കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ അന്തർസംസ്ഥാന ബസ് സര്‍വീസുകളിലൊന്ന് ബാംഗ്ലൂരിലേക്കാണ്. സീസൺ സമയമാണെങ്കിൽ എത്ര ബസ് സർവീസ് കൊണ്ടുവന്നാലും സീറ്റുകൾ ലഭിക്കാത്ത അവസ്ഥ. ഇപ്പോഴിതാ, കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് പുതിയൊരു സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്. അത്തോളി- പേരാമ്പ്രാ- കുറ്റ്യാടി- തൊട്ടിൽപ്പാലം- മാനന്തവാടി വഴിയാണ് ബസ് പോകുന്നത്.
കൽപ്പറ്റ ഒഴിവാക്കി പകരം വെള്ളമുണ്ടയിലൂടെ മാനന്തവാടി വഴി മൈസൂരിലെത്തി ബാംഗ്ലൂരിനു പോകുന്ന വിധത്തിലാണ് ഇതിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ബസ് ഈ ഭാഗത്തു നിന്നുള്ളവർക്ക് കോഴിക്കോട് എത്താതെ ബാംഗ്ലൂർ ബസ് കയറുവാൻ സഹായിക്കും.

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് രാത്രി 9.00 മണിക്കാണ് ഈ സ്വിഫ്റ്റ് ഡീലക്സ് ബസ് പുറപ്പെടുന്നത്. അത്തോളിയിൽ 9.30, പേരാമ്പ്രയിൽ 10.30, കുറ്റ്യാടിയിൽ 10.45, തൊട്ടിൽപ്പാലം 11.00, വെള്ളമുണ്ട 11.45, മാനന്തവാടി 11.59 , പുലർച്ചെ 3.30ന് മൈസൂർ, 6.00 മണിക്ക് ബാംഗ്ലൂർ എത്തുന്ന വിധത്തിലാണ് സർവീസ്
തിരികെ വരുമ്പോൾ ബാംഗ്ലൂരിൽ നിന്നും വൈകിട്ട് 3.00 മണിക്ക് ആരംഭിക്കുന്ന സർവീസ് 3.40ന് ബിഡദി, 5.30ന് മൈസൂര്‍, 10:30ന് തൊട്ടിൽപ്പാലം,11:00ന് പേരാമ്പ്ര, പുലർച്ചെ 12:01ന് കോഴിക്കോട് എന്നിങ്ങനെയാണ് സമയക്രമം.
അത്തോളി- ഉള്ളിയേരി- നടുവണ്ണൂർ -പേരാമ്പ്ര- കുറ്റ്യാടി -തൊട്ടിൽപ്പാലം- വെള്ളമുണ്ട -മാനന്തവാടി -കാട്ടിക്കുളം- കുട്ട -ഹുൻസൂർ -മൈസൂർ-ബാംഗ്ലൂർ എന്നിങ്ങനെയാണ് പുതിയ സ്വിറ്റ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട്. കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ 624 രൂപയാണ് ടിക്കറ്റ് നിരക്ക്.
കോഴിക്കോട്- ബാംഗ്ലൂർ ബസ് സമയം
09:00PM കോഴിക്കോട്
09:30PM അത്തോളി
10:30PM പേരാമ്പ്ര
10:45PM കുറ്റ്യാടി
11:00PM തൊട്ടിൽപ്പാലം
11:45PM വെള്ളമുണ്ട
11:59PM മാനന്തവാടി
03:30AM മൈസൂർ
05:20AM ബിദഗി
05:27AM IKON കോളേജ്
05:37AM രാജരാജേശ്വരി മെഡിക്കൽ കോളേജ്
05:40AM കെങ്കേരി
06:00AM ബാംഗ്ലൂർ.

ബാംഗ്ലൂർ - കോഴിക്കോട് ബസ് സമയം
03:00PM ബാംഗ്ലൂർ
03:40PM ബിഡദി
05:30PM മൈസൂർ
09:30PM മാനന്തവാടി
10:30PM തൊട്ടിൽപ്പാലം
11:00PM പേരാമ്പ്ര
12:01AM കോഴിക്കോട്.
ബാംഗ്ലൂർ - കോഴിക്കോട് കെഎസ്ആർടിസി ബസ് സമയം
രാവിലെ 10.00 മണിക്ക് പുറപ്പെട്ട് വൈകിട്ട് 6.30ന് എത്തുന്ന സൂപ്പർ ഡീലക്സ് എയർ ബസ്,
ഉച്ചയ്ക്ക് 1.32ന് പുറപ്പെട്ട് രാത്രി 10.32 ന് എത്തുന്ന സൂപ്പർ ഫാസ്റ്റ്,
വൈകിട്ട് 6.00ന് പുറപ്പെട്ട് പുലർച്ചെ 4.00ന് എത്തുന്ന സൂപ്പർ ഡീലക്സ് എയർ ബസ്,
രാത്രി 10.00ന് പുറപ്പെട്ട് പുലർച്ചെ 6.00ന് എത്തുന്ന സൂപ്പർ ഡീലക്സ് എയർ ബസ്,
രാത്രി 9.00ന് പുറപ്പെട്ട് പുലർച്ചെ 6.00ന് എത്തുന്ന സൂപ്പർ ഡീലക്സ് എയർ ബസ്,
രാത്രി 9.30ന് പുറപ്പെട്ട് രാവിലെ 6.30ന് എത്തുന്ന സൂപ്പർ ഡീലക്സ് എയർ ബസ്,
രാത്രി 10.15ന് പുറപ്പെട്ട് രാവിലെ 6.30ന് എത്തുന്ന സൂപ്പർ ഡീലക്സ് എയർ ബസ്,
രാത്രി 11.25ന് പുറപ്പെട്ട് പുലർച്ചെ 5.50ന് എത്തുന്ന എസി മൾട്ട ആക്സിൽ എന്നിവയാണ് കോഴിക്കോട് നിന്ന് ലഭ്യമായ കെഎസ്ആർടിസി ബസ് സർവീസുകൾ.
കോഴിക്കോട്-ബാംഗ്ലൂർ സ്വിഫ്റ്റ് ബസ് സർവീസുകൾ
കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 12.02ന് പുറപ്പെട്ട് വൈകിട്ട് 7.55ന് ബാംഗ്ലൂർ എത്തുന്ന സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ്,
വൈകിട്ട് 7.00ന് പുറപ്പെട്ട് പുലർച്ചെ 3.35ന് ബാംഗ്ലൂർ എത്തുന്ന സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ്,
രാത്രി 10.06ന് പുറപ്പെട്ട് രാവിലെ 6.41ന് ബാംഗ്ലൂർ എത്തുന്ന സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്,
രാത്രി 11.01 മണിക്ക് പുറപ്പെട്ട് രാവിലെ 7.26ന് ബാംഗ്ലൂരിലെത്തുന്ന സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്,
രാത്രി 11.15ന് പുറപ്പെട്ട് 6.45ന് ബാംഗ്ലൂരിലെത്തുന്ന സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് എന്നിവയാണ് കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് ലഭ്യമായ മറ്റു സ്വിഫ്റ്റ് ബസ് സർവീസുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












