യക്ഷയാഗ ഭൂമിയായ കൊട്ടിയൂരിൽ ഇത് കൊട്ടിയൂർ ഉത്സവ കാലമാണ്. യാഗഭൂമിയുണർന്ന് ഉത്സവ നടക്കുകയാണ്. നെയ്യാട്ടത്തിൽ തുടങ്ങി തൃക്കലശാട്ടിൽ അവസാനിക്കുന്ന ഉത്സവം വൈശാഖ മഹോത്സവം എന്നും മലബാറുകാരുടെ ഒരു സ്വകാര്യ അഹങ്കാരം കൂടിയാണ്. കൊട്ടിയൂർ പെരുമാളിന്‍റെ മുന്നിൽ മണിത്തറയ്ക്കു മുന്നിൽ നിന്ന് പെരുമാളിനെ മനസ്സുനിറഞ്ഞ് തൊഴണമെന്ന് ആഗ്രഹിക്കാത്ത ഒരു വിശ്വാസിയും കാണില്ല.

PC: Vinayaraj
കേട്ടറിഞ്ഞ് കൊട്ടിയൂരെത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. ഓര പൂജയിലും അനുഷ്ഠാനത്തിലും കൗതുകം ഒളിപ്പിച്ചിരിക്കുന്ന കൊട്ടിയൂരിൽ പോകുമ്പോള്‍ അവിടുത്തെ രീതികളും ആചാരങ്ങളും അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഇതാ അക്കരെ കൊട്ടിയൂരിൽ എത്തുമ്പോൾ തൊഴേണ്ട ക്രമവും പാലിക്കേണ്ട കാര്യങ്ങളും എങ്ങനെയെന്ന് നോക്കാം.
അക്കരെ കൊട്ടിയൂർ ദർശന ക്രമം
കൊട്ടിയൂരിലെ ബാവലി പുഴയിൽ കുളിച്ച് ഈറനായി പെരുമാളിനെ തൊഴുക എന്നതാണ് ഇവിടെ ചെയ്യേണ്ടത്. ഭഗവാൻ സ്വയംഭൂവായി കുടികൊള്ളുന്ന സ്ഥലമാണ് ഇവിടെ മണിത്തറ. മണിത്തറയിൽ തൊഴു് അവിടെ ഭണ്ഡാരം പെരുക്കും. അചായത് അവിടെ പണം നേർച്ചയായി ഇടും. തുടർന്ന് വാളറയിൽ ആണ് തൊഴേണ്ടത്. മുതിരേരിയിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടുവരുന്ന വാളും ചപ്പാരം ഭഗവതിയുടെ ഉടവാളും പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലമാണ് വാളറ.
തുടർന്ന് തൊഴേണ്ടത് അമ്മാറക്കല്ലിൽ ആണ്. സതീദേവി ഭൂമിയിലേക്ക് അന്തർധാനം ചെയ്ത സ്ഥലമാണ് അമ്മാറക്കല്ല് എന്നാണ് വിശ്വാസം. ദേവീ സങ്കൽപ്പത്തിൽ പൂജയും കർമ്മങ്ങളും അനുഷ്ഠിക്കുന്ന
ശിലാഖണ്ഡമാണിത്. ഇതിനു ചുറ്റും കാട്ടുകരിങ്കല്ലുകൾ കൊണ്ട് വൃത്താകൃതിയിൽ പുറം ഭിത്തിയും പൂജാരിക്ക് കയറുന്നതിനായി പടിയും നിർമ്മിച്ചിട്ടുണ്ട്. ഇവിടെയും കൂടി തൊഴുതു കഴിഞ്ഞാൽ അവിടുത്തെ കയ്യാലയിൽ പോയി പ്രസാദം മേടിക്കാം.
തൊഴുതു കയറിയാൽ പിന്നെ താഴെ ഇറങ്ങരുതെന്നാണ്. പകരം പ്രസാദം മേടിച്ചു നേരെ ഇക്കര കൊട്ടിയൂർ പോയി അവിടെ പോർക്കലി ഭാഗവതിക്ക് ഭണ്ഡാരം സമർപ്പണം ചെയ്തു തൊഴുക. പിന്നെ കൊട്ടിയൂരിൻറെ അടയാളമായ ഓടപ്പൂവും മേടിച്ച് മടങ്ങാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












