കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ എന്നും വ്യത്യസ്തങ്ങളായ പാക്കേജുകളാണ് യാത്രക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ, സഞ്ചാരികൾ പോകാൻ കൊതിക്കുന്ന ഇടങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആളുകളെ എത്തിച്ച ക്രെഡിറ്റ് കെ എസ് ആർ ടി സിക്കാണ്.. ഇപ്പോഴിതാ, മറ്റൊരു വ്യത്യസ്ഥ യാത്രയുമായി വന്നിരിക്കുകയാണ് ബജറ്റ് ടൂറിസം സെൽ.
അയ്യപ്പന്‍റെ ജീവിതത്തിലെ പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി അയ്യപ്പ ചരിതത്തിലൂടെ ഒരു തീർത്ഥാടന യാത്രയാണ് ഈ പാക്കേജ്.
തീർത്ഥാടകരായ സഞ്ചാരികൾക്ക് അയ്യപ്പന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ കണ്ടുവരുവാനും പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടുവാനും സാധിക്കുന്ന ഈ യാത്ര കേരളത്തിന്‍റെ ഏതു ഭാഗത്തു നിന്നുള്ളവർക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഡിപ്പോകളിൽ നിന്നും അയ്യപ്പ ചരിതത്തിലൂടെ തീർത്ഥാടന പാക്കേജ് ഉണ്ടായിരിക്കും.

കുളത്തൂപ്പുഴ ശ്രീ ധർമശാസ്താക്ഷേത്രം,ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം, അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രം,
പന്തളം വലിയ കോയിക്കൽ ക്ഷേത്രം എന്നീ നാലു ക്ഷേത്രങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. ഇതിൽ അയ്യപ്പസ്വാമിയെ ബാലകനായി കുളത്തൂപുഴയിലും യൗവനസ്ഥാനായ അയ്യനെ ആര്യങ്കാവിലും ഗൃഹസ്ഥാശ്രമിയായി അച്ചൻകോവിലും തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന, ബാല്യ കാലം ചെലവഴിച്ച, പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെ അയ്യപ്പ ക്ഷേത്രത്തിൽ എത്തി യാത്ര പൂർത്തിയാക്കി മടങ്ങും.
ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം
യൗവനസ്ഥാനായ അയ്യനെ ആണ് ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ ആരാധിക്കുന്നത്. ഇതും പരശുരാമൻ തന്നെ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. എന്നാൽ ഇവിടെ പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല. കേരളം - തമിഴ്‌നാട് അതിർത്തിയിലായതിനാൽ ഇരു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ ഇവിടെ എത്തുന്നു
അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രം
ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പത്തിൽ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ച ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു. പത്നീസമേതനായ ശാസ്താവിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഇവിടുത്തെ വിഷചികിത്സയും രഥോത്സവവും പ്രസിദ്ധമാണ്.
അയ്യപ്പ ചരിതത്തിലൂടെ തീർത്ഥാടന യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ്
ആരംഭിച്ചു കഴിഞ്ഞു. ഉല്ലാസയാത്രയുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ജില്ലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടുക.
തിരുവനന്തപുരം- ജയകുമാർ വി - 9447479789
കൊല്ലം - മോനായി ജികെ - 9747969768
പത്തനംതിട്ട- സന്തോഷ് സി - 9744348037
ആലപ്പുഴ - ഷഫീക്ക് ഐ - 9846475874
കോട്ടയം - പ്രശാന്ത് വിപി - 9447223212
ഇടുക്കി, എറണാകുളം-രാജീവ് എൻ ആർ- 9446525773
പാലക്കാട്- ഇന്ദു ലാൽ സി- 9495630127/9495450394
മലപ്പുറം- ഷിജിൽ എസ് - 8590166459
കോഴിക്കോട് - സൂരജ് ടി - 9544477954
വയനാട് - റൈജു ഐ ആർ- 8921185429
കണ്ണൂർ , കാസര്‍കോഡ് - തൻഷീർ - 8089463675
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













