ് പറയപ്പെ‌ടുന്നത്. മെയിന്‍ സാരാനാഥ് ക്യാംപസിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം പല സഞ്ചാരികള്‍ക്കും അറിയുന്ന ഒരിടമല്ല.
ഒരു സന്യാസിക്ക് സ്വപ്നത്തില്‍ ലഭിച്ച ദര്‍ശനത്തെതുടര്‍ന്ന് തന്റെ സകല സ്വത്തും വിറ്റാണ് അദ്ദേഹം ഈ കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചത്.

PC:Rickard Törnblad

ലാല്‍ ഖാന്‍റെ ശവകുടീരം

ലാല്‍ ഖാന്‍റെ ശവകുടീരം

വാരണാസിലെ രാജ് ഘട്ട് മാളവ്യ പാലത്തിനു സമീപമാണ് ലാല്‍ ഖാന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. വാരണാസിയുടെ മധ്യകാലഘട്ടത്തില്‍ ഇവിടെ നിര്‍മ്മിക്കപ്പെട്ട നിരവധി ശവകൂടീരങ്ങളില്‍ ഒന്നാണിത്. മുഗള്‍ പ്രമുഖനായിരുന്ന ലാല്‍ ഖാന്റെ ശവകുടീരം വാരണാസിലെയ മുസ്ലീം സ്മാരകങ്ങളു‌ടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഗള്‍ വാസ്തുവിദ്യയുടെയും ഇസ്ലാമിക് വാസ്തുവിദ്യയുടെയും അതിമനോഹരമായ സങ്കലനമാണിത്.
രാജ്ഘാട്ട് കോട്ടയ്ക്കുള്ളില്‍ എഡി 1773 ലാണ് ഈ കു‌ടീരം നിര്‍മ്മിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയു‌ടെ സംരക്ഷണത്തിലാണ് ഇവിടമുള്ളത്.

PC: Monsieurupanshu

നന്ദേശ്വര്‍ ഘാട്ട്

നന്ദേശ്വര്‍ ഘാട്ട്

വാരണാസിലെ പ്രസിദ്ധമായ ഷൂട്ടിങ് പോയിന്റാണ് നന്ദേശ്വര്‍ ഘാട്ട്. ഗംഗാ നദിക്ക് അഭിമുഖമായുള്ള ഹവേലിയും ആല്‍മരത്തിനു താഴെയുള്ള ക്ഷേത്രവും എല്ലാമായി നില്‍ക്കുന്ന ഇവിടം വാരണാസി കാണിക്കുന്ന സിനിമകളിലെല്ലാം മുഖം കാണിച്ചിട്ടുണ്ട്. വലിയ പണച്ചിലവും മുടക്കുമില്ലാതെ വാരണാസിയെ അതേപടി പകര്‍ത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. വാരണാസിയിലെ ഏറ്റവും വൃത്തിയുള്ളതും ശാന്തവുമായ ഘാട്ടുകളിലൊന്നു കൂടിയാണ് നന്ദേശ്വര്‍. മുക്തി ഭവന്‍, മസാന്‍, ഹാഫ് ഗേള്‍ ഫ്രണ്ട് തു‌‌‌‌ടങ്ങിയ സിനിമകളിലെല്ലാം ഇവിടം പ്രത്യേക്ഷപ്പെ‌ട്ടിട്ടുണ്ട്.

മുക്തി ഭവന്‍

മുക്തി ഭവന്‍

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മുക്തി തേടിയുള്ള യാത്രയില്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന ഇടമാണിത്. മരിക്കുവാന്‍ സമയമായി എന്നു തോന്നിയാല്‍, അല്ലെങ്കില്‍ മരണത്തെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കു മാത്രം പ്രവേശനമുള്ള ഇടമാണ് മുക്തി ഭവന്‍. കാശിയിലെത്തി മരിച്ചാല്‍ മോക്ഷം ലഭിക്കുമെന്ന വിശ്വാസത്തില്‍ പലരും മരിക്കുവാനായി തിരഞ്ഞെടുക്കുന്ന ഇടമാണ് കാശി. അതനുസരിച്ച് മുക്തി ഭവന്‍ ആളുകളെ മരിക്കുവാന്‍ തയ്യാറെടുപ്പിക്കുന്ന ഇടമാണ്. മരണത്തെ പ്രതീക്ഷിച്ചിരിക്കുന്നവരാണ് ഇവിടെ എത്തുന്നത്.
മരണം കാത്തിരിക്കുന്നവർക്കും പ്രായാധിക്യത്താൽ അവശരായവർക്കുമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. മാരക രോഗങ്ങളുള്ളവർക്കും ഇവിടെ താമസിക്കാം. എന്നാൽ ആരാണെങ്കിലും രണ്ടാഴ്ച മാത്രമാണ് ഇവിടെ താമസിക്കുവാൻ അനുവദിക്കുക. അതിനുള്ളിൽ മോക്ഷം ലഭിച്ചില്ലെങ്കിൽ മുക്തി ഭവനിൽ നിന്നും പുറത്ത് പോകേണ്ടി വരും

PC: Jorge Royan

സന്തോഷത്തോ‌ടെ മരിക്കുവാന്‍

സന്തോഷത്തോ‌ടെ മരിക്കുവാന്‍

മരണത്തെ കാത്തിരിക്കുവാൻ, അത്രതന്നെ നിർവ്വികാരതയോടെ സ്വീകരിക്കുവാനാണ് ആളുകൾ ഇവിടെ എത്തുന്നത്. മോക്ഷമന്വേഷിച്ച് എത്തുന്നവർക്ക് അഭയം നല്കി സന്തോഷത്തോടെ മരിക്കുവാൻ അനുവദിക്കുന്ന ഇടമാണിത്. നാല്പതിലധികം വര്‍ഷമായി മുക്തി ഭവന്‍ ഇവിടെയുണ്ട്. മരണത്തിന്റെ വിവിധ രൂപങ്ങളെയും അവസ്ഥാന്തരങ്ങളെയും ഇവിടെ കാണാം.

PC:wikimedia

ആലംഗിര്‍ മോസ്ക്

ആലംഗിര്‍ മോസ്ക്

പാഞ്ച് ഗംഗാ ഘാട്ടിനു സമീപം സ്ഥതി ചെയ്യുന്ന ആലംഗിര്‍ മോസ്ക് ആണ് വാരണാസിലെ മറ്റൊരു കാഴ്ച. 1663 ല്‍ ഔറംഗസേബാണിത് നിര്‍മ്മിക്കുന്നത്. ഇന്തോ-മുഗള്‍ നിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിനു മുന്നില്‍ ഒരു ചെറിയ കുളവും കാണാം. മസ്ജിദിന്‍റെ ഉയരത്തേക്കാള്‍ രണ്ടിരട്ടി ആഴം ഈ കുളത്തിനുണ്ട് എന്നാണ് കരുതപ്പെ‌ടുന്നത്. ഗംഗാ നദിക്ക് അഭിമുഖമായി നില്‍ക്കുന്ന ഇവിടെ നിന്നും നോക്കിയാല്‍ ഗംഗയുടെയും ഘാട്ടുകളുടെയും മനോഹരമായ കാഴ്ച കാണാം.

PC:Rickard Törnblad

ചൈനീസ് ക്ഷേത്രം, സാരാനാഥ്

ചൈനീസ് ക്ഷേത്രം, സാരാനാഥ്


വാരണാസിലെ സാനാനാഥ് ചൗക്കില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് ആശ്രമം അഥവാ ചൈനീസ് ബുദ്ധ ക്ഷേത്രം അധികം ആളുകള് പോയിട്ടില്ലാത്ത ഇടമാണ്. 1939 ല്‍ യുത്-ലീ-യുന്‍ എന്നി പേരായ ചൈനീസ് സന്യാസിയാണ് ഈ ക്ഷേത്രം ഇവിടെ നിര്‍മ്മിച്ചത്. സമാധാനത്തെക്കുറിച്ച പഠിക്കുവാനും അറിയുവാനുമയി ചൈനയില്‍ നിന്നും ഇവിടേക്ക് കുടിയേറിയ ആളാണ് യുത്-ലീ-യുന്‍. 1958 ലാണ് ക്ഷേത്രം ഇന്നു കാണുന്ന രൂപത്തിലെത്തിയത്. ചൈനീസ് വാസ്കുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കണ്ണുകള്‍ക്കു വിരുന്നാവും. ക്ലാസിക് ടിബറ്റന്‍ നിറത്തിലുള്ള ഈ ക്ഷേത്രത്തില്‍ പ്രധാന ഇടങ്ങളിലെല്ലാം ചൈനീസം ലാംപുകള്‍ കാണാം. വളരെ ശാന്തതയോടെയാണ് ഇവിടുത്തെ കാര്യങ്ങള്‍ നടക്കുന്നത്. അതിനാല്‍ തന്നെ എത്തിച്ചേരുന്നവരും ഈ ശാന്തതയുടെ ഭാഗമാകുന്നു.

കൊറിയന്‍ ക്ഷേത്രം. സാരാനാഥ്

കൊറിയന്‍ ക്ഷേത്രം. സാരാനാഥ്

സാരാനാഥ് പിങ്ക് ക്ഷേത്രത്തിനോട് ചേര്‍ന്നാണ് കൊറിയന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1995 ല്‍ കൊറിയയില്‍ നിന്നുള്ല തീര്‍ത്ഥാടകര്‍ക്ക് അഭയം നല്കുക എന്ന ലക്ഷ്യത്തിലാണിത് നിര്‍മ്മിക്കുന്നത്. കൊറിയന്‍ രീതിയിലുള്ള സ്തൂപം ഇവിടുത്തെ ആകര്‍ഷണമാണ്. ഇന്ത്യയുടെയും കൊറിയയുടെയും നയതന്ത്ര ബന്ധത്തിന്റെ അടയാളം കൂടിയാണിത്.

 ദുര്‍ഗാ കുണ്ഡ് മന്ദിര്‍

ദുര്‍ഗാ കുണ്ഡ് മന്ദിര്‍


ദുര്‍ഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രവും കുളവുമാണ് ഇവിടുത്തെ കാഴ്ച. 18-ാം നൂറ്റാണ്ടില്‍ ഒരു ബംഗാളി രാജ്ഞിയാണ് ക്ഷേത്രത്തിന്റെ നവീകരണം നടത്തിയത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു കുളവും സ്ഥിതി ചെയ്യുന്നുണ്ട്. വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ഈ കുളം ക്ഷേത്രത്തില്‍ ഒരു തണുത്ത അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദുര്‍ഗാ പൂജയും നവരാത്രി ആഘോഷവുമാണ് ഇവിടുത്തെ ആഘോഷങ്ങള്‍.
PC- Juan Antonio

ദമ്പതികള്‍ക്കും പ്രണയിതാക്കള്‍ക്കും സ്നാനം നിഷിദ്ധമായ വാരണാസിയിലെ വിശുദ്ധ ഘാട്ട്!!ദമ്പതികള്‍ക്കും പ്രണയിതാക്കള്‍ക്കും സ്നാനം നിഷിദ്ധമായ വാരണാസിയിലെ വിശുദ്ധ ഘാട്ട്!!

ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്രപാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X