ശബരിമല, തിരുപ്പതി യാത്രക്കാർക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ കൊല്ലം-തിരുപ്പതി എക്സ്പ്രസ് സർവീസ് ആരംഭിച്ചു. കൊല്ലം - തിരുപ്പതി ബൈ വീക്ക്ലീ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മാർച്ച് 13 ബുധനാഴ്ച മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. തമിഴ്നാട്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ശബരിമല തീർത്ഥാടകർക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് പുതിയ സർവീസിൻറെ റൂട്ട്.
നേരത്തെ, ചെങ്ങന്നൂരിൽ നിന്ന് തിരുപ്പതിക്ക് ദിവസവും സര്‍വീസ് വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെങ്ങന്നൂര് റെയില്‍വേ സ്റ്റേഷനിൽ ആവശ്യമായ ട്രാക്ക് സൗകര്യങ്ങളുടെ അഭാവവും ജീവനക്കാർക്കു താമസിക്കാനുള്ള സൗകര്യവും ഇല്ലാത്തതിനാലാണു ഇപ്പോൾ കൊല്ലത്തു നിന്നും സർവീസ് ആരംഭിച്ചിരിക്കുന്നത്.

കൊല്ലം-തിരുപ്പതി സർവീസിന്‍റെ ട്രെയിൻ നമ്പർ, സ്റ്റോപ്പ് തുടങ്ങിയ വിശദാംശങ്ങൾ ആറ് മാസം മുന്‌പേ റെയിൽവേ ബോർഡ് പുറത്തുവിട്ടിരുന്നു. ആധുനിക രീതിയിലുള്ള എൽഎച്ച്പി കോച്ചുകളാണു സർവീസിനു ഉപയോഗിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊല്ലത്തു നിന്നു ബുധൻ, ശനി ദിവസങ്ങളിലുമാണ് സര്‍വീസ്.
തിരുപ്പതി-കൊല്ലം ട്രെയിൻ 17421
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 6.20 ന് കൊല്ലത്ത് എത്തും. 15 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പര്‍, എസി ടൂ ടയർ, എസി ത്രീ ടയർ കോച്ചുകൾ ട്രെയിനിലുണ്ട്. സ്ലീപ്പറിന് 430 രൂപാ, എസി ത്രീ ടയറിന് 1160 രൂപാ, എസി ടൂ ടയറിന് 1665 രൂപാ എന്നിങ്ങനെയാണ് നിരക്ക്.
തിരുപ്പതി- 2: 40 PM
ചിറ്റൂർ- 3:18 PM
കട്ട്പടി ജംങ്ഷൻ- 4: 38 PM
ജോലാർപേട്ടെ- 5:58 PM
സേലം ജംങ്ഷൻ- 7:22 PM
ഇ-റോഡ് ജംങ്ഷൻ- 8:20 PM
തിരുപ്പൂർ ജംങ്ഷൻ-9:08 PM
കോയമ്പത്തൂർ ജംങ്ഷൻ- 10:12 PM
പാലക്കാട് ജംങ്ഷൻ- 11:42 PM
തൃശൂര്‍-12:55 AM
ആലുവാ-1:50 AM
എറണാകുളം-2:15 AM
കോട്ടയം-3:27 AM
ചങ്ങനാശ്ശേരി-3:48 AM
തിരുവല്ല-3:48 AM
ചെങ്ങന്നൂർ-4:09 AM
മാവേലിക്കര-4:23 AM
കായംകുളം-4:45 AM
കൊല്ലം-6:20 AM.
കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17422)
കൊല്ലത്തു നിന്നു ബുധൻ, ശനി ദിവസങ്ങളില്‍ കൊല്ലം-തിരുപ്പതി എക്സ്പ്രസ് രാവിലെ 10:45 ന് സർവീസ് ആരംഭിക്കും. 16 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്ക് ശേഷം ട്രെയിൻ രാവിലെ 3:20ന് തിരുപ്പതിയിൽ എത്തും. സ്ലീപ്പറിന് 430 രൂപാ, എസി ത്രീ ടയറിന് 1160 രൂപാ, എസി ടൂ ടയറിന് 1665 രൂപാ എന്നിങ്ങനെയാണ് നിരക്ക്.
കൊല്ലം- 10:45 AM
കായംകുളം-11:20 AM
മാവേലിക്കര-11:31 AM
ചെങ്ങന്നൂർ-11:44 AM
തിരുവല്ല-11:55 AM
ചങ്ങനാശ്ശേരി-12:05 PM
കോട്ടയം-12:24 PM
എറണാകുളം ടൗൺ-1:35 PM
ആലുവാ-2:03 PM
തൃശൂർ-3:00 PM
പാലക്കാട് ജംങ്ഷൻ- 6:52 PM
കോയമ്പത്തൂർ ജംങ്ഷന്‍- 6:32 PM
തിരുപ്പൂർ-7:18 PM
ഇറോഡ്-8:32 PM
സേലം-9:27 PM
ജോലാർപ്പേട്ടെ-11:53 PM
കട്ട്പടി-1:08 AM
ചിറ്റൂർ-1:33 AM
തിരുപ്പതി- 3: 20 AM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













