Search
  • Follow NativePlanet
Share
» » കോഴിക്കോട്-ബെംഗളൂരുട്ടിൽ കെഎസ്ആർടിസി എസി ഗരുഡ പ്രീമിയം സർവീസ്, പകല്‍ ബാംഗ്ലൂർ യാത്രക്ക് ഇത് മതി!

കോഴിക്കോട്-ബെംഗളൂരുട്ടിൽ കെഎസ്ആർടിസി എസി ഗരുഡ പ്രീമിയം സർവീസ്, പകല്‍ ബാംഗ്ലൂർ യാത്രക്ക് ഇത് മതി!

ബെംഗളൂരു- കോഴിക്കോട് റൂട്ടിലെ യാത്രകൾക്ക് ഇനി ആഢംബരം കൂടും.
കേരളാ സർക്കാരിന്‍റെ നവകേരളാ ബസ് വീണ്ടും നിരത്തിൽ ഓടിത്തുടങ്ങി. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസ് കാറ്റഗറിയിൽ ഇതേ റൂട്ടിൽ സർവീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് നിർത്തുകയായിരുന്നു. ഇപ്പോൾ മൂന്നാം അങ്കത്തിൽ ഗരുഡാ പ്രീമിയം എസി ബസായി കോഴിക്കോട്- ബാംഗ്ലൂർ- കോഴിക്കോട് റൂട്ടിൽ നവകേരളാ ബസ് ജനുവരി 1 മുതൽ യാത്ര ആരംഭിച്ചു.

2024 മെയ് 5നാണ് നവകേരളാ ബസ് ഗരുഢ പ്രിമിയം ബസായി ഓട്ടം തുടങ്ങിയത്. വനകേരളാ സദസിന്‍റെ ഭാഗമായി കേരളാ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രി സഭ കേരളം മുഴുവൻ യാത്ര ചെയ്ത ബസ് യാത്രക്കാർക്ക് അനുയോജ്യമാകുന്ന വിധത്തിലാണ് സർവീസിന് മാറ്റിയത്. കോഴിക്കോട്- ബെംഗളൂരു ആദ്യ സർവീസിൽ ഇതിന് 26 സീറ്റുകളേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇപ്പോഴത് മാറ്റങ്ങൾ വരുത്തി 37 സീറ്റിലേക്ക് മാറ്റിയിട്ടുണ്ട്.

Kozhikode-Bangalore KSRTC AC Garuda Service

ഇത് കൂടാതെ,നവകേരളാ ബസിന്‍റെ സൗകര്യങ്ങളായി എടുത്തു പറഞ്ഞ എസ്കലേറ്റർ എടുത്തുകളഞ്ഞു. ബയോ ടോയ്‌ലറ്റ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്‌സിന്‍ തുടങ്ങിയ സൗകര്യങ്ങളും പിന്നിലെ ഡോറും ഒഴിവാക്കിയിട്ടുണ്ട്. ബസിനുള്ളിലെ ശൗചാലയവും മാറ്റിയിട്ടുണ്ട്. രാവിലെ 08:25AM കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കും രാത്രി 10:25PM ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കും ആണ് ബസ് സർവീസ് നടത്തുക.

കോഴിക്കോട്- ബെംഗളൂരു എസി ഗരുഡാ പ്രീമിയം ബസ്

ജനുവരി 1 മുതല് കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് രാവിലെ 08:25 ന് പുറപ്പെട്ട് വൈകിട്ട് 4.25 മണിയോടെ ബെംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 8 മണിക്കൂറാണ് യാത്രാ സമയം. കോഴിക്കോട്- താമരശ്ശേരി - കൽപ്പറ്റ- സുൽത്താൻ ബത്തേരി - മൈസൂർ - ബെംഗളൂരു റൂട്ടിലാണ് യാത്ര. സാധാരണ ദിവസങ്ങളിൽ 900 രൂപയാണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോട് - 08:25 AM
താമരശ്ശേരി - 09:10 AM
കൽപ്പറ്റ- 10:25 AM
സുൽത്താൻ ബത്തേരി - 11:05 AM
മൈസൂർ - 14:05 PM
ബെംഗളൂരു ബിദഡി - 15:40 PM
ഐക്കോൺ കോളേജ് - 15:50 PM
രാജരാജേശ്വരി ഹോസ്പിറ്റൽ -16:00 PM
കെങ്കേരി - 16:05 PM
സാറ്റലൈറ്റ് - 16:25 PM എന്നിങ്ങനെയാണ് സമയ ക്രമം.

ബെംഗളൂരു -കോഴിക്കോട് എസി ഗരുഡാ പ്രീമിയം ബസ്

ബാംഗ്ലൂരിൽ നിന്ന് തിരികെ രാത്രി 10.25 ന് പുറപ്പെടുന്ന കെ എസ് ആർ ടി സി ബെംഗളൂരു -കോഴിക്കോട് എസി ഗരുഡാ പ്രീമിയം ബസ് പിറ്റേന്ന് രാവിലെ 05:20 ന് കോഴിക്കോട് എത്തും. 6 മണിക്കൂർ 55 മിനിറ്റാണ് യാത്ര. മൈസൂർ - സുൽത്താൻ ബത്തേരി- കൽപ്പറ്റ- താമരശ്ശേരി വഴിയാണ് യാത്ര.

ബാംഗ്ലൂർ സാറ്റലൈറ്റ് - 10:25 PM
കെങ്കേരി - 22:45 PM
രാജരാജേശ്വരി ഹോസ്പിറ്റൽ - 22:50 AM
ഐക്കോൺ കോളേജ് - 23:00
ബിഡാദി - 23:08 PM
മൈസൂർ -12:45 AM
സുൽത്താൻ ബത്തേരി - 03:05 AM
കൽപ്പറ്റ - 03:35 AM
കോഴിക്കോട് 05:20 AM എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kozhikode ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+