കൊട്ടിയൂർ ക്ഷേത്രം,വിശ്വാസങ്ങളും ഐതിഹ്യങ്ങളും തമ്മിൽ ചേർന്നു കിടക്കുന്ന ഇടം. കഥയേത്, മിത്തേത് എന്നു തിരിച്ചറിയുവാൻ കഴിയാത്ത സന്നിധിഅതിശയങ്ങൾ വിശ്വാസത്തിലലിഞ്ഞു നില്‌ക്കുന്ന കൊട്ടിയൂരപ്പന്റെ സന്നിധിയിലേക്ക് വിശ്വാസികൾക്കെത്തണമെങ്കിൽ അതിനൊരു പ്രത്യേക കാരണം വേണ്ട. കൊട്ടിയൂരപ്പനെ കാണാൻ ലോകം ഒഴുകിയെത്തുന്ന ദിവസങ്ങളാണ് 27 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കമാകുവാൻ ഇനി ആഴ്ചകളുടെ അകലമേയുള്ളൂ..

കൊട്ടിയൂർ ഐതിഹ്യം
സതീദേവിയുടെ പിതാവായ ദക്ഷന്‍റെ യാഗഭൂമിയാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. സ്വന്തം പിതാവ് നടത്തിയ യാഗത്തിലേക്ക് ക്ഷണമില്ലാതിരുന്നിട്ടും സതീദേവി പോയി. ശിവൻറെ മുന്നറിയിപ്പ് വകവയ്ക്കാതെ പോയ സതീദേവിയെ പിതാവ് അപമാനിക്കുകയും ചെയ്തു. ഇതിൽ ദുഖിതയായ ദേവി ഇപമാനം കാരണം യാഗാഗ്നിയിൽ ചാടി ജീവൻ വെടിഞ്ഞെന്നണ് കഥകൾ. ഇതറിഞ്ഞു കോപം പൂണ്ട ശിവൻ തന്റെ ഭൂതഗണങ്ങളെ അയച്ച് യാഗശാല തകർക്കുകയും ശിവനൻ അയച്ച ഭദ്രൻ യക്ഷന്റെ തലയറത്തു. ദക്ഷന്റെ താടിയെന്ന സങ്കൽപ്പത്തിലാണ് ഇവിടുത്തെ ഓടപ്പൂക്കളെ കണക്കാക്കുന്നത്. വൈശാഖോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമ്മയെന്ന നിലയിൽ വിശ്വാസികൾ ഇത് വീടുകളിൽ സൂക്ഷിക്കുന്നു.

PC:Vinayaraj
കൊട്ടിയൂർ വൈശാഖ മഹോത്സവം
വിശ്വാസികളെ ഒരിക്കലും കൈവിടില്ലെന്നു വിശ്വസിക്കുന്ന കൊട്ടിയൂരപ്പൻ മനംനിറഞ്ഞ് തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ദിവസങ്ങളാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം നടക്കുന്ന 27 നാളുകൾ. കൊട്ടിയൂർ ഉത്സവത്തിന് മഴ പെയ്ടിരിക്കും എന്നാണല്ലോ വിശ്വാസം. ആഞ്ഞടിച്ചു പെയ്യുന്ന മഴയിലും ഏതു പ്രതിസന്ധിയയെും വകവയ്ക്കാതെ ഇവിടെയെത്തുന്ന വിശ്വാസികളാണ്.വടക്കേ മലബാറുകാരുടെ വിശ്വാസങ്ങളിൽ എന്നും കൊട്ടിയൂരുണ്ട്.

കൊട്ടിയൂർ വൈശാഖ മഹോത്സവം 2023
11 മാസക്കാലവും അഷ്ടബന്ധനക്കൂട്ടിലിരിക്കുന്ന കൊട്ടിയൂരപ്പനെ കാണാൻ വിശ്വാസികൾക്കവസരം ലഭിക്കുന്ന 27 ദിവസങ്ങൾ കണ്ണൂരുകാർ കാത്തിരിക്കുന്ന സമയയമാണ്. എത്ര അകലെയാണെങ്കിലും ഏതെങ്കിലും ഒരു ദിവസമെങ്കിലും ഉത്സവതത്തിൽ പങ്കെടുക്കുവാൻ അവരെത്തും. കാറ്റും കോളും നിലയ്ക്കാത്ത മഴയുമൊന്നും ഒരിക്കലും അതിനു തടസ്സമാകില്ല.
കൊട്ടിയൂർ വൈശാഖോത്സവത്തിന്‍റെ ഏറ്റവും ആദ്യ ചടങ്ങുകളിലൊന്നാണ് പ്രക്കൂഴം. വൈശാ മഹോത്സവത്തിന്‍റെ നാളും ഉത്സവ ദിനങ്ങളും സമയവും കുറിക്കുന്ന ചടങ്ങാണിത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ കുത്തോട് മണ്ഡപത്തിലാണ് പ്രക്കൂഴം നടക്കുന്നത്. 2023 മെയ് 6 ശനിയാഴ്ച (1198 മേടം 22 ) പ്രാക്കുഴം ചടങ്ങ് നടക്കും.
തുടര്‍ന്ന് 2023 മെയ് 27 ശനിയാഴ്ച (1198 എടവം 13) വൈശാഖോത്സവത്തിന് മുന്നോടിയായി നീരെഴുന്നള്ളത്ത് നടക്കും. ജൂൺ 10 ശനിയാഴ്ചയാണ് പ്രസിദ്ധമായ ഇളനീരാട്ടം നടക്കുന്നത്. 2023 ജൂൺ 28 ബുധൻ (1198 മിഥുനം 13)ന് തൃക്കലശാട്ടോടു കൂടി 2023 ലെ വൈശാഖോത്സവത്തിന് സമാപനമാകും. ജൂൺ 2 വെള്ളിയാഴ്ച (1198 എടവം 19) നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക.

PC:Vinayaraj
വൈശാഖ മഹോത്സവം 2023- പ്രധാന തിയതികൾ
*2023 മെയ് 27 ശനി (1198 എടവം 13) നീരെഴുന്നള്ളത്ത്
*2023 ജൂൺ 1 വ്യാഴം (1198 എടവം 18) നെയ്യാട്ടം
*2023 ജൂൺ 2 വെള്ളി (1198 എടവം 19) ഭണ്ഡാരം എഴുന്നള്ളത്ത്
*2023 ജൂൺ 8 വ്യാഴം (1198 എടവം 25) തിരുവോണം ആരാധന
*2023 ജൂൺ 9 വെള്ളി (1198 എടവം 26) ഇളനീർ വെയ്പ്പ്
*2023 ജൂൺ 10 ശനി (1198 എടവം 27) ഇളനീരാട്ടം അഷ്ടമി ആരാധന
*2023 ജൂൺ 13 ചൊവ്വ (1198 എടവം 30) രേവതി ആരാധന
*2023 ജൂൺ 17 ശനി (1198 മിഥുനം 2) രോഹിണി ആരാധന
*2023 ജൂൺ 19 തിങ്കൾ (1198 മിഥുനം 4) തിരുവാതിര ചതുശതം
*2023 ജൂൺ 20 ചൊവ്വ (1198 മിഥുനം 5) പുണർതം ചതുശ്ശതം
*2023 ജൂൺ 22 വ്യാഴം (1198 മിഥുനം 7) ആയില്യം ചതുശ്ശതം
*2023 ജൂൺ 24 ശനി (1198 മിഥുനം 9) മകം കലം വരവ്
*2023 ജൂൺ 27 ചൊവ്വ (1198 മിഥുനം 12) അത്തം ചതുശ്ശതം വാളാട്ടം കലശപൂജ
*2023 ജൂൺ 28 ബുധൻ (1198 മിഥുനം 13) തൃക്കലശാട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











