Search
  • Follow NativePlanet
Share
» »കൊട്ടിയൂർ ഉത്സവം കൂടാൻ പോകാം, രണ്ട് ദിവസ തീർത്ഥയാത്രയിൽ 8 ക്ഷേത്രങ്ങൾ, ബജറ്റ് പാക്കേജുമായി കെഎസ്ആര്‍ടിസി

കൊട്ടിയൂർ ഉത്സവം കൂടാൻ പോകാം, രണ്ട് ദിവസ തീർത്ഥയാത്രയിൽ 8 ക്ഷേത്രങ്ങൾ, ബജറ്റ് പാക്കേജുമായി കെഎസ്ആര്‍ടിസി

കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കുവാനുള്ള തിരക്കിലാണ് വിശ്വാസികൾ. ഓരോ ദിവസവും ആയിരക്കണക്കിന് തീർത്ഥാടകരാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ പവിത്രചടങ്ങുകൾക്കും ആചാരങ്ങൾക്കും സാക്ഷ്യം വഹിക്കുവാനായി എത്തുന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്ന് കൊട്ടിയൂരിലേക്ക് തീർത്ഥാടന യാത്രകളും നടത്തുന്നു.

ഇപ്പോഴിതാ, തിരുവനന്തപുരം കിളിമാനൂർ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ കൊട്ടിയൂരും കണ്ണൂരിലെ മറ്റു പ്രധാന ക്ഷേത്രങ്ങളും ഉൾപ്പെടുത്തി രണ്ട് ദിവസ തീർത്ഥാടന പാക്കേജ് ഒരുക്കുകയാണ്. തലസ്ഥാനത്ത് നിന്ന് കൊട്ടിയൂർ ക്ഷേത്ര മഹോത്സവത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് പരിഗണിക്കാവുന്ന ഈ യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

KSRTC 2 Days Kottiyoor Pilgrimage

ജൂൺ 17 ശനിയാഴ്ച പുലർച്ചെ 4.00 മണിക്ക് കിളിമാനൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ടോടു കൂടി മാനന്തവാടിയിലെത്തും. നേരത്തെ എത്തിയാൽ അന്ന് രാത്രിയോ വൈകിയെത്തിയാൽ പിറ്റേന്ന് പുലർച്ചയെ തിരുനെല്ലി ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നത് വിധത്തിലാണ് ക്രമീകരണം. അന്ന് രാത്രി മാനന്തവാടിയിൽ താമസിച്ച് പിറ്റേന്ന് ഞായറാഴ്ച പുലർച്ച കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് യാത്ര തുടരും.

പോകുന്ന വഴിയിൽ മാമാനം മഹാദേവി ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തും. തുടർന്ന് കൊട്ടിയൂരിലെത്തി അവിടെ മൂന്ന് മണിക്കൂറോളം നേരം സമയം ചെലവഴിക്കുവാൻ സാധിക്കും. കൊട്ടിയൂരിൽ നിന്നു മടങ്ങുന്ന വഴി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തൃച്ചംബരം മഹാവിഷ്ണു ക്ഷേത്രം. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തും.

തിരികെ കിളിമാനൂരിലേക്ക് അന്ന് രാത്രി തന്നെ മടങ്ങും. പിറ്റേന്ന് തിങ്കളാഴ്ച പുലർച്ചെ ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. 3260 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9633732363, 9645667733, 8086360302 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കൊട്ടിയൂർ വൈശാഖമഹോത്സവം

മലബറിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രം. മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത തരത്തിലുള്ള ആചാരങ്ങളും പൂജകളും പിന്തുടരുന്ന ക്ഷേത്രമാണിത്. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.

കൊട്ടിയൂർ വൈശാഖോത്സവം നടക്കുന്നത് അക്കരെ കൊട്ടിയൂരിലാണ്. ഉത്സവത്തിനു മാത്രമായി ഇവിടെ പ്രത്യേക പർണ്ണശാലകളും മറ്റും കെട്ടും. ഇടവ മാസത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെ 27 ദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ വൈശാഖ മഹോത്സവം.
ജൂൺ 28 ബുധൻ (1198 മിഥുനം 13)ന് തൃക്കലശാട്ടോടു കൂടി 2023 ലെ വൈശാഖോത്സവത്തിന് സമാപനമാകും.

 Kottiyoor Temple

കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം

വൈദ്യനാഥനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. തന്‍റെ രോഗശാന്തിക്കായി സൂര്യദേവൻ പ്രാർത്ഥിച്ച് പ്രതിഷ്ഠ നടത്തി പൂജിച്ച ശിവലിംഗമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ആത്മലിംഗം ആണ് ഇവിട സ്ഥാപിച്ചിരിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ത്വക്ക് രോഗവും കാഴ്ചാ സംബന്ധമായ പ്രശ്നങ്ങളും ഇവിടെയെത്തി പ്രാർത്ഥിച്ചാൽ മാറുമത്രെ.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ബുധനാഴ്ച ദിവസം പ്രതിഷ്ഠ നടനന് ക്ഷേത്രമായതിനാൽ ഇവിടെ ബുധനാഴ്ച ദർശനം നടത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. സ്ത്രീകൾക്ക് രാത്രി മാത്രം പ്രവേശനം അനുവദിക്കുന്ന ക്ഷേത്രം കൂടിയാണിത്. രാത്രി തിരുവത്താഴപൂജയ്ക്കു ശേഷമേ അകത്തു കടക്കുവാൻ അനുവാദമുള്ളൂ. വിവാഹതടസങ്ങൾ മാറുവാനുള്ള മംഗല്യപൂജയും ഇവിടെ പ്രസിദ്ധമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+