സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യ അവധി വരികയാണ്. സമാധാനത്തിൽ വീട്ടിലിരിക്കാനും പിന്നെയും രണ്ടോ മൂന്നോ ദിവസം യാത്രകൾക്കായി മാറ്റിവയ്ക്കുവാനും പറ്റിയ തരത്തിലാണ് ഇത്തവണത്തെ അവധി. അവസനാ നിമിഷത്തിലെ പ്ലാനിങ് ആയതുകൊണ്ട് എവിടേക്ക് പോകാനാ എന്നൊരു ആശങ്കയുണ്ടോ? അത് വേണ്ട... കോഴിക്കോട് നിന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മൂന്നാറിലേക്ക് ഉരുഗ്രൻ യാത്രാപാക്കേജ് ഒരുക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനഘോഷവും അതിന്‍റെ ക്ഷീണവും ഒക്കെ മാറി ഓഗസ്റ്റ് 17 ശനിയാഴ്ചയാണ് ഈ യാത്ര പുറപ്പെടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം, തുമ്പൂർമുഴി, വാഴച്ചാൽ, മൂന്നാർ, ഇരവികുളം നാഷണൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ കണ്ടുവരുന്ന യാത്ര രണ്ട് ദിവസത്തെ പാക്കേജാണ്. അതായത്, ശനിയും ഞായറും മുഴുവൻ കറങ്ങി തിങ്കളാഴ്ച രാവിലെ തിരികെയെത്താം. അപ്പോൾ റെഡിയല്ലേ?!
ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 7.00 മണിക്ക് കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടും. ആദ്യ ദിവസം നേരെ തൃശൂനിരാണ് പോകുന്നത്. തുമ്പൂർമുഴി ഡാം, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളാണ് ഈ ദിവസം കാണുന്നത്. മഴയിൽ ആർത്തലച്ചു പതിക്കുന്ന അതിരപ്പിള്ളിയുടെ സൗന്ദര്യം ഇപ്പോൾ കാണേണ്ട കാഴ്ച തന്നെയാണ്. തുടർന്ന് യാത്ര മൂന്നാറിന് തുടരും. രാത്രി താമസം മൂന്നാറിൽ ഡോർമിറ്ററിയിലാണ് ഒരുക്കിയിരിക്കുന്നത്.
പിറ്റേന്ന് രാവിലെ മൂന്നാർ കാഴ്ചകളിലേക്ക് കടക്കും. രവികുളം നാഷണൽ പാർക്ക്, കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയന്‍റ്, ഗാർഡൻ എന്നിവയാണ് ഈ ദിവസം കാണുന്നത്. മൂന്നാറിനെ മൊത്തത്തിലൊന്ന് മനസ്സിലാക്കുവാനും ഈ നാടിനെ പരിചയപ്പെടാനുമെല്ലാം ഈ ഇടങ്ങളിലൂടെയുള്ള സഞ്ചാരം സഹായിക്കും. അന്ന് വൈകിട്ടോകോ കോഴിക്കോടിന് മടങ്ങും. തിങ്കളാഴ്ച രാവിലെ 5.00 മണിയോടെ കോഴിക്കോട് എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നേരതെ എത്തുന്നതിനാൽ ജോലിക്ക് പോകേണ്ടവർക്കും ക്ലാസ് ഉള്ളവർക്കും അത് മുടക്കാതിരിക്കുകയും ചെയ്യാം.
വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന നിരക്ക്, ഭക്ഷണച്ചെലവ് എന്നിവ ഒഴിവാക്കിയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ യാത്രാ താമസം സൗകര്യങ്ങൾ എന്നിവ പാക്കേജിന്‍റെ ഭാഗമായി വരുന്നു. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കെഎസ്ആർടിസി കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 9544477954, 04952723796.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














