Search
  • Follow NativePlanet
Share
» »വിശ്വാസമോ ഭയമോ? ദുരൂഹത നിറഞ്ഞ ക്ഷേത്രങ്ങൾ, താന്ത്രിക ആരാധനയുടെ കേന്ദ്രങ്ങൾ

വിശ്വാസമോ ഭയമോ? ദുരൂഹത നിറഞ്ഞ ക്ഷേത്രങ്ങൾ, താന്ത്രിക ആരാധനയുടെ കേന്ദ്രങ്ങൾ

ഇതാ ഭാരതത്തിലെ പരിചയപ്പെട്ടിരിക്കേണ്ട താന്ത്രിക ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നു നോക്കാം,

താന്ത്രിക ക്ഷേത്രങ്ങൾ.. ഭാരതത്തിലെ ക്ഷേത്രങ്ങളിൽ ഏറ്റവും ദുരൂഹമെന്നു വേണെങ്കിൽ വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ആരാധനാ സ്ഥാനങ്ങൾ. മുന്‍പുണ്ടായിരുന്ന പോലുള്ള ഒരു പ്രചാരം താന്ത്രിക ക്ഷേത്രങ്ങൾക്കില്ലെങ്കിൽക്കൂടിയും ഇവ ഇന്നും ആളുകളെ അതിശയിപ്പിക്കുന്നു. പുരാണവും വിചിത്രവുമായ ആചാരങ്ങളിൽ നിന്നുവന്ന ഈ ക്ഷേത്രങ്ങളും അവിടുത്തെ ആചാരങ്ങളും നിഗൂഢമെന്നു തന്നെ പറയാം, ഇതാ ഭാരതത്തിലെ പരിചയപ്പെട്ടിരിക്കേണ്ട താന്ത്രിക ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നു നോക്കാം,..

കാമാഖ്യ ക്ഷേത്രം, അസം

കാമാഖ്യ ക്ഷേത്രം, അസം

രാജ്യത്തെ താന്ത്രിക ആരാധനയുടെ കേന്ദ്രസ്ഥാനം എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് അസമിലെ ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യാ ക്ഷേത്രം. 108 ശക്തിപീഠങ്ങളിൽ ഒന്നായ ഇവിടെ ശക്തിയെ ആണ് ആരാധിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിൽ യോനീ പ്രതിഷ്ഠയാണുള്ളത്. ക്ഷേത്രത്തിലെ നിഗൂഢമായ അറയിൽ പട്ടുസാരിയിൽ പൊതിഞ്ഞ് മന്ത്ര യോനി പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. കുറേ നൂറ്റാണ്ടുകളായി, തലമുറകളായി കൈമാറി വരുന്ന ഇവിടെ താന്ത്രിക വിദ്യകൾ താന്ത്രിക പുരോഹിതന്മാരാൽ അനുവർത്തിക്കപ്പെടുന്നു.

PC: Neptune8907

വൈറ്റാൽ ക്ഷേത്രം, ഭുവനേശ്വർ

വൈറ്റാൽ ക്ഷേത്രം, ഭുവനേശ്വർ

താന്ത്രിക ശക്തികളുടെയും ആരാധനയുടെയും പേരിൽ പ്രസിദ്ധമായിരിക്കുന്ന ക്ഷേത്രമാണ് ഒഡീഷയിലെ ഭുബനേശ്വറിൽ സ്ഥിതി ചെയ്യുന്ന വൈറ്റാൽ ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഏറ്റവും ശക്തിയേറിയ താന്ത്രിക ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. തലയോട്ടികൾ മാലയായി ധരിച്ചിരിക്കുന്ന കോപാകുലയായ കാളിയെയാണ് ഇവിടെ ആരാധിക്കുന്നത്. ഒരു മൃതദേഹത്തിനു മുകളിൽ കയറിനിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. സാധാരണ ഒരു ക്ഷേത്രത്തിനു ചേരാത്ത രൂപത്തിലാണ് ഇതിന്റെ അകത്തളങ്ങളെങ്കിലും ഇത് ശക്തിയുടെ പ്രവാഹം ആഗിരണം ചെയ്യുന്നതിനുള്ള ഒരു മികച്ച സ്ഥലമാണെന്നാണ് വിശ്വാസം.

PC:Prateek Pattanaik

ഖജുരാഹോ ക്ഷേത്രം

ഖജുരാഹോ ക്ഷേത്രം

ഭാരതത്തിലെ മറ്റൊരു പ്രസിദ്ധമായ താന്ത്രിക ക്ഷേത്രമാണ് ഖജുരാഹോ ക്ഷേത്രം. മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഖജുരാഹോയെ ലോകം അറിയുന്നത് അതിന്റെ താന്ത്രിക വിദ്യകളേക്കാള്‍ അവിടുത്തെ കൊത്തുപണികളുടെയും ചിത്രങ്ങളുടെയും പേരിലാണ്. എന്നാൽ ഇതിനൊപ്പംതന്നെ കണക്കാക്കേണ്ടതാണ് താന്ത്രിക ക്ഷേത്രം എന്ന പേരിലുള്ള ഖജുരാഹോയെയും. ലൗകിക മോഹങ്ങളെ മറികടന്നു മുന്നേറുന്നതിനും അതിനൊപ്പം ആത്മീയതയിലേക്കും വളരുവാൻ സാധിക്കുന്ന ഇടമായാണ് ഖജുരാഹോ ക്ഷേത്രത്തെ കണക്കാക്കുന്നത്.

PC: Deepak Gupta/Unsplash

ബൈജ്നാഥ് ക്ഷേത്രം,ഹിമാചൽ പ്രദേശ്

ബൈജ്നാഥ് ക്ഷേത്രം,ഹിമാചൽ പ്രദേശ്

ധൗലാധർ മലനിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ബൈജ്നാഥ് ക്ഷേത്രം ഹിമാലയത്തിലെ പ്രസിദ്ധമായ താന്ത്രിക ക്ഷേത്രങ്ങളിൽ ഒന്നാണ്. രോഗങ്ങളിൽ നിന്നു സുഖപ്പെടുത്തുന്ന വൈദ്യനാഥനായി ശിവനെ ആരാധിക്കുന്ന ഇവിടെ ശിവൻ ശിവലിംഗരൂപത്തിലാണുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നു. താന്ത്രിക ആരാധനകൾക്കും പൂജകൾക്കും ക്ഷേത്രം പ്രസിദ്ധമാണ്. ശിവശക്തികൾ തേടിയാണ് ഇവിടെ താന്ത്രിക ആരാധനയിലെ പുരോഹിതര്‍ ഇവിടെ എത്തുന്നത്.

PC:Rakeshkdogra

ബാലാജി ക്ഷേത്രം, രാജസ്ഥാൻ

ബാലാജി ക്ഷേത്രം, രാജസ്ഥാൻ

ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ താന്ത്രിക ക്ഷേത്ര ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് രാജസ്ഥാനിലെ ബാലാജി ക്ഷേത്രം. ശരീരത്തിൽ ആത്മാവ് അഥവാ ബാധ കയറി എന്നു കരുതുന്നവരെയും കൊണ്ട് ഇവിടെ വരുന്തും അവരെ പഴയതുപോലെ സുഖപ്പെടുത്തി കൊണ്ടുപോകുന്നതും ഇവിടുത്തെ വലിയ ചടങ്ങാണ്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. പുരോഹിതന്മാരാണ് ഈ ചടങ്ങുകൾക്ക് നേതൃത്വം നല്കുന്നത്. രാജസ്ഥാനിലെ ദൗസാ ജില്ലയിൽ ആണ് ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:wikipedia

കാളിഘട്ട് ക്ഷേത്രം, കൊൽക്കത്ത

കാളിഘട്ട് ക്ഷേത്രം, കൊൽക്കത്ത

താന്ത്രിക ആരാധനയിൽ വിശ്വസിക്കുന്നവർ പരമപ്രധാനമായി കാണുന്ന ക്ഷേത്രങ്ങളിലൊന്നാണ് കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രം. അുകൊണ്ടുതന്നെ ഇവർ ഇവിടേക്ക് വർഷത്തിലെല്ലാ സമയത്തും തീർത്ഥാടനം നടത്തുന്നു. ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ സതീദേവിയുടെ വിരലാണ വീണതെന്നാണ് വിശ്വാസം. കാളിക്കായി ബലികൾ നടത്തപ്പെടുന്ന ഇവിടെ ഇപ്പോൾ ആടിനെയാണ് ബലി നല്താറുള്ളത്.

PC:Balajijagadesh

ലക്കിംപൂർ നർമദേശ്വർ ക്ഷേത്രം

ലക്കിംപൂർ നർമദേശ്വർ ക്ഷേത്രം

തവളയുടെ അതിന്റെ പുറത്ത് ശ്രീകോവിൽ വഹിക്കുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന അപൂർവ്വമായ ക്ഷേത്രമാണ് ഉത്തർ പ്രദേശിലെ ലക്കിംപൂർ നർമദേശ്വർ ക്ഷേത്രം. മണ്ഡൂക് മന്ദിർ എന്നറിയപ്പെടുന്ന ഇത് താന്ത്രിക ആരാധനയുടെ പ്രധാന ഭാഗങ്ങളിലൊന്നായ ഇടമാണ്. താന്ത്രിക് ദൈവങ്ങളുടെ ചിത്രങ്ങളുടെ കൊത്തുപണികള്‍ ക്ഷേത്രത്തിലെ ചുവരുകളിൽ കാണാം.
PC: Abhi9211

കാല ഭൈരവ് ക്ഷേത്രം, ഉജ്ജയിനി

കാല ഭൈരവ് ക്ഷേത്രം, ഉജ്ജയിനി

കാലഭൈരവനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രം അതിന്റെ പൂജകൾക്കും ആരാധനകൾക്കും പ്രസിദ്ധമാണ്. മദ്യം ശിവന് സമർപ്പിക്കുന്ന അപൂർവ്വ ക്ഷേത്രം കൂടിയാണിത്. ഇത്തരത്തിലുള്ള പൂജകൾ, ക്ഷേത്രത്തിന്റെ താന്ത്രിക പാരമ്പര്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണെന്നാണ് കരുതപ്പെടുന്നത്. ഉജ്ജെയിന്‍ നഗരത്തിന്റെ കാവല്‍ക്കാരനായാണ് കാല ഭൈരവന്‍ എന്നാണ് വിശ്വാസം.

PC:K.vishnupranay

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+