കൊട്ടിയൂർ വൈശാഖോത്സവം 2024 ദക്ഷിണ കാശിയായ കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇനി അധികം കാത്തിരിപ്പില്ല. ആയിരക്കണക്കിന് വിശ്വാസികൾ കാത്തിരിക്കുന്ന ആഘോഷമായ വൈശാഖോത്സവത്തിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മേയ് 21 മുതൽ ജൂൺ 17 വരെ 28 ദിവസം നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന്‍റെ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് മെയ് 16 ന് അക്കരെക്കൊട്ടിയൂരില്‍ നടന്നു.
മേയ് 21 ന് നടക്കുന്ന നെയ്യാട്ടം ചടങ്ങോടെ വൈശാഖോത്സവത്തിന് തുടക്കമാകും. 22-ാം തിയതി മുതലാണ് വിശ്വാസികൾക്ക് കൊട്ടിയൂരിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ വർഷം 40 ലക്ഷത്തോളം ആളുകളെയാണ് ഉത്സവത്തിന് അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 25 ലക്ഷം പേർ എത്തിയെന്നാണ് കണക്ക്.

PC:Vinayaraj
ഹരിത പ്രോട്ടോക്കാൾ പാലിച്ചായിരിക്കും ഇത്തവണത്തെ വൈശാഖോത്സവം നടത്തുക. അതിനാൽ ഉത്സവ സ്ഥലത്ത് പ്ലാസ്റ്റിക് അനുവദിക്കില്ല. കൂടാതെ,ത്സവസ്ഥലത്തിന് ഒരുകിലോമീറ്റർ ചുറ്റളവിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താനുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
ശുദ്ധജലലഭ്യത ഉറപ്പുവരുത്താൻ അക്കര കൊട്ടിയൂരിൽ ഒരു കിണർകൂടി നിർമിച്ചിട്ടുണ്ട്. കൂടാതെ ഭക്തകർക്ക് വിശ്രമത്തിനായി 40 കയ്യാലകളും നിർമിച്ചു. കുടിവെളളം, വാഹന പാര്‍ക്കിംഗ്, ഭക്ഷണം എല്ലാ ഭക്ത ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും വഴിപാടുകള്‍ നടത്താനുളള കൂടുതല്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മേയ് 21 ന് നെയ്യാട്ടം, 22ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29ന് തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 30ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ 2ന് രേവതി ആരാധന, 6ന് രോഹിണി ആരാധന, 8ന് തിരുവാതിര ചതുശ്ശതം, 9ന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം, വാളാട്ടം കലശ പൂജ, 17ന് തൃക്കലശാട്ട് എന്നിങ്ങനെയാണ് ഈ വർഷത്തെ ചടങ്ങുകൾ.
മേയ് 23 മുതൽ ജൂൺ 13 മകം കലം വരവ് ദിവസം വരെയാണ് സ്ര്തീകൾക്ക് പ്രവേശനം ഉണ്ടായിരിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












