Search
  • Follow NativePlanet
Share
» »കോഴിക്കോട്- തിരുവനന്തപുരം മിന്നൽ ബസ്; റോഡിൽ പറക്കും..മറ്റു ബസുകളേക്കാൾ മൂന്നു മണിക്കൂർ മുന്നേ, വേഗത്തിൽ യാത്ര

കോഴിക്കോട്- തിരുവനന്തപുരം മിന്നൽ ബസ്; റോഡിൽ പറക്കും..മറ്റു ബസുകളേക്കാൾ മൂന്നു മണിക്കൂർ മുന്നേ, വേഗത്തിൽ യാത്ര

എത്ര ഗതാഗതക്കുരുക്കിലായാലും പറഞ്ഞ സമയത്ത് ഓടിയെത്തുന്ന കെഎസ്ആർടിസി സർവീസ് ആണ് മിന്നൽ ബസുകൾ. ട്രെയിനുകളേക്കാൾ വേഗത്തിൽ എത്തിച്ചേരുന്ന ബസുകൾ എന്ന പേരോടെ നിരത്തിലിറങ്ങിയ മിന്നൽ ബസുകൾ ആദ്യം പുറത്തിറങ്ങുന്നത് 2017 ലാണ്. കേരളത്തില്‌ ഇന്ന് സർവീസ് നടത്തുന്ന മിന്നൽ ബസുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കോഴിക്കോട്- തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്.

ഏറ്റവും കുറഞ്ഞ സ്റ്റോപ്പും മണിക്കൂറിൽ 80 കിലോമീറ്ററോളം വേഗതയും എടുത്ത് സഞ്ചരിക്കുന്ന കോഴിക്കോട്- തിരുവനന്തപുരം മിന്നൽ തലസ്ഥാന യാത്രകൾക്ക് പറ്റിയ ബസാണ്. ചുരുങ്ങിയ സമയത്തിൽ ബസിൽ കോഴിക്കോടിയും തിരുവനന്തപുരത്തിനും ഇടയിൽ സഞ്ചരിക്കണമെങ്കിൽ ഈ ബസ് എടുത്താൽ മതി. ഇതാ തിരുവനന്തപുരം- കോഴിക്കോട് മിന്നൽ സർവീസിനെക്കുറിച്ച് വിശദമായി അറിയാം.

Kozhikkode - Thiruvananthapuram KSRTC Minnal Bus Via Alappuzha

തിരുവനന്തപുരം- കോഴിക്കോട് മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്

എല്ലാ ദിസവും രാത്രി 11.45 ന് തിരുവനന്തപുരത്ത് നിന്നും എടുക്കുന്ന തിരുവനന്തപുരം- കോഴിക്കോട് മിന്നൽ പിറ്റേദിവസം രാവിലെ 7.25 ന് കോഴിക്കോട് എത്തിച്ചേരും. 7 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - വൈറ്റില ഹബ് - തൃശൂർ - കോട്ടക്കൽ വഴിയാണ് ബസ് കോഴിക്കോട് എത്തുന്നത്. 561 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം - 23:45
കൊല്ലം - 01:00
ആലപ്പുഴ - 02:35
എറണാകുളം - 03:44
വൈറ്റില ഹബ് - 03:45
തൃശൂർ - 05:15
കോട്ടക്കൽ -06:30
കോഴിക്കോട് - 07:25

കോഴിക്കോട്- തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്

കോഴിക്കോട് നിന്ന് രാത്രി 9.00 മണിക്ക് പുറപ്പെടുന്ന
കോഴിക്കോട്- തിരുവനന്തപുരം മിന്നൽ ബസ് പിറ്റേന്ന് പുലർച്ചെ 4.55 ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂറാണ് യാത്രാ സമയം.

കോഴിക്കോട് - 20:55
കോട്ടക്കൽ - 21:50
തൃശൂർ - 23:30
എറണാകുളം - 00:55
വൈറ്റില ഹബ് - 00:56
ആലപ്പുഴ - 02:00
കൊല്ലം - 03:35
തിരുവനന്തപുരം - 04:55

കോഴിക്കോട്- തിരുവനന്തപുരം മറ്റു ബസുകളുടെ സമയം

കോഴിക്കോട് - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന മറ്റു ബസുകളുടെ സമയമെടുത്താൽ മിന്നൽ ബസ് നമുക്ക് നല്കുന്ന സമയലാഭം മനസ്സിലാകും. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിനും തിരികെയും ലോ ഫ്ലോർ ബസുകൾക്ക് 11.00 മണിക്കൂറിനടുത്ത് സമയം വേണ്ടിവരും. സ്വിഫ്റ്റ് ബസുകള്‌‍ക്ക് 10-12 മണിക്കൂർ വരെയും വേണം. എസി മൾട്ടി ആക്സിൽ ബസുകൾ, സൂപ്പർഫാസ്റ്റ് ബസുകൾ തുടങ്ങിടയവയ്ക്കും മിന്നലിനേക്കാൾ സമയമെടുക്കും.

മിന്നൽ ബസ് ബുക്ക് ചെയ്യുവാൻ
കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മിന്നൽ സർവീസുകളും ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+