കൊട്ടിയൂർ വൈശാഖോത്സവത്തിന്‍റെ പുണ്യ ദിവസങ്ങളിലൂടെയാണ് വിശ്വാസികൾ കടന്നുപോകുന്നത്. അഷ്ടബന്ധത്തിലിരുന്ന കൊട്ടിയൂരപ്പൻ മണിത്തറയിൽ വിശ്വാസികൾക്ക് ദർശനവും ആശ്വാസവും നല്കുന്ന കാഴ്ച കാണാനും അനുഗ്രഹം നേടാനും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളാണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നത്.
ഇപ്പോഴിതാ കോടിക്കോട് ജില്ലയിൽ നിന്നും
കൊട്ടിയൂരിലേക്ക് ദിവസേന പ്രത്യേക സർവീസുകൾ ആരംഭിച്ചിരിക്കുകയണ് കെഎസആര്‌ടിസി. കൊട്ടിയൂരിലേക്കുളള തീര്‍ത്ഥാടനം സുഗമമാക്കുക എനന് ലക്ഷ്യത്തിലാണ് ഈ ബസ് സർവീസ് നടത്തുക. കോഴിക്കോട് നിന്നുള്ളവർക്ക മാത്രമല്ല, മറ്റു ജില്ലകളിൽ നിന്നുള്ളവർക്കും ഈ സർവീസ് പ്രയോജനപ്പെടുത്താം.

PC:Vinayaraj
കോഴിക്കോട് നിന്ന് രാവിലെ 05:40AM ന് പുറപ്പെടുന്ന കോഴിക്കോട് - കൊട്ടിയൂർ
ടൗൺ ടു ടൗൺ ബസ് 09:55AM ന് കൊട്ടിയൂരിൽ എത്തിച്ചേരും. തുടര്‌ന്ന്
തിരിച്ചു കൊട്ടിയൂരിൽ നിന്ന് 03:40PM ന് പുറപ്പെട്ട് കോഴിക്കോട് രാത്രി 08:00PM ന് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദൂരെ ജില്ലകളില്‍ നിന്നും വരുന്നവർക്ക് രാവിലെ കോഴിക്കോട് എത്തി ഈ സർവീസ് വഴി കൊട്ടിയൂർ പോയി പ്രാർത്ഥനകളിലും പൂജകളിലും സംബന്ധിച്ച് തിരികെ കോഴിക്കോട് എത്താം.
5:40AM കോഴിക്കോട് , 07:50AM തലശ്ശേരി , 09:55AM കൊട്ടിയൂർ എന്നിങ്ങനെയും മടക്ക യാത്രയിൽ 03:40PM കൊട്ടിയൂർ , 05:40PM തലശ്ശേരി , രാത്രി 08:00PM കോഴിക്കോട് എന്നിങ്ങനെയുമാണ് സമയം.
ഇത് കൂടാതെ കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലും കൊട്ടിയൂർ യാത്ര സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് മേയ് 29 ബുധവാഴ്ച, ജൂൺ 2 ഞായറാഴ്ച എന്നീ രണ്ടു തിയതികളിലാണ് നിലവിൽ യാത്രയുള്ളത്. പാക്കേജിൽ 720 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. സീറ്റകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ നമ്പര്‍- 954477954, 9846100728.
മേയ് 21 ന് നെയ്യാട്ടം, 22ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29ന് തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 30ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ 2ന് രേവതി ആരാധന, 6ന് രോഹിണി ആരാധന, 8ന് തിരുവാതിര ചതുശ്ശതം, 9ന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം, വാളാട്ടം കലശ പൂജ, 17ന് തൃക്കലശാട്ട് എന്നിങ്ങനെയാണ് ഈ വർഷത്തെ ചടങ്ങുകൾ. മേയ് 23 മുതൽ ജൂൺ 13 മകം കലം വരവ് ദിവസം വരെയാണ് സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











