വീണ്ടുമൊരു കൊട്ടിയൂർ വൈശാഖ മഹോത്സവകാലം വന്നിരിക്കുകയാണ്. യക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യഭൂമിയിൽ ഇനി വൈശാഖോത്സവത്തിന്‍റെ നാളുകളാണ്. പതിനായിരക്കണക്കിന് വിശ്വാസികൾ നാനാദിക്കുകളിൽ നിന്നും ഇവിടേക്ക് വന്ന് മനസ്സുരുകി പ്രാർത്ഥിച്ച് മടങ്ങുന്നത് എന്നും ഒപ്പം കൊട്ടിയൂരപ്പന്‍റെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വാസത്തിലാണ്. ദക്ഷിണകാശിയെന്നും കൊട്ടിയൂർ അറിയപ്പെടുന്നു.
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം കൊട്ടിയൂർ എന് പുണ്യഭൂമിയിൽ എത്തിച്ചേരുക എന്നതു പോലം മഹത്തായ ഒരു കാര്യമാണ്. മുപ്പത്തിമുക്കോടി ദേവതകളുടെയും സാന്നിധ്യമുണ്ടായിരുന്ന് ദക്ഷയാഗ ഭൂമിയേക്കാളും മറ്റേതു പുണ്യസ്ഥലമാണ് ഇവിടെയുള്ളത്. കൊട്ടിയൂരപ്പനായി ആരാധിക്കുന്ന ശിവൻ തന്‍റെയടുത്തെത്തുന്നവരെ മനംനിറഞ്ഞ് അനുഗ്രഹിക്കുന്ന ദിവസങ്ങളാണ് കൊട്ടിയൂർ വൈശാഖോത്സവത്തിന്‍റെ 28 ദിനങ്ങൾ.

ഇടവ മാസത്തിലെ ചോതി (ജൂൺ 1, 2023) മുതൽ മിഥുനത്തിലെ ചിത്തിര വരെ (ജൂൺ 27, 2023 ) 27 ദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ വൈശാഖ മഹോത്സവം. ഇതിൽ ജൂൺ 2 വെള്ളിയാഴ്ച (1198 എടവം 19) നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. പിന്നീട് മകം നാൾ ഉച്ചമുതൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരിക്കല്ല.
എങ്ങനെ കൊട്ടിയൂരിലെത്താം?
കണ്ണൂർ ജില്ലയുടെ അങ്ങേയറ്റത്ത് വയനാടിനോട് ചേർന്നാണ് കൊട്ടിയൂർ സ്ഥിതി ചെയ്യുന്നത്. കണ്ണൂരും തലശ്ശേരിയുമാണ് ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ഇവിടെയിറങ്ങിയാൽ നേരിട്ട് കൊട്ടിയൂരിലേക്ക് ബസ് ലഭിക്കും. ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ വിമാനത്താവളമണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊട്ടിയൂരിലേത്ത് 45 കിലോമീറ്റർ ദൂരമുണ്ട്.

കണ്ണൂരിൽ നിന്നും മട്ടന്നൂർ-കൂർഗ് റോഡും മലയോര ഹൈവേയും വഴി വരുമ്പോൾ 67.2 കിലോമീറ്റർ ദൂരമാണുള്ളത്. മലയോര ഹൈവേ വഴിയാണെങ്കിൽ 61.5 കിലോമീറ്റർ ദൂരമാണുള്ളത്. കണ്ണൂര്- മട്ടന്നൂർ- കൂർഗ് റോഡ് വഴി ശിവപുരം-മാലൂർ-പേരാവൂർ റോഡ്, മയോര ഹൈവേ എന്നിവ വഴി വരുമ്പോൾ 64.6 കിലോമീറ്റർ സഞ്ചരിക്കണം.
കാസർകോഡ്, പയ്യന്നൂർ, തളിപ്പറമ്പ് ഭാഗത്തു നിന്നുള്ളവർക്ക് തളിപ്പറമ്പ്- ഇരിട്ടി റോഡ് വഴിയോ മലയോര ഹൈവേ വഴിയോ വരാം. കണ്ണൂർ ഭാഗത്തു നിന്നുള്ളവർക്ക് തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ് വഴി തൊക്കിലങ്ങാട് - നിടുംപൊയിൽ -വാരാപ്പീടിക വഴി കൊട്ടിയൂരെത്താം.
കോഴിക്കോട് നിന്നും വരുന്നവർക്ക് കൂത്തുപറമ്പിലെത്തി തൊക്കിലങ്ങാടി വഴിയോ അല്ലെങ്കിൽ ബാലുശ്ശേരി-പേരാമ്പ്ര വഴി കുറ്റ്യാടിയിലെത്തി ബോയ്സ് ടൗൺവഴി പോവുകയോ ചെയ്യാം. ബോയ്സ്ടൗണിൽ നിന്നും കൊട്ടിയൂരിലേക്ക് 10 കിലോമീറ്ററാണ് ദൂരം.

ദൂരെനിന്നും കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്നവർക്ക് ഒന്നു പ്ലാൻ ചെയ്യുകയാണെങ്കിൽ കൊട്ടിയൂര് സന്ദർശനം മാത്രമാക്കാതെ സമീപത്തെ മറ്റു പ്രധാന ക്ഷേത്രങ്ങള്‍ കൂടി സന്ദർശിക്കുന്ന വിധത്തില്‍ വരാം. കണ്ണൂരിൽ നിർബന്ധമായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
മൃദംഗശൈലേശ്വരി ക്ഷേത്രം
കൊട്ടിയൂരില്‍ നിന്ന് 25.3 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 41.2 കിലോമീറ്ററും ദൂരത്തിൽ മുഴക്കുന്ന് പഞ്ചായത്തിലാണ് മൃദംഗശൈലേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജയുടെ കുടുംബ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന ഇത് കേരള ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഈ ക്ഷേത്രമിരിക്കുന്ന ഇടത്തേയ്ക്ക് മിഴാവിന്റെ രൂപത്തിൽ പതിച്ചുവെന്നാണ് വിശ്വാസം. യുദ്ധത്തിനും പടപ്പുറപ്പാടുകൾക്കും മുൻപ് പഴശ്ശിരാജ ഇവിടെയത്തി പ്രാർത്ഥിച്ചിരുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ വന്ന് നെയ് വിളക്കേന്തി പ്രാർത്ഥിച്ചാൽ ഏതാഗ്രഹവും സാധ്യമാകുമത്രെ.

PC:Wikipedia
പെരളശ്ശേരി ക്ഷേത്രം
കണ്ണൂരിൽ നിന്ന് 14.9 കിലോമീറ്റർ ദൂരത്തിലും കൊട്ടിയൂരിൽ നിന്ന് 55.4 കിലോമീറ്ററും ദൂരത്തിലാണ് പ്രസിദ്ധമായ പെരളശ്ശേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രധാന ഗണപതി ക്ഷേത്രങ്ങളിലൊന്നായ ഇവിടെ പടിഞ്ഞാറോട്ടാണ് ഗണപതിയുടെ ദർശനം. ഇവിടുത്തെ ക്ഷേത്രക്കുളം അതിന്‍റെ നിർമ്മിതി കൊണ്ട് പ്രസിദ്ധമാണ്. നാഗാരാധനയും ആയില്യം നാളും പെരളശ്ശേരിയിൽ വലിയ രീതിയിൽ ആഘോഷിക്കുന്നു.

PC:Vinayaraj
പറശ്ശിനിക്കടവ് ക്ഷേത്രം
കൊട്ടിയൂരിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് 71.4 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 19.5 കിലോമീറ്ററുമാണ് ദൂരം. കണ്ണൂരിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ പറശ്ശിനിക്കടവിൽ എന്നും തെയ്യം കെട്ടിയാടുന്നു. ജാതിയുടെയും മതത്തിന്റെയും വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരേപോലെ സ്വീകരിക്കുന്ന ഇടമാണിത്. വളപട്ടണം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തുവാൻ കണ്ണൂർ-തളിപ്പറമ്പ് റോഡിൽ ധർമ്മശാല എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് പറശ്ശിനിക്കടവ് റോഡിൽ കയറണം.

രാജരാജേശ്വര ക്ഷേത്രം, തളിപ്പറമ്പ്
കണ്ണൂര്‍ അല്ലെങ്കിൽ കൊട്ടിയൂർ യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു ക്ഷേത്രമാണ് തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം. ശങ്കരനാരായണ ഭാവത്തിലാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ മഹാക്ഷേത്രങ്ങളിലൊന്നായ ഇത് 108 ശിവക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. സ്ത്രീകൾക്ക് തിരുവത്താഴ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ സാധിക്കുക. ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തിപീഠങ്ങളിലൊന്നായും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











