Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി കൊല്ലൂര്‍-കൊട്ടാരക്കര ബസ്, കൊട്ടാരക്കര ഗണപതി ക്ഷേത്രവും കൊല്ലൂർ മൂകാംബിക ക്ഷേത്രവും കാണാം..പോകാം

കെഎസ്ആർടിസി കൊല്ലൂര്‍-കൊട്ടാരക്കര ബസ്, കൊട്ടാരക്കര ഗണപതി ക്ഷേത്രവും കൊല്ലൂർ മൂകാംബിക ക്ഷേത്രവും കാണാം..പോകാം

കൊട്ടാരക്കര ഗണപതി ക്ഷേത്രവും കൊല്ലൂർ മൂകാംബിക ക്ഷേത്രവും... വിശ്വാസികൾക്കിടയിൽ ഏറെ പ്രസിദ്ധിയാർജിച്ച രണ്ട് തീർത്ഥാടന കേന്ദ്രങ്ങള്‍.. ആയിരക്കണക്കിന് വിശ്വാസികൾ ഓരോ വർഷവും എത്തിച്ചേരുന്ന ഇരു ക്ഷേത്രങ്ങളിലും ഏറ്റവും എളുപ്പത്തിൽ പോയി വരാൻ പറ്റിയ ഒരു കെഎസ്ആർടിസി ബസാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബസുകൾ ഒത്തിരി മാറിക്കയറാതെ, ഒറ്റ യാത്രയിൽ അങ്ങോട്ടും തിരികെ മടങ്ങാനും സാധിക്കുന്ന ഈ സർവീസ് മലബാർ ഭാഗത്തു നിന്നുള്ളവർക്ക് കൊട്ടാരക്കര വരുന്നതിനും തെക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് കൊല്ലൂരിലേത്ത് പോകുന്നതിനും അനുയോജ്യമാണ്.

ബസിറങ്ങി തൊട്ടടുത്തു തന്നെയാണ് കൊല്ലൂർ ക്ഷേത്രമുള്ളത്. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രമേ ഗണപതി ക്ഷേത്രത്തിലേക്ക് ദൂരമുള്ളൂ. അതുകൊണ്ടു തന്നെ ട്രെയിനോ മറ്റു മാര്‍ഗ്ഗങ്ങലോ ആശ്രയിക്കുന്നതിനേക്കാൾ ബസിലുള്ള യാത്രയാണ് ഏറ്റവും സൗകര്യപ്രദം. ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴും ഇത് യാത്ര എളുപ്പമാക്കും. ഈാ കെഎസ്ആർടിസിയുടെ കൊല്ലൂർ- കൊട്ടാരക്കര ബസ് സർവീസിനെക്കുറിച്ച് വായിക്കാം.


കൊട്ടാരക്കര ഡിപ്പോയുടെ കൊട്ടാരക്കര- കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് എല്ലാ ദിവസവും രാത്രി 8.05 ന് കൊട്ടാരക്കരയിൽ നിന്നും യാത്ര പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 1.25 ന് കൊല്ലൂർ എത്തിച്ചേരുന്ന ബസ് സഞ്ചരിക്കുന്ന സമയം 17 മണിക്കൂർ 20 മിനിറ്റാണ്. കൊട്ടാരക്കര - അടൂർ - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - കൂത്താട്ടുകുളം - മൂവാറ്റുപുഴ - അങ്കമാലി - തൃശൂർ - കോട്ടക്കൽ - കോഴിക്കോട് - കണ്ണൂർ - പയ്യന്നൂർ - കാഞ്ഞങ്ങാട് - കാസർകോട് - മംഗലാപുരം - ഉഡുപ്പി - കൊല്ലൂർ എത്തുന്ന വിധത്തിലാണ് യാത്ര. സാധാരണ ദിവസങ്ങളിൽ 967 രൂപയും ഞായറാഴ്ച 1261 രൂപയുമാണ് നിരക്ക്.

കൊട്ടാരക്കര- കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ്

കൊട്ടാരക്കര - 20:05
അടൂർ - 20:30
ചെങ്ങന്നൂർ - 21:05
തിരുവല്ല - 21:20
ചങ്ങനാശ്ശേരി - 21:40
കോട്ടയം - 22:00,
കൂത്താട്ടുകുളം -23:15
മൂവാറ്റുപുഴ - 23:35
അങ്കമാലി - 00:20
തൃശൂർ - 01:20
എടപ്പാൾ -02:20
കോട്ടക്കൽ - 02:50
കോഴിക്കോട് - 04:20
വടകര- 05:50
തലശ്ശേരി- 06:30
കണ്ണൂർ - 07:00
പയ്യന്നൂര്‍ - 07:45
കാഞ്ഞങ്ങാട് - 08:35
കാസർകോട് - 09:0
മംഗലാപുരം - 10:35
ഉഡുപ്പി - 11:10
കൊല്ലൂർ - 13:25

തിരികെ കൊല്ലൂരിൽ നിന്ന് എല്ലാ ദിവസവും രാത്രി 10.10 ന് എടുത്ത് 18 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് വൈകിട്ട്
4:15 ന് ബസ് കൊട്ടാരക്കര എത്തും.

കൊല്ലൂർ - 22:10
ഉഡുപ്പി - 23:00
മംഗലാപുരം - 00:40
കാസർകോട് - 02:05
കാഞ്ഞങ്ങാട് - 02:35
പയ്യന്നൂർ - 03:20
കണ്ണൂർ - 04:25
തലശ്ശേരി - 05:05
വടകര - 05:45
കോഴിക്കോട് - 07:05
കോട്ടക്കൽ - 08:05
എടപ്പാൾ - 09:00
തൃശൂർ - 10:30
അങ്കമാലി - 11:30
മൂവാറ്റുപുഴ - 13:00
കൂത്താട്ടുകുളം - 13:30
കോട്ടയം - 14:25
ചങ്ങനാശ്ശേരി - 14:40
തിരുവല്ല - 14:55
ചെങ്ങന്നൂർ - 15:20
അടൂർ- 15:35
കൊട്ടാരക്കര -16:15

കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്ക് കൊട്ടാരക്കരയിലേക്ക് പോകുവാൻ പറ്റിയ സർവീസുകളിലൊന്നാണ് ഈ ബസ്. നേരിട്ട് കൊട്ടാരക്കര എത്താം എന്നതും ക്ഷേത്രദർശനം നടത്തി മടങ്ങാവുന്ന സമയക്രമീകരണങ്ങളും ആണ് ഇതിനുള്ളത്. അതുപോലെ, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് മൂകാംബിക യാത്രയ്ക്കും ഈ ബസിനെ ആശ്രയിക്കാം.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠകളായി ശിവനെയും പാർവ്വതിയെയും ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും പുത്രനായ ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ ഉപപ്രതിഷ്ഠയായിരുന്ന ഗണപതി പിന്നീട് പ്രധാന പ്രതിഷ്ഠയായി മാറുകയായിരുന്നു, ഇവിടുത്തെ ഉണ്ണിയപ്പനിവേദ്യം ലോകപ്രസിദ്ധമാണ്. ഇവിടെ അഞ്ചുപൂജകളും മൂന്നുശീവേലികളും ദിവസവും നടക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kollur bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+