കിഷ്ത്വാർ സന്ദർശിക്കാൻ പറ്റിയ സമയം
എപ്പോഴും പ്രസന്നമായ കാലാവസ്ഥയായതിനാൽ എപ്പോൾ വെണമെങ്കിലും കിഷ്ത്വാർ സന്ദർശിക്കാവുന്നതാണ്. എങ്കിലും സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം മെയ് മുതൽ ഒക്ടോബർ വരെയാണ്. ഈ കാലയളവിലായിരിക്കും കാലാവസ്ഥ ഏറ്റവും മനോഹരമായ രീതിയിൽ പ്രകടമാവുക എന്നതും അത് മറ്റു കാഴ്ചകളെ കൂടുതൽ സുന്ദരമാകും എന്നതും ഈ സമയം സന്ദർശിക്കുന്നതിന് കാരണമാകുന്നു.
PC:sauood
കിഷ്ത്വാറും ചുറ്റുമുള്ള സ്ഥലങ്ങളും
ആഴമേറിയ താഴ്വരകളും മലകളും നിറഞ്ഞുനിൽക്കുന്നിടത്താണ് കിഷ്ത്വാർ സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തിന് ഏറെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു നഗരമാണെങ്കിലും നിരവധി നൂറ്റാണ്ടുകളിലായിട്ടാണ് ഈ ചരിത്രം രേഖപ്പെടുത്തപെട്ടിരിക്കുന്നത് . മനോഹരമായ ഒരു ഹിൽസ്റ്റേഷൻ കൂടിയാണ് ഇത് എന്നത് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.
ചരിത്രപ്രാധാന്യമുള്ള രേഖകൾ പ്രകാരം പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജചാങ്കരൻഗിനി സംസ്കൃത ഗ്രന്ഥം ഉൾപ്പെടെ നിരവധി പുരാതന ഗ്രന്ഥങ്ങളിൽ കിഷ്ത്വറിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പുണ്യ നദികൾ, വ്യത്യസ്ത വൃക്ഷങ്ങൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, മഞ്ഞ് മൂടിയ മലകൾ എന്നിവയാണ് ഇവിടം കൂടുതൽ സുന്ദരവും നവ്യമായ അനുഭൂതി ഇവിടെയെത്തുന്ന ഏതൊരാൾക്കും സമ്മാനിക്കുന്നതും. അതിനാൽ തന്നെ ഇവിടം സന്ദർശിക്കുക എന്നത് ഒരിക്കലും ഒരു തെറ്റായ തീരുമാനം ആവില്ല.
PC: Narender9
എന്തുകൊണ്ട് കിഷ്ത്വാർ സന്ദർശിക്കണം?
നമ്മിൽ പലരും അനുഭവിച്ചുപോരുന്ന നിത്യജീവിതത്തിന്റെ പെടാപാടുകൾക്കും നഗരജീവിതത്തിന്റെ മടുപ്പുളവാക്കുന്ന സ്ഥിരം ചെയ്തുപോരുന്ന ജീവിതചര്യകൾക്കും കുറച്ചുസമായത്തേക്ക് പൂർണ്ണമായും വിടപറഞ്ഞുകൊണ്ട് പ്രകൃതിയിൽ പൂർണ്ണമായും ലയിച്ച് സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും കൂടെ മനോഹരമായ കുറച്ചു ദിവസങ്ങൾ ചെലവിടാൻ ആഗ്രഹമുണ്ടെങ്കിൽ ഇവിടെ സന്ദർശിക്കാം. മനോഹരമായ ചനാബ് നദി സന്ദർശിച്ച് കഴിഞ്ഞാൽ അതിന് പിറകെ കിഷ്ത്വാർ ദേശീയ ഉദ്യാനം കാണാം. അതുപോലെ ഇവിടത്തെ മലനിരകളുടെയും താഴ്‌വ്‌രകളുടെയും സൗന്ദര്യം ആസ്വദിക്കാനും ഒപ്പം ട്രെക്കിംഗിനും മലകയറ്റത്തിനും നിങ്ങൾക്ക് ഇവിടെ സൗകര്യം ലഭിക്കും. കിഷ്ത്വാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വാർവാൻ വാലി ഇന്ത്യയിലെ പ്രമുഖ ട്രക്കിങ് കേന്ദ്രങ്ങളിൽ ഒന്നാണ് എന്നതും ഓർമയിൽ ഇരിക്കട്ടെ. അതിനാൽ തന്നെ ഇവിടേക്ക് ഒരു യാത്ര പോകുകയാണെങ്കിൽ ഈ സ്ഥലവും പരിഗണനയിൽ വെക്കുക.
കിഷ്ത്വാറിൽ എങ്ങിനെ എത്തിച്ചേരാം
വിമാനമാർഗം: ശ്രീനഗർ എയർപോർട്ടിലേക്ക് നേരിട്ട് വിമാനം കയറുക എന്നതാണ് ഒരേയൊരു വിമാനമാർഗ്ഗം. അവിടെ നിന്നും കാബ് വഴി കിഷ്ത്വാറിൽ എത്താം. 220 കിലോമീറ്ററാണ് രണ്ടിനുമിടയിലുള്ള ദൂരം. വിമാനത്താവളത്തിൽ നിന്നും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏഴ് മണിക്കൂർ ശരാശരി സമയം എടുക്കും. ശ്രീനഗറിൽ നിന്ന് കിഷ്ത്വാറിലേക്ക് ബസ്സിലും നിങ്ങൾക്ക് പോകാവുന്നതാണ്.
റെയിൽ മാർഗ്ഗം: കിഷ്ത്വാറിൽ നിന്ന് 152 കിലോമീറ്റർ അകലെ ഉദയ്പൂരിലാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. നിങ്ങൾ സ്റ്റേഷനിൽ എത്തിയാൽ നേരിട്ട് ക്യാബിൽ അല്ലെങ്കിൽ ബസ്സ് മാർഗ്ഗം ലക്ഷ്യത്തിൽ എത്താം.
റോഡ് മാർഗം: വിമാനത്താവളത്തിൽ എത്തുന്നവർക്കും റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കും അല്ലാതെ പോകുന്നവർക്കുമെല്ലാം എളുപ്പം ഇവിടെ എത്തിച്ചേരാൻ അനുയോജ്യമായ മികച്ച റോഡ് മാർഗ്ഗവും ഈ യാത്രക്ക് ലഭ്യമാണ്.