Search
  • Follow NativePlanet
Share
» »ആനന്ദം പകരുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി! ഭൂമിയിലെ ധർമ്മം പുന:സ്ഥാപിക്കാൻ കൃഷ്ണൻ ജന്മമെടുത്ത ദിനം! അറിയാം പ്രത്യേകത

ആനന്ദം പകരുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി! ഭൂമിയിലെ ധർമ്മം പുന:സ്ഥാപിക്കാൻ കൃഷ്ണൻ ജന്മമെടുത്ത ദിനം! അറിയാം പ്രത്യേകത

വിശ്വാസികൾക്ക് ആനന്ദവും ആശ്രയിക്കുന്നവർക്ക് ആവലംബവും ആണ് ശ്രീകൃഷ്ണൻ. കേട്ടറിഞ്ഞ ശ്രീകൃഷ്ണ കഥകളിലൂടെ കൃഷ്ണന്റെ വികൃതിയേയും ലീലകളെയും അത്ഭുത ശക്തികളേയും ആരാധിക്കുന്നവർ നിരവധിയുണ്ട്. ശ്രീകൃഷ്ണ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശ്രീകൃഷ്ണ ജയന്തി. അമ്പാടി കണ്ണനായ കൃഷ്ണന്‍റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ശ്രീകൃഷ്ണ ജയന്തി. ജന്മാഷ്ടമി എന്നും ഈ ദിവസത്തെ വിളിക്കുന്നു.

ശ്രീകൃഷ്ണ ജയന്തി ജിവസത്തിൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയും ശോഭാ യാത്ര സംഘടിപ്പിച്ചും ഒക്കെ വലിയ രീതിയിൽ ഈ ദിവസം ആഘോഷിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ കൊണ്ടാടുന്ന ഈ ദിവസത്തിന് വിശ്വാസികളുടെ ഇടയിൽ വളരെ പ്രാധാന്യമാണുള്ളത്. 2023 ലെ കൃഷ്ണ ജന്മാഷ്ടമിയെക്കുറിച്ചും കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെക്കുറിച്ചും വായിക്കാം.

 krishna-janmashtami-2023-date-history-

കൃഷ്ണ ജന്മാഷ്ടമി 2023

ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം. അഷ്ടമി രോഹിണി എന്നു പൊതുവിൽ പറയുമെങ്കിലും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസം ജന്മാഷ്ടമി ആഘോഷിക്കുമ്പോൾ മറ്റിടങ്ങളിൽ അഷ്ടമി വരുന്ന ദിവസമാണ് ആചരിക്കുന്നത്.

krishna

2023 ലെ അഷ്ടമി തിഥി സെപ്റ്റംബര്‍ 6ന് ഉച്ചകഴിഞ്ഞ് 3:37ന് ആരംഭിച്ച് സെപ്റ്റംബര്‍ 7ന് വൈകിട്ട് 4.14ന് സമാപിക്കും. അതേ സമയം രോഹിണി നക്ഷത്രം സെപ്റ്റംബർ ആറിന് രാവിലെ 9:20 ന് തുടങ്ങി സെപ്റ്റംബർ 7 ന് രാവിലെ 10:25 ന് അവസാനിക്കും. അങ്ങനെ സെപ്റ്റംബർ 6,7 തിയതികളിലായാണ് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ. അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും കണക്കിലെടുക്കുമ്പോൾ, 2023 സെപ്റ്റംബർ 6 ന് ജന്മാഷ്ടമി ആഘോഷിക്കും.
ദഹി ഹണ്ടി ആഘോഷം 2023 സെപ്റ്റംബർ 7-ന് നടക്കും. കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 6 ബുധനാഴ്ച നടക്കും.

ജന്മാഷ്ടമി 2023-പ്രധാന തീയതിയും സമയവും

അഷ്ടമി തിഥി ആരംഭിക്കുന്നു - സെപ്റ്റംബർ 06, 2023 - 03:37 PM
അഷ്ടമി തിഥി അവസാനിക്കുന്നു - സെപ്റ്റംബർ 07, 2023 - 04:14 PM
രോഹിണി നക്ഷത്രം ആരംഭിക്കുന്നു - സെപ്റ്റംബർ 06, 2023 - 09:20 AM
രോഹിണി നക്ഷത്രം അവസാനിക്കുന്നു - സെപ്റ്റംബർ 07, 2023 - 10:25 AM.

കൃഷ്ണ ജന്മാഷ്ടമി- വിശ്വാസങ്ങൾ

മഹാവിഷ്ണുവിന്‍റെ ഒൻപതാം അവതാരമായ ശ്രീകൃഷ്ണന്‌
ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിൽ അവതരിച്ചു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ മധുരയിലെ കാരാഗ്രഹത്തിൽ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചുവെന്നാണ് വിശ്വാസം. അമ്പാടിയിലും വൃന്ദാവനത്തിലും മധുരയിലുമായി വളർന്ന കൃഷ്ണന്‌റെ ജീവിതകഥ നമുക്കറിയാം. ലോകത്തിലെ നന്മ നശിച്ച സമയത്ത്, ധർമ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതാരമെടുത്തതെന്നാണ് പുരാണങ്ങൾ പറയുന്നത്. ഈ വർഷം ശ്രീകൃഷ്ണന്റെ 5250-ാം ജന്മദിനമാണെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം

മുൻകാലത്തെ അപേക്ഷിച്ച് വലിയ രീതിൽ കേരളത്തിൽ ഇപ്പോൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ക്ഷേത്രങ്ങളിലെ ചടങ്ങുകളും പൂജകളും കൂടാത ശ്രീകൃഷ്ണന്‍റെ വേഷങ്ങള്‍ കുട്ടികളുടെ ഘോഷയാത്രകളും മറ്റു പരിപാടികളും ഈ ദിവസം നടക്കുന്നു. വീടുകളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും.

ജന്മാഷ്ടമി ദിനത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും കഴിക്കുന്നവർക്കും വ്രതമെടുത്ത് പ്രാർത്ഥിക്കുന്നവർക്കും ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്. സര്‍വാര്‍ത്ത സിദ്ധിയോഗം രൂപപ്പെടുന്ന ദിവസം കൂടിയാണത്രെ ഇത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: krishna temples festivals
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+