Search
  • Follow NativePlanet
Share
» »കൊളംബോ നഗരവും നുവാര എലിയയിലെ മഞ്ഞുമൂടിയ കുന്നുകളും രാവണക്കോട്ടയും കണ്ട് കൊച്ചി-ശ്രീലങ്ക രാമായണ യാത്ര

കൊളംബോ നഗരവും നുവാര എലിയയിലെ മഞ്ഞുമൂടിയ കുന്നുകളും രാവണക്കോട്ടയും കണ്ട് കൊച്ചി-ശ്രീലങ്ക രാമായണ യാത്ര

ശ്രീലങ്കയുടെ രാമായണ വിശ്വാസങ്ങളിലേക്ക് ഒരു യാത്ര പോയാലോ... രാമനും സീതയും രാവണനും ഒക്കെ നിറഞ്ഞു നിന്ന, പോരാടിയ മണ്ണിലൂടെ വിശ്വാസങ്ങളുടെ രഹസ്യങ്ങൾ തേടി ഒരു യാത്ര. ആത്മീയ യാത്ര എന്നതിനേക്കാൾ ശ്രീലങ്കയെ അറിഞ്ഞും കണ്ടുമുള്ള ഈ യാത്ര ഒരുക്കിയിരിക്കുന്നത് ഐആര്‍സിടിസിയാണ്. കൊളംബോയിലെ ഊർജ്ജസ്വലമായ നഗരം മുതൽ നുവാര ഏലിയയിലെ മഞ്ഞുമൂടിയ കുന്നുകളും കണ്ടൊരു യാത്ര.

രാമായണ യാത്രയാണെങ്കിലും ശ്രീലങ്കയിലെ രാമായണ ഇടങ്ങൾ മാത്രമല്ല ഈ പാക്കേജിൽ സന്ദർശിക്കുന്നത്. ജൂൺ മാസത്തിൽ ഒരു അന്താരാഷ്ട്ര യാത്ര പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ശ്രീലങ്ക- എക്സ് കൊച്ചിൻ ടൂർ പാക്കേജിനെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം.

Kochi- Sri Lanka Ramayana Yatra Tour Package

ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്ര 2025 ജൂൺ 4 ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. രാവിലെ 10.20 ന് എടുക്കുന്ന ഫ്ലൈറ്റ് 11.30 ന് ബണ്ഡാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ഇവിടുന്ന് നേരേ ചിലാവ് വഴി ദംബുള്ളയിലേക്ക് പോകും. ആദ്യ ദിവസം മനവാരി, മുനീശ്വരം ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ദാംബുള്ളയിൽ തന്നെയാണ് രാത്രി താമസം ഒരുക്കിയിരിക്കുന്നത്.

രണ്ടാമത്തെ ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം എട്ടാം ലോകമഹാത്ഭുതം എന്നറിയപ്പെടുന്ന സിഗിരിയ കോട്ട സന്ദർശിക്കും. രാവണന്‍റെ കോട്ടയാണിതെന്നാണ് വിശ്വാസം, പടുകൂറ്റൻ പാറയ്ക്കുള്ളിലാണ് ഈ കോട്ടയുള്ളത്. മധ്യ ശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് സിഗിരിയ സ്ഥിതിചെയ്യുന്നത്. ഇവിടുന്ന് ഇറങ്ങി ദംബുള്ള ഗുഹാക്ഷേത്രം, തിരു കോണേശ്വരം ക്ഷേത്രം, ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് ട്രിങ്കോമാലിയിൽ രാത്രി താമസം.

മൂന്നാം ദിവസം കാന്‍ഡിയാണ് ലക്ഷ്യസ്ഥാനം. പെരഡേനിയയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ് ,കാൻഡി സാംസ്കാരിക പ്രദർശനം എന്നിവ കണ്ട് സേക്രഡ് ടൂത്ത് റിലിക് ക്ഷേത്രം സന്ദർശിക്കും. കാൻഡിയിൽ രാത്രി താമസം. നാലാം ദിവസം ബഹിരാവ കാണ്ഡ ബുദ്ധ പ്രതിമ സന്ദർശിക്കാനാണ് പോകുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം റാംബോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രത്തിലേക്കും പിന്നീട് നുവാര ഏലിയയിലേക്കും പോകും. ഇവിടെ ടീ ഫാക്ടറിയാണ് പ്രധാനമായും കാണുന്നത്. നുവാര ഏലിയയിൽ രാത്രി താമസം.

അഞ്ചാം ദിവസം നുവരാ ഏലിയയിലെ ഗായത്രി പീഠം, സീത അമ്മൻ ക്ഷേത്രം, ഗ്രിഗറി തടാകം എന്നിവ സന്ദർശിക്കും. പിന്നീട് ദൈവുരുംപോള ക്ഷേത്രദർശനം നടത്തി അന്നും നുവാര ഏലിയയിൽ രാത്രി താമസം. പിറ്റേന്ന് ഹോട്ടയിൽ നിന്ന് ചെക്കൗട്ട് ചെയ്ത്
പിന്നവാല എലിഫൻ്റ് ഓർഫനേജ് കണ്ട് കൊളംബോയിലേക്ക് പോകും. യാത്രയിൽ പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രവും കെലനിയ ബുദ്ധ ക്ഷേത്രവും സന്ദർശിക്കും.

തുടർന്ന് കൊളംബോ സിറ്റി ടൂർ ആണ്. ക്ലോക്ക് ടവർ, ഗാലി ഫെയ്‌സ്, കൊളംബോ ഹാർബർ, ബെയ്‌റ തടാകം, ഇൻഡിപെൻഡൻസ് സ്‌ക്വയർ, നാഷണൽ മ്യൂസിയം, നെലും പൊകുന തിയേറ്റർ , ടൗൺ ഹാൾ , ലൈറ്റ് ഹൗസ് എന്നിവ സന്ദര്‍ശിക്കും. ശ്രീലങ്കയിൽ നിന്ന് ഷോപ്പിങ് ചെയ്യാനുള്ള അവസരവും ഇവിടെ ലഭിക്കും. കൊളംബോയിൽ രാത്രി താമസം. പിറ്റേന്ന് അതിരാവിലെ അതിരാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് കൊളംബോ എയർപോർട്ടിലേക്ക് പോകും.8.05 നാണ് വിമാനം. 09. 20 ന് കൊച്ചിയിലെത്തും.

ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 62200 രൂപാ മുതലാണ് കൊച്ചി- ശ്രീലങ്ക യാത്രാ നിരക്ക് ആരംഭിക്കുന്നത്. ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 63500 രൂപാ, സിംഗിള്‍ ഷെയറിങ്ങിൽ ഒരാൾക്ക് 85900 രൂപാ എന്നിങ്ങനെയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931934, 0484-2382991 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel packages irctc ramayana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+