Search
  • Follow NativePlanet
Share
» »കാടിനു നടുവിലെ കൂക്കാല്‍, കൊടൈക്കനാൽ യാത്രയിലെ മനോഹര ഗ്രാമം...പക്ഷേ, എളുപ്പത്തിൽ പോകാനാകില്ല

കാടിനു നടുവിലെ കൂക്കാല്‍, കൊടൈക്കനാൽ യാത്രയിലെ മനോഹര ഗ്രാമം...പക്ഷേ, എളുപ്പത്തിൽ പോകാനാകില്ല

മലയാളികളുടെ എവർഗ്രീൻ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കൊടൈക്കനാൽ. എത്ര പോയാലും മടുപ്പിക്കാത്ത കാഴ്ചകൾ, നാട്ടിലെ ചൂടിൽ നിന്നു രക്ഷപെട്ട് പോകുമ്പോൾ തണുപ്പ് നിറഞ്ഞ കാലാവസ്ഥ, പിന്നെ കറങ്ങിയടിച്ച് നടക്കാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. അവധി കിട്ടിയാൽ മലയാളികൾ ചാടി കൊടൈക്കനാലിന് പിന്നിൽ വരുന്നതിന് പിന്നിൽ ഇനിയും കാരണങ്ങളുണ്ട്.

കൊടൈക്കനാലിലെ കാഴ്ചകൾ കണ്ട് മടങ്ങാനല്ല ഇപ്പോഴത്തെ പിള്ളേർ ഇവിടേക്കെത്തുന്നത്. അവർക്കിപ്പോള് വേണ്ടത് കൊടൈക്കനാലിന്‍റെ ഗ്രാമീണ കാഴ്ചകളാണ്. അവധി ദിവസങ്ങളിൽ തിങ്ങി ഞെരങ്ങുന്ന, ഒരു വണ്ടി പോകാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന കൊടൈക്കനാൽ അല്ല, കാട്ടുവഴികളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ഈ നാടിന്‍റെ ഗ്രാമീണ കാഴ്ചകൾ കാണാനാണ് മലയാളികൾ അടക്കമുള്ളവർ വരുന്നത്. അവർക്കാണ് കൂക്കൽ എന്ന ഗ്രാമം കാത്തിരിക്കുന്നത്.

Kookal In Kodaikanal

കൊടൈക്കനാലിലെ അധികമാരും എത്തിപ്പെടാത്ത, അത്ര പെട്ടന്ന് കയറിച്ചെല്ലാൻ സാധിക്കാത്ത ഒരിടമാണ് കൂക്കൽ. വ്ലോഗുകളിലൂടെയും ചിത്രങ്ങളിലൂയെും സഞ്ചാരികൾ പരിചയപ്പെട്ട ഈ സ്ഥലം പക്ഷേ ഒരു ഒന്നൊന്ന ഇടമാണ്! കൊടൈക്കനാൽ യാത്രയിൽ നിർബന്ധമായും സന്ദര്‍ശിക്കേണ്ട ഇടമായി പലരും കൂക്കലിലെ തിരഞ്ഞെടുക്കുന്നത് ഇതിന്റെ പ്രത്യേകതകൾ കൊണ്ടാണ്.

കൊടൈക്കനാലിൽ നിന്നും പൂണ്ടി എന്ന കാഴ്ചകള് നിറഞ്ഞ ഗ്രാമത്തിലേക്ക് പോകുന്ന റൂട്ടിലാണ് കൂക്കാൽ എന്ന സ്ഥലം ഉള്ളത്. ഇവിടെ എത്തിച്ചേരുന്നതിനേക്കാൾ ഇങ്ങോട്ടേയ്ക്കുള്ള യാത്രയാണ് സഞ്ചാരികളെ ആശ്രയിക്കുന്നത്. സ്ഥിരം കൊടാക്കനാൽ കാഴ്ചകളിൽ നിന്നും വിട്ടൊരു സ്ഥലം നോക്കുന്നവർക്കാണ് ഇത് കൂടുതലും യോജിച്ചത്.

കൊടൈക്കനാലിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് കൂക്കൽ സ്ഥിതി ചെയ്യുന്നത്. ഇത്രയും അകലത്തിലായത് കൊണ്ടാണ് ഇന്നും കൊടൈക്കനാലിലെ അൺഎക്സ്പ്ലോർഡ് സ്ഥലങ്ങളുടെ പട്ടികയിൽ കൂക്കൽ ഇടം നേടിയിരിക്കുന്നത്. സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പ്രത്യേകത കൊണ്ടുതന്നെ, എത്തിച്ചേരാനും ബുദ്ധിമുട്ടാണ്. മാത്രമല്ല, ഒരു റൈഡിനായി കൊടൈക്കനാലിലേക്ക് പോകുന്നവരാണ് ഇവിടേക്ക് വരുന്നവരിൽ കൂടുതലും.

ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ ബ്ലോക്കിൽ പഴനി മലനിരകളുടെ പടിഞ്ഞാറേ അറ്റത്താണ് കുക്കൽ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 6200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ആ ഉയരത്തിൽ നിന്നുള്ള കാഴ്ചകളുടെ രസം ഒന്നു വേറേ തന്നെയാണ്. തട്ടുതട്ടായി കൃഷി ചെയ്യുന്ന കൃഷിയിടങ്ങളാണ് കാഴ്ചകളിൽ പ്രധാന മുകളിൽ നിന്നു നോക്കുമ്പോള്‌ കോടമഞ്ഞ് ഇറങ്ങി നിൽക്കുന്നതിന്‍റെ ഭംഗിയിൽ ഇത് കൂടിയാകുമ്പോൾ ഇരട്ടി രസമായിരിക്കും.

കുന്നിൻമുകളിലാണ് ഇവിടുത്തെ വീടുകളത്രയും ഉള്ളത്. കൃഷിയിടങ്ങളും താഴ്വാരങ്ങളിലെ തട്ടുതട്ടായുള്ള കൃഷിയും അവിടുത്തെ പുലരികളും സന്ധ്യകളും തേടിയാണ് സഞ്ചാരികൾ ഇവിടേക്ക് വെച്ചുപിടിക്കുന്നത്. മൂടൽ മഞ്ഞിനുള്ളിലൂടെ വണ്ടിയിലുള്ള യാത്രകളും എല്ലാം ഹരമ പിടിപ്പിക്കുന്നതാണ്. ഒരുപക്ഷേ, കൂക്കലിനേക്കാളും ഇവിടേക്കുള്ള യാത്രയാണ് കൂടുതൽ ഇഷ്ടപ്പെടാന്‍ സാധ്യത.

കൂക്കലിലെ ഗ്രാമങ്ങൾ കണ്ടു കഴിഞ്ഞാൽ ഇവിടുത്തെ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും കാണാൻ സമയം കണ്ടെത്തണം, കൂക്കൽ തടകാമാണ് ഇതിൽ പ്രധാനം. മൂന്നു വശവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കൂക്കൽ തടാകം വെറുതേ വന്നിരിക്കാൻ തന്നെ രസമാണ്. ഇത് കൂടാതെ ഇവിടുത്തെ കുന്നിൻമുകളിൽ നിന്നാൽ ഗ്രാമത്തിന്‍റെയും താഴ്വാരങ്ങളുടെയും രസകരമായ കാഴ്ചകൾ കിട്ടും.

കൂക്കൽ ഗുഹയാണ് ഇവിടുത്തെ മറ്റൊരു സൈറ്റ്. കൂക്കലിൽ ക്യാംപ് ചെയ്യുന്നവരാണ് ഇവിടെ അധികവുമം വരുന്നത്. ഗുഹയ്ക്കുള്ളിൽ കുറേ കൊത്തുപണികളെല്ലാം കാണാം. ചരിത്രപ്രേമികള്‍ക്ക് വ്യത്യസ്തമായ ഒരനുഭവമായിരിക്കും ഇത്.

ഇവിടേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് പോകുന്ന വഴിയിൽ പെട്രോൾ പമ്പുകൾ ഇല്ലാ എന്നതാണ്, കൊടൈക്കനാലിൽ നിന്നും വണ്ടിയിൽ ആവശ്യത്തിന് ഇന്ധനം നിറച്ച് വേണം യാത്ര ചെയ്യാന്‍. മറ്റൊന്ന്, ഇവിടെ താമസസൗകര്യങ്ങള് വളരെ പരിമിതമാണ്. കുറച്ച് കോട്ടേജുകളും, ഹോം സ്റ്റേകളും മാത്രമാണ് ലഭ്യമായിട്ടുള്ളത്. , ഇത് മുൻകൂട്ടി റിസർവ് ചെയ്തിട്ട് വരുന്നതാണ് നല്ലത്.

കൊടൈക്കനാലിൽ നിന്നും 30 കിമീ, പൂമ്പാറായിയിൽ നിന്നും 15 കിമീ, പൂണ്ടിയിൽ നിന്നും 20 കിമീ എന്നിങ്ങനെയാണ് കൂക്കൽ ഗ്രാമത്തിലേക്കുള്ള ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+