മലകളെയും കുന്നുകളെയും സ്നേഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം... എങ്ങും ആകാശത്തോളം ഉയർന്നു നിൽക്കുന്ന കുന്നുകളും അവിടുത്തെ താഴ്വരകളും മാത്രം. അതിനിടയിൽ പ്രകൃതിഭംഗി തേടി പോയാൽ കാത്തിരിക്കുന്നത് അതിലും കിടിലൻ കാഴ്ചകളും. അങ്ങനെ അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് മിസോറാമിനുള്ളത്. അതിൽ തന്നെ ഇവിടെ അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകളാണ് കൂടുതൽ രസകരം. അത്തരത്തിൽ പുതുതായി എത്തുന്നവരെ ആഹ്ലാദിപ്പിക്കുന്ന ഒരിടമാണ് കൊലാസിബ്...
ഗോത്രവർഗ്ഗക്കാരുടെ നാട്
മിസോറാമിൻറെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ ഗോത്ര വർഗ്ഗക്കാരാണ്. കാലമെത്ര കഴിഞ്ഞിട്ടും തങ്ങളുടെ തനതായ രീതികൾക്കും ശീലങ്ങൾക്കും മാറ്റങ്ങളൊന്നും വരുത്താതെ , തങ്ങളെന്താണോ, ആ അവസ്ഥയിൽ ജീവിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരാണ് ഇവിടെയുള്ളത്.
ഇംഗ്ലീഷും മിസോയും
ഗോത്രവര്‍ഗ്ഗക്കാരാണല്ലോ ഇവിടെ എത്തിയാൽ എങ്ങനെ സംസാരിക്കും എന്നൊന്നും ഭയപ്പെടേണ്ടതില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മറ്റെല്ലാവരെയും പോലെ ഒരുപടി മുന്നിൽതന്നെ നിൽക്കുന്നവരാണ് ഇവിടെയുള്ളവർ. ഇംഗ്ലീഷും മിസോ ഭാഷയുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ.
ത്ലാവ്ങ് നദി
താംഡിൽ തടാകം
താംഡിൽ തടാകം. സൈടുവാൽ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ തടാകം പ്രസന്നമായ കാലാവസ്ഥ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഇടം കൂടിയാണ്. കുടുംബവുമായി വന്നെത്തി ആളുകൾ ചിലവഴിക്കുവാൻ ഇഷ്ടപ്പെടുന്ന ഇവിടെ എത്ര നേരം വേണമെങ്കലും സമയം കളയാം. ഇത് കൂടാതെ തടാകത്തിലൂടെ ബോട്ടിങ്ങിനും ഫിഷിങ്ങിനും ഒക്കെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വെയ്രെൻഗ്ടെ
ബ്ലൂ മൗണ്ടെയ്ൻ
ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കാത്ത ഇടമാണ്. ഫോങ്പുയി എന്നാൽ നീലപർവ്വതം എന്നാണത്രെ അർഥം. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവ്വതമാണിത്. നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും ഒരു കേന്ദ്രം തന്നെയാണ് ഇത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് അർഥം. ഗ്രേറ്റ് മെഡോ എന്നാണ് ഇത് അറിയപ്പെടുന്നത്. മിസോ ഗോത്രവർഗ്ഗക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവങ്ങൾ വസിക്കുന്ന ഇടം കൂടിയാണിത്.
പുതിയ ഇടം തേടിയാണെങ്കിൽ
നീലപര്‍വ്വതം-പേരുവന്ന വഴി
നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്തു മാത്രമേ മിസോറാം സർക്കാർ ഫോങ്പുയി മലകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.ഇവിടം തമതായ ഒരിടമായി സംരക്ഷിക്കുന്നതിനായാണ് എല്ലായ്പ്പോഴും ഇവിടെ ആളുകളെ അനുവദിക്കാത്തത്.
ലങ്ക്ലേയ്
സെർചിപ്
ലോൺഗ്ട്ലായ്
മനോഹരമായ പ്രകൃതി ഭംഗിയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ആറു നദികളാണ് ഇവിടെ നിന്നും ഉത്ഭവിക്കുന്നത്. സൂര്യനിൽ നിന്നും ഓടിയൊളിക്കുവാൻ പറ്റിയ ഇടങ്ഹനെ നിലയിലാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പേരെടുത്തിരിക്കുന്നത്. സന്ദർശിക്കേണ്ട സ്ഥലങ്ങൾ: സിനമെൻ വൈൽഡ് ലൈഫ് സാങ്ക്ച്വറി, ചോങ്തെ,മുല്ലിനപുയ് തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.



Click it and Unblock the Notifications













