മൂന്നാർ യാത്രയില്‍ നിങ്ങൾ എവിടെയൊക്കെ പോയില്ലെന്നു പറഞ്ഞാലും അതൊരു നഷ്ടമായി തോന്നുക ടോപ് സ്റ്റേഷൻ കയറിയില്ലെങ്കിലാണ്. മൂന്നാറിൽ ഇത്രയും ഭംഗിയിൽ പ്രകൃതി ആസ്വദിക്കുവാനും സമയം ചിലവഴിക്കുവാനും പറ്റിയ ആംബിയൻസും സുഖവും അത് ടോപ് സ്റ്റേഷനിലേ കിട്ടൂ. എപ്പോൾ ചെന്നാലും തണുപ്പും കാറ്റുമാണ് ടോപ് സ്റ്റേഷന്റെ പ്രത്യേകത. നിങ്ങൾ പോകുന്ന സമയമനുസരിച്ച് അതിൽ കൂടുതലും കുറവുമുണ്ടാകുമെന്ന് മാത്രം. പുലർച്ചെയാണ് പോകുന്നതെങ്കിൽ കുളിരല്പം കൂടുതലായിരിക്കും. ഇത്രയും തണുപ്പാണെങ്കിലും കയറിച്ചെല്ലുമ്പോളുള്ള ദൃശ്യം എത്ര തണുപ്പിനെയും നേരിട്ടു പോകുവാൻ പ്രാപ്തമാണ്.

PC:Jaseem Hamza
മനംമയക്കുന്ന കാഴ്ചകളുടെ സ്വർഗ്ഗലോകമാണ് ടോപ് സ്റ്റേഷൻ . മൂന്നാറിൽ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണിത്. നോക്കി നിൽക്കുമ്പോൾ കോടമഞ്ഞ് വന്ന് ചുറ്റിലും നിറയുന്നതും സമീപത്തെ മലകളെ അപ്പാടെ മൂടുന്നതുമാണ് ഇവിടുത്തെ ഏറ്റവും രസകരമായ അനുഭവങ്ങളിലൊന്ന്. ഈ കാഴ്ച നേരിട്ടനുഭവിക്കുവാനാണ് സഞ്ചാരികളധികവും ടോപ് സ്റ്റേഷനിലേക്ക് വരുന്നതും. ടോപ് സ്റ്റേഷനിലേക്കുള്ള വഴി തുടങ്ങുന്നതും കേരളത്തിൽ നിന്നു മാത്രമാണ്.
തമിഴ്നാടിന്‍റെ ഭാഗമായ കുന്നുകളുടെ കാഴ്ചയാണ് ഇവിടെ നിന്നാൽ കാണുവാനുള്ളത്. പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന കുരങ്ങിണി മലനിരകളും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തേയിലക്കാടും ഇവിടെ കാണാം.

PC:Shanmugamp7
തേനി ജില്ലയുടെ ഭാഗമായ ഇവിടം സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശരിക്കും തമിഴ്നാടിന്‍റെ ഭാഗമാണ് ഇവിടമെങ്കിലും ഇവിടേക്കുള്ള പ്രവേശനം കേരളത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നതാണ് യഥാർത്ഥ്യം. തമിഴ്നാടിന്‍റെ പളനി മല വന്യജീവിസങ്കേതത്തിന്റെ പടിഞ്ഞാറൻ പ്രവേശന കവാടവും ടോപ് സ്റ്റേഷനാണ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ് സ്പോട്ടുകളിലൊന്നായ കുരങ്ങിണി വനമേഖലയ്ക്കുള്ളിലാണ് ടോപ് സ്റ്റേഷനുള്ളത്. കുരങ്ങാണിയിലേക്ക് ഇവിടെ നിന്നൊരു ട്രക്കിങ് പാതയും കാണാം.

PC:Lakshmichandrakanth -
മൂന്നാറിന്‍റെ ചരിത്രത്തിൽ ഒട്ടും മാറ്റിനിർത്തുവാൻ സാധിക്കാത്ത സ്ഥലമാണ് ടോപ് സ്റ്റേഷൻ. ഇന്നുകാണുന്ന രീതിയിലേക്കുള്ള മൂന്നാറിന്‌റെ വളർച്ചയ്ക്ക് ടോപ് സ്റ്റേഷനും കാര്യായ പങ്കുണ്ട്. ഇന്ന് ചരിത്രത്തിന്‍റെ ഭാഗമായി മാറിയ കുണ്ടളവാലി റയിൽവേ സ്റ്റേ,ന്റെ അവസാന സ്റ്റോപ്പ് ടോപ് സ്റ്റേൽൻ ആയിരുന്നു. മൂന്നാർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച്, ടോപ്പ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിൻ മാട്ടുപ്പെട്ടിയും പാലാറും കടന്നാണ് വന്നിരുന്നത്. ടോപ് സ്റ്റേഷനിൽ നിന്നും റോപ് വേ വഴി താഴെ ബോഡിനായ്ക്കന്നൂരിലെത്തിച്ച് അവിടുന്ന് തൂത്തുക്കുടി തുറമുഖത്തേയ്ക്ക് കൊണ്ടുപോയി ഇംഗ്ലണ്ടിന് കയറ്റിഅയക്കുകയായിരുന്നു ചെയ്തിരുന്നത്.
മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം എന്നീ സ്ഥലങ്ങള്‍ കൂടി കണ്ട് വേണം മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷനിലെത്തുവാൻ. ഏപ്രിൽ-മേയ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യമായത്.

PC:Matthieu Aubry
എക്കോ പോയിന്‍റ്
ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ കാണുവാൻ പറ്റിയ സ്ഥലമാണ് എക്കോ പോയിന്‍റ്. സമുദ്രനിരപ്പിൽ നിന്നും 600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം മൂന്നാറിലെ ഏറ്റവും രസിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ഏതു ശബ്ദവും മലയിൽതട്ടി പ്രതിധ്വനിക്കുന്ന ഇവിടം കുഞ്ഞുങ്ങളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്നു. ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന പ്രതിധ്വനികൾ നിങ്ങൾ എക്കോ പോയിന്‍റിൽ എത്താറായി എന്നതിന്റെ തെളിവാണ്.

PC:Kerala Tourism
മൂന്നാറിൽ നിന്നും 16 കിലോമീറ്റർ ദൂരത്തിലാണ് എക്കോ പോയിന്റുള്ളത്. ടോപ് സ്റ്റേഷനിലേക്കുള്ള വഴിമധ്യേ സ്ഥിതി ചെയ്യുന്നതിനാൽ, ഇവിടേക്കായി പ്രത്യേകിച്ചൊരു യാത്ര പ്ലാൻ ചെയ്യേണ്ട ആവശ്യമില്ല. കുറച്ചു ദൂരം നടന്നു കണ്ടാസ്വദിക്കുവാൻ വേണ്ടത്രയും കാഴ്ചകൾ ഇവിടെയുണ്ട്. എക്കോ സവാരിയാണ് ഇവിടുത്തെ ആകർഷണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












