Search
  • Follow NativePlanet
Share
» »56 ദിവസം, 22 രാജ്യം,12,000 കിമീ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്ര

56 ദിവസം, 22 രാജ്യം,12,000 കിമീ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്ര

ബസ് യാത്രകൾ നമുക്കൊക്കെയിഷ്ടമാണ്. ജനാലയ്ക്കടുത്ത സീറ്റിലിരുന്ന്, കാഴ്ചകൾ കണ്ട്, പാട്ടുകേട്ട് പോകുന്നതും സീറ്റ് കിട്ടാതെ യാത്രാദൂരം മുഴുവൻ തിങ്ങിനിന്ന് യാത്ര ചെയ്യുന്നതും ഒക്കെയുള്ള അനുഭവങ്ങൾ നമുക്കുണ്ട്. ബസ് യാത്ര എത്ര രസകരമാണെന്നു പറഞ്ഞാലും ആയിരക്കണക്കിന് കിലോമീറ്ററുകൾ കടന്നുള്ള ബസ് യാത്രയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അങ്ങനെ ആലോചിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇങ്ങനെയൊരു യാത്ര വരാൻ പോവുകയാണ്. തുർക്കിയും ഗ്രീസും സെർബിയയും പോളണ്ടും ഫിൻലൻഡും സ്വീഡനും ഒക്കെ കടന്ന് ലണ്ടനിൽ എത്തിനിൽക്കുവാൻ പോകുന്ന ഒരു യാത്ര. എന്താണെന്നല്ലേ... വായിക്കാം

World’s longest Bus Journey

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര

ഇന്ത്യൻ എക്സ്പെഡിഷൻ കമ്പനിയായ അഡ്വഞ്ചറസ് ഓവർലാൻഡ് ആണ് സ്വപ്നതുല്യമായ ഈ യാത്ര സംഘടിപ്പിക്കുന്നത്. ബസ് ടു ലണ്ടൻ (Bus to London) എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര 2023 ഓഗസ്റ്റ് 7-ാം തിയതി ആരംഭിക്കുന്ന യാത്ര 56 ദിവസമാണ് നീണ്ടുനിൽക്കുന്നത്. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ 22 രാജ്യങ്ങളാണ് പിന്നിടുന്നത്. ഒക്ടോബര് 1ന് 12,000 കിലോമീറ്റർ സഞ്ചരിച്ച് ബസ് ലണ്ടൻ നഗരത്തിലെത്തും. ഈ യാത്രയിലുടനീളം ബസിൽ തന്നെ ചിലവഴിക്കേണ്ടി വരുമോ എന്നോ രാത്രി താമസം ബസിലായിരിക്കുമോ എന്നൊക്കെ സംശയമില്ലേ? രാത്രി ഉറക്കത്തിനായി ഹോട്ടലുകളും റിസോർട്ടുകളും ഒക്കെ നേരത്തെ തന്നെ പ്ലാൻ ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

World’s longest Bus Journey

എത്ര പേർക്ക് പോകാം?

30 പേർക്ക് ആണ് ഈ ബസ് ടു ലണ്ടൻ യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. തുർക്കിയിൽ നിന്നും ബാല്‍ക്കൻസും ഈസ്റ്റേൺ യൂറോപ്പും സ്കാൻഡിനേവിയയു വെസ്റ്റേൺ യൂറോപ്പും പിന്നിട്ടാണ് യാത്ര ലണ്ടനിൽ വന്നെത്തുന്നത്.

ബസ്

56 ദിവസം ഒരു ബസിൽ യാത്ര ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമേയല്ല. അതും വ്യത്യസ്തമായ കാലാവസ്ഥയും ഭൂപ്രകൃതിയും കൂടിയാകുമ്പോൾ കൂടുതൽ സങ്കീർണ്ണമാണ്. എന്നാൽ
യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ദീര്‍ഘയാത്ര ചെയ്യുന്നതിന് യോജിച്ച,ആഢംബര സൗകര്യങ്ങളുള്ള ബസ് ആണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് ലെഗ്റൂമുള്ള , ക്രമീകരിക്കാവുന്ന റിക്ലൈനർ സീറ്റുകളുള്ള ഒരു പ്രത്യേക ലക്ഷ്വറി ബസിലാണ് യാത്ര. AUX, USB പോർട്ടുകൾ, ഫോൾഡ് ചെയ്യുവാൻ സാധിക്കുന്ന ട്രേ, ബോട്ടിൽ, കപ്പ് ഹോൾഡറുകൾ എന്നിവയും ഓരോരുത്തർക്കും സീറ്റിലുണ്ട്. എല്ലാ യാത്രക്കാർക്കും രണ്ട് വലിയ സ്യൂട്ട്കേസുകൾ ആണ് കൊണ്ടുപോകുവാൻ സാധിക്കുന്നത്.

World’s longest Bus Journey

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്രയുടെ ചിലവ്

ഇസ്താംബൂളിൽ നിന്നും ലണ്ടൻ വരെയുള്ല ബസ് യാത്രയ്ക്ക് 25,000 ഡോളർ ആണ് ഒരാൾക്കുള്ള നിരക്ക്. മാർച്ച് 30 ലെ നിരക്ക് അനുസരിച്ച് 20,56,498.75 ഇന്ത്യൻ രൂപയാണ് ടിക്കറ്റ് തുക. ഇതിൽ 30 ദിവസത്തെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവയും ട്വിൻ ഷെയറിങ് ഹോട്ടൽ താമസവും ഉൾപ്പെടുന്നു.

സ്പെഷ്യൽ കാഴ്ചകൾ

അവിസ്മരണീയമായ ചില കാഴ്ചകളിലേക്കും ഈ യാത്ര നിങ്ങളെ കൊണ്ടുപോകും. ഫിൻലാൻഡ് ഉൾക്കടൽ കടക്കുന്ന ഒരു കടത്തുവള്ളത്തിൽ കയറാനും യൂറോപ്പിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നോർത്ത് കേപ്പ് (നോർഡ്കാപ്പ് ) സന്ദർശിക്കാനും നോർവീജിയൻ ഫ്യോർഡ്‌സിൽ യാത്ര ചെയ്യാനും ഈ യാത്രയിൽ അവസരമുണ്ട്.

World’s longest Bus Journey

കടന്നുപോകുന്ന പ്രധാന നഗരങ്ങൾ

ബാൽക്കൻ നഗരങ്ങളായ സോഫിയ, ബെൽഗ്രേഡ്, സാഗ്രെബ്, ലുബ്ലിയാന എന്നിവിടങ്ങളും കിഴക്കൻ യൂറോപ്യൻ നഗരങ്ങളായ വിയന്ന, ബ്രാറ്റിസ്ലാവ, പ്രാഗ്, വാർസ എന്നിവയും യാത്രയിൽ കാണാം. തുടർന്ന് ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് ‌ഫിൻലാൻഡ് ഉൾക്കടൽ കടന്ന് സ്കാൻഡിനേവിയയിലെത്തും. ഇവിടെ സമയം അനുവദിക്കുന്നതനുസരിച്ച് നോർത്തേൺ ലൈറ്റ് കാണുവാനും സാന്താ വില്ലേജ് സന്ദർശിക്കാനുമുള്ള അവസരം ഉണ്ടായേക്കാം. പിന്നീട് പടിഞ്ഞാറൻ യൂറോപ്പിലൂടെ കടന്ന് ട്രോംസോ, ബെർഗൻ, ഓസ്‌ലോ, സ്റ്റോക്ക്‌ഹോം, കോപ്പൻഹേഗൻ എന്നീ നഗരങ്ങളിലൂടെ സഞ്ചരിക്കും, തുടർന്ന് ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളും കടന്നാണ് ബസ് ലണ്ടനിലെത്തുന്നത്.

World’s longest Bus Journey

രാജ്യങ്ങൾ

തുർക്കിയിലാരംഭിക്കുന്ന യാത്ര ഗ്രീസ്, ബൾഗേറിയ, സെർബിയ,
ക്രൊയേഷ്യ, സ്ലോവേനിയ, ഓസ്ട്രിയ,സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്,ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ, ഫിൻലാൻഡ്, നോർവേ, സ്വീഡൻ, ഡെൻമാർക്ക്, ജർമ്മനി,നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ് വഴി യുകെയിൽ എത്തിച്ചേരും.

World’s longest Bus Journey

ഡൽഹിയില്‍ നിന്നും ലണ്ടനിലേക്ക്

നേരത്തെ ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് ഉള്ള യാത്രയായിരുന്നു 2020 ൽ കമ്പനി പ്രഖ്യാപിച്ചത്. കൊവിഡ് കാരണവും യുദ്ധങ്ങളും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ വെല്ലുവിളികളും കാരണം ഈ യാത്ര നീണ്ടുപോയി. ഇതിൽ പ്ലാൻ ചെയ്തിരുന്ന ചില രാജ്യങ്ങളിലൂടെ കടന്നു പോകുവാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതും കാരണം തുർക്കിയിൽ നിന്ന് ലണ്ടനിലേക്ക് ആണ് യാത്ര പോകുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+