Search
  • Follow NativePlanet
Share
» »ആവേശത്തേരിൽ കിടങ്ങൂർ തിരുവുത്സവം, പകലരങ്ങ് ഇന്ന്

ആവേശത്തേരിൽ കിടങ്ങൂർ തിരുവുത്സവം, പകലരങ്ങ് ഇന്ന്

ഈ വർഷത്തെ കിടങ്ങൂർ തിരുവുത്സവത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം- കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്ന്.. വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളു തീർത്ഥാടകരും ഒരുപോലെയെത്തുന്ന ഇവിടെ ഇപ്പോൾ തിരുവുത്സവക്കാലമാണ്. ഈ വർഷത്തെ കിടങ്ങൂർ തിരുവുത്സവത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ചിത്രങ്ങൾക്ക് കടപ്പാട്: Kidangoor Sree Subramanyaswamy Temple/Facebook Page

കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം


ഏകദേശം മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള സുബ്രഹ്മണ് സ്വാമി ക്ഷേത്രം കോട്ടയം ജില്ലയിൽ പാലായ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ബാലമുരുകനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ബ്രഹ്മചാരീ ഭാവത്തിലാണുള്ളത്. സുബ്രഹ്മണ്യനു സമീപത്തായി മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയും ഇവിടെ കാണാം. ഗണപതി, അയ്യപ്പൻ, ഭുവനേശ്വരി, ശ്രീകൃഷ്ണൻ, യക്ഷിയമ്മ എന്നിവരാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകൾ.

PC:Vijayanrajapuram

സ്ത്രീപ്രവേശനം

സ്ത്രീപ്രവേശനം

നേരത്തെ പറഞ്ഞതുപോലെ ബാലമുരുകനെ ബ്രഹ്മചാരിയായി ആരാധിക്കുന്ന ക്ഷേത്രമാണല്ലോ ഇത്. അതിനാൽ പത്തു വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനമില്ല. പത്തു വയസ്സിനു മുകളിലുള്ളവരെ മുരുകൻ അമ്മയുടെ സ്ഥാനത്താണ് കാണുന്നതെന്നതിനാൽ അവർ വരുമ്പോൾ മുരുകൻ എഴുന്നേറ്റ് നിന്ന് ബഹുമാണിക്കണെമന്നാണ്. അതിനാലാണ് നേരിട്ടുള്ള ദർശനം അനുവദിക്കാത്തത്. എന്നാൽ ക്ഷേത്ര ഇടനാഴിൽ നിന്ന്,ഭഗവാന് നേരിട്ട് കാണുവാൻ സാധിക്കാത്തതു പോലെ പ്രാർത്ഥിക്കുവാൻ സാധിക്കും.

PC:Vijayanrajapuram

കൂത്തമ്പലം

കൂത്തമ്പലം

കേരളത്തിൽ കൂത്തമ്പലത്തോടൂ കൂടിയ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. പെരുന്തച്ചനാണ് ഈ കൂത്തമ്പലം രൂപകല്പന ചെയ്തതെന്നാണ് വിസ്വാസം. ഭരതമുനിയുടെ നൃത്ത ശാസ്ത്രസങ്കല്പ രീതിയില്‍ ആണിതിന്റെ നിർമ്മാണം. ഒരുപാട് കൊത്തുപണികളും ചിത്രപ്പണികളും ഇതിനു ചുറ്റിലുമായുണ്ട്. മഹാഭാരതത്തിലെയും രാമായണത്തിലെയും നിരവധി കഥാസന്ദർഭങ്ങൾ ഇവിടെ അതിമനോഹരമായി കൊത്തിവെച്ചിട്ടുണ്ട്.

PC: Kidangoor Temple FB Page-Ramesh Kidangoor

കിടങ്ങൂർ ക്ഷേത്രം കൊടിമരം

കിടങ്ങൂർ ക്ഷേത്രം കൊടിമരം

കിടങ്ങൂർ ക്ഷേത്രത്തിനൊപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ കൊടിമരവും. കേരളത്തിലെ ക്ഷേത്രക്കൊടിമരങ്ങളിൽ ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് ഇവിടുത്തെ കൊടിമരത്തിനുള്ളത്. 1952 ല്‍ ആണ് സ്വര്‍ണ കൊടിമരം സ്ഥാപിക്കുന്നത്. നേരത്തെ ചെമ്പിൽ പൊതിഞ്ഞായിരുന്നു ഈ കൊടിമരം ഉണ്ടായിരുന്നത്.


PC: Kidangoor Temple FB Page-Ramesh Kidangoor

കിടങ്ങൂർ ഉത്സവം

കിടങ്ങൂർ ഉത്സവം

പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് കിടങ്ങൂർ തിരുവുത്സവം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഉത്സവം കുംഭമാസത്തിലെ കാർത്തിക നാളിൽ കൊടിയേറി ഉത്രം നാളിലാണ് കൊടിയിറങ്ങുന്നത്. അവസാന ദിവസത്തെ ആറാട്ടും വളരെ പ്രസിദ്ധമാണ്.
ഉത്സവത്തിന്‍റെ ആറാം ദിവസം ആണ് പ്രസിദ്ധമായ കാവടി അഭിഷേകം.

PC: Kidangoor Temple FB Page-Ramesh Kidangoor

കിടങ്ങൂർ ഉത്സവം 2023

കിടങ്ങൂർ ഉത്സവം 2023

കിടങ്ങൂർ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര മാർച്ച് മൂന്നം തിയതി നടക്കും. ഇത്തവണ നാല്പതാമത്തെ വർഷമാണ് കിടങ്ങൂർ ഉത്സവത്തിന്റെ ഭാഗമായി കാവടി ഘോഷയാത്ര നടത്തുന്നത്. ആറാം ഉത്സവദിനമായ മാർച്ച് മൂന്ന് മുതൽ ഇവടെ കാഴ്ചശ്രീബലിയും ആരംഭിക്കും. ത്രിസന്ധ്യയിൽ നടക്കുന്ന കാഴ്ച ശ്രീബലി മനോഹരമായ അനുഭവമാണ്. വേലകളിയും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു.
ഈ വർഷത്തെ ഉത്സവം മീനച്ചിലാറ്റിലെ ആറാട്ടോടുകൂടി മാർച്ച് 7ന് സമാപിക്കും.

PC: Kidangoor Temple FB Page-Ramesh Kidangoor

കിടങ്ങൂരും കഥകളിയും

കിടങ്ങൂരും കഥകളിയും

കിടങ്ങൂരിന്‍റെ കഥകളിപ്പെരുമ കേരളത്തിലെങ്ങും പ്രസിദ്ധമാണ്. പകൽ നടക്കുന്ന കഥകളിയാണ് കിടങ്ങൂിന്റെ പ്രത്യേകത. രാത്രിവന്ന് കഥകളി കാണുവാൻ സാധിക്കാത്തവർക്കായാണ് ഏകദേശം 20 വർഷങ്ങൾക്കു മുൻപ് പകലരങ് ആരംഭിച്ചത്. മാർച്ച് നാലാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഈ വർഷത്തെ പകലരങ്ങ്.. നളചരിതം നാലാം ദിവസമാണ് ഇവിടെ ഈ ദിവസം അവതരിപ്പിക്കുന്നത്.

PC: Kidangoor Temple FB Page-Ramesh Kidangoor

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+