മൂന്നാർ യാത്രകൾ എന്നും സഞ്ചാരികൾക്ക് ആഘോഷമാണ്. എത്ര തവണ പോയാലും മടുപ്പിക്കാത്ത കാഴ്ചകളുള്ള മൂന്നാറിലേക്ക് നമ്മുടെ സ്വന്തം കെഎസ്ആർടിസി+ മഴ കോംബോയിൽ ഈ സമയത്താണ് യാത്രയെങ്കിൽ കൂടുതലൊന്നും പറയുകയും വേണ്ട! എന്നാൽ തട്ടേക്കാടും കുട്ടമ്പുഴും മാമലക്കണ്ടവും കണ്ട് മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ? ഇതാ മലപ്പുറം കെഎസ്ആർടിസിയുടെ മൂന്നാർ യാത്രയെക്കുറിച്ചറിയാം
മൂന്നാറും പരിസരത്തുമുള്ള ഒരുവിധം കാഴ്ചകളെല്ലാം ഉൾപ്പെടുത്തി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് മലപ്പുറം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നത്. മൂന്നാറിലേക്കുള്ള യാത്ര, ടിക്കറ്റ് നിരക്ക്, താമസസൗകര്യം, തുടങ്ങിയവ ഉൾപ്പെടെ വളരെ കുറഞ്ഞ ചെലവിൽ മൂന്നാർ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ യാത്ര തിരഞ്ഞെടുക്കാം.

മൂന്നാർ യാത്ര ഒന്നാം ദിവസം
മലപ്പുറം കെഎസ്ആർടിസിയിൽ നിന്നും എല്ലാ ശനിയാഴ്ചയും പുലർച്ചെ 4.00 മണിക്ക് പുറപ്പെടുന്ന യാത്ര തിരൂർ ഡിപ്പോ വഴി തിരുന്നാവായ-കുറ്റിപ്പുറം റൂട്ട് വഴിയാണ് പോകുന്നത്. ഹൈറേഞ്ചിന്‍റെ കവാടമായ കോതമംഗലം വന്ന് കുട്ടമ്പുഴ കയറി മാമലക്കണ്ടം, കൊരങ്ങാടി എന്നിവിടങ്ങൾ കണ്ട് പ്രസിദ്ധമായ മാങ്കുളം സന്ദര്‍ശിക്കും. ഉച്ചഭക്ഷണം ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഇവിടെ ആനകൾ വെള്ളം കുടിക്കുവാനായി വരുന്ന ആനക്കുളം കണ്ട ശേഷം ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് തിരിക്കും. അന്ന് രാത്രി കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസുകളിലാണ് രാത്രി താമസം.
മൂന്നാർ യാത്ര രണ്ടാം ദിവസം
രണ്ടാമത്തെ ദിവസം രാവിലെ ഭക്ഷണം കഴിച്ച ശേഷം ഏകദേശം 9.00 മണി മുതൽ കാഴ്ച കാണാനുള്ള യാത്ര ആരംഭിക്കും. ആദ്യം എക്കോ പോയിന്‍റാണ് സന്ദര്‍ശിക്കുന്നത്. തുടർന്ന് മാട്ടുപ്പെട്ടി ഡാം , ടീ മ്യൂസിയം, എക്കോ പോയിന്‍റ്, എന്നിവിടങ്ങള്‍ കണ്ട ശേഷം ഗവണ്മെന്റ് ബോട്ടാണിക്കൽ
ഗാർഡനിലേക്ക് പോകും. ഉച്ചഭക്ഷണം കഴിക്കുന്നത് ഇവിടെവെച്ചാണ്. തുടർന്ന് ടാറ്റാ ഓറഞ്ച് ഫാം, സിഗ്നൽ പോയിന്‍റ്, ഗ്യാപ് റോഡ് വ്യൂ, മലങ്കള്ളൻ കേവ് (മലയിൽ കള്ളൻ ഗുഹ മൂന്നാർ), പെരിയ കനാൽ വാട്ടർ ഫാൾസ്, ആനയിറങ്ങൽ ഡാം വ്യൂ എന്നിവിടങ്ങളും കാണും.
തിരികെ ഏഴ് മണിയോടു കൂടി മൂന്നാർ ടൗൺ വിടും. പിറ്റേന്ന് പുലർച്ചെ 3.0ന് മണിയോടെ മലപ്പുറം ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പോയി വരാനുള്ള ടിക്കറ്റ് ചാർജ് , സ്ലീപ്പർ ബസിലെ രാത്രി താമസം രണ്ടു ദിവസത്തെയും സൈറ്റ് സീയിംങ് ചാർജ് എന്നിവ ഉൾപ്പെടെ ഒരാളിൽ നിന്നും 1430 രൂപയാണ് വാങ്ങുന്നത്. ഇതിൽഭക്ഷണവും വിവിധ ഇടങ്ങളിലെ എൻട്രി ഫീസും ഉൾപ്പെടില്ല എന്ന കാര്യം ഓർമ്മിക്കുക.

ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങൾക്കും 9446389823, 9995726885 എന്നീ നമ്പറുകളിൽ ടൂറിന്റെ പേര്,
പോകേണ്ട തിയ്യതി,
യാത്ര ചെയ്യുന്നവരുടെ എണ്ണം,
കയറാനുദ്ദേശിക്കുന്ന
സ്ഥലം തുടങ്ങിയ കാര്യങ്ങൾ വാട്സ്ആപ്പ് സന്ദേശമായി അയക്കാം.
തിരൂർ, തിരുനാവായ, കുറ്റിപ്പുറം വഴി വരുന്നതിനാൽ ഈ സ്ഥലങ്ങളിൽ നിന്നുള്ളവർക്കും ഈ യാത്ര പ്രയോജനപ്പെടുത്താം. ഇത് കൂടാതെ, കാസർകോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും സ്ഥിരമായി മലപ്പുറം ഡിപ്പോയുടെ മൂന്നാർ യാത്രകളൽ പങ്കെടുക്കുന്നു. ഇങ്ങനെ വരുന്നവർക്ക് തിരൂർ ട്രെയിനിറങ്ങി അവിടെ നിന്നും യാത്രയില്‍ ചേരാൻ സാധിക്കും.
മൂന്നാറിലെ വിവിധ ഇടങ്ങളും പ്രവേശന നിരക്കും
1. ടീ മ്യൂസിയം- 125 രൂപ
2. ഫോട്ടോ പോയിന്‍റ് - സൗജന്യം
3. മാട്ടുപ്പെട്ടി ഡാം - സൗജന്യം
4. എക്കോ പോയിന്റ്. 20 രൂപ
5. ഗവണ്മെന്റ് ബോട്ടാണിക്കൽ
ഗാർഡൻ 50 രൂപ
6. സിഗ്നൽ പോയിന്‍റ് - സൗജന്യം
7. ലോക്ക് ഹാർട്ട് വ്യൂ പോയിന്‍റ് - സൗജന്യം
8. ഗ്യാപ് റോഡ് വ്യൂ- സൗജന്യം
9. മലൈകല്ലൻ കേവ് - സൗജന്യം
10. പെരിയ കനാൽ വാട്ടർ ഫാൾസ് - സൗജന്യം
11. ആനയിറങ്ങൽ ഡാം വ്യൂ - സൗജന്യം ഫ്രീ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













