കോതമംഗലം, എറണാകുളം ജില്ലയിൽ നിന്ന് ഇത്തിരി പച്ചപ്പും ഹതിതാഭയും തേടിയൊരു യാത്ര പോകുവാൻ പ്ലാനുണ്ടെങ്കിൽ അധികമൊന്നും ആലോചിക്കാതെ തെരഞ്ഞെടുക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനം. എറണാകുളത്തിന്റെ നാഗരിഗ ഭംഗിയാണ് കോതമംഗലത്തിനെങ്കിലും ഈ നാടിന്‍റെ ഗ്രാമീണഭംഗിക്ക് ഒരല്പം പോലും കോട്ടം സംഭവിച്ചിട്ടില്ല. ഹൈറേഞ്ചിന്‍റെ കവാടം എന്നു വിളിക്കപ്പെടുന്ന കോതമംഗലത്തെത്തിയാൽ പിന്നെ കാഴ്ചകൾ ഇഷ്ടംപോലെയുണ്ട്.
നഗരത്തിന്‍റെ സൗന്ദര്യവും നാട്ടിൻപുറത്തിന്‍റെ ഭംഗിയുമായി നിൽക്കുന്ന കോതമംഗലത്തേയ്ക്ക് ഒരു ദിവസം വന്നാൽ തിരികെ പോകാനേ തോന്നില്ലെന്നതിന് ഇവിടെ വന്നവർ സാക്ഷ്യം പറയും. ഇതാ കോതമംഗലം യാത്രയിൽ നിങ്ങൾക്കു പോകുവാൻ പറ്റിയ കുറച്ച് കിടിലൻ സ്ഥലങ്ങൾ പരിചയപ്പെടാം.

എറണാകുളം- കോതമംഗലം
ഒരു ദിവസം മുഴുവൻ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ നേരെ എറണാകുളത്തു നിന്നും കോതമംഗലത്തിന് വരാം. വെറും 52 കിലോമീറ്റർ യാത്രയേയുള്ളുവെങ്കിലും ഇവിടുത്തെ കാഴ്ചകളും പച്ചപ്പും നിങ്ങളെ കണ്ടമാത്രയിൽ പിടിച്ചു നിർത്തും. എന്നാലോ, സൗകര്യങ്ങൾക്ക് ഒരുകുറവുമില്ല! ഇതാ കോതമംഗലം കാഴ്ചകളിൽ വിട്ടുപോകരുതാത്ത ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ഇഞ്ചത്തൊട്ടി തൂക്കുപാലം
കോതമംഗലത്ത് വന്നിറങ്ങിയാൽ ആദ്യം കാണേണ്ട കാഴ്ചകളിലൊന്നാണ് ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം. പെരിയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ തൂക്കുപാലം കേരളത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലം കൂടിയാണ്. പെരിയാറിൽ നിന്ന് 200 മീറ്റർ ഉയരത്തിലുള്ള പാലത്തിന് 185 മീറ്ററർ നീളമുണ്ട്. കോതമംഗലം - തട്ടേക്കാട് റൂട്ടിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലെ ചാരുപ്പാറയിലാണ് ഇതുള്ളത്. ചാരുപ്പാറയെ ഇഞ്ചത്തൊട്ടിയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

PC:Kakkara
ഇഞ്ചത്തൊട്ടി കയാക്കിങ്
കേരളത്തിൽ ഇപ്പോൾ വലറെ പ്രചാരത്തിലായി വരുന്ന ജലസാഹസിക വിനോദമാണ് കയാക്കിങ്. ഇഞ്ചത്തൊട്ടിയിൽ തന്നെ കയാക്കിങ്ങിനുള്ള സൗകര്യങ്ങളും ലഭ്യമാണ്. പെരിയാറിലെ വെള്ളം അല്പം ഉള്ളിലേക്ക് കയറിക്കിടക്കുന്ന സ്ഥലത്തുകൂടിയുള്ള കയാക്കിങ് നിരവധി ആളുകളെ ആകർഷിക്കുന്നു. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന തിരക്കോ ബഹളമോ ഇല്ലാത്ത ഒരിടത്തുകൂടിയാണ് കയാക്കിങ് പുരോഗമിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
ഭൂതത്താൻകെട്ട് ഡാം
കൊച്ചിയിൽ നിന്ന് 50 കിലോമീറ്ററും കോതമംഗലത്തു നിന്ന് ഇടമലയാർ റൂട്ടിൽ 10.9 കിലോമീറ്ററും ദൂരത്തിലാണ് പ്രസിദ്ധമായ ഭൂതത്താൻകെട്ട് ഡാം സ്ഥിതി ചെയ്യുന്നത്. ശിവന്റെ ഭൂതഗണങ്ങൾ ഒറ്റരാത്രി കൊണ്ട് നിർമ്മിച്ചതാണ് ഇതെന്നാണ് വിശ്വാസം! പ്രകൃതിമനോഹരമായ ഒരുപാട് കാഴ്ചകള്‍ കാണുവാനും ബോട്ട് യാത്രയുമാണ് ഇവിടുത്തെ ആകർഷണങ്ങൾ. പെഡല്ഡ ബോട്ടിങ് ഏറുമാടത്തിലെ താമസം, കാടിന്‍റെ കാഴ്ചകൾ ആസ്വദിച്ചുള്ള ട്രക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

PC:Amaleshravi
തട്ടേക്കാട് പക്ഷിസങ്കേതം
കോതമംഗലത്തു നിന്നും 17 കിലോമീറ്റർ അകലെയാണ് തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. പക്ഷി നിരീക്ഷണത്തിനും പ്രകൃതിയിലെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാനും താല്പര്യമുള്ളവർക്ക് ഇവിടേക്ക് ഒരുദിവസം വരാം. നാട്ടുപക്ഷികളെ കൂടാതെ ദേശാടന പക്ഷികളും ഇവിടെയെത്താറുണ്ട്. കോതമംഗലത്തു നിന്നും ഇവിടേയ്ക്ക് ബസ് സർവീസുള്ളതിനാൽ എത്തിച്ചേരുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.
ഇടമലയാര്‍ ഡാം
കോതമംഗലത്തു നിന്നും ഒരുദിവസ യാത്രയ്ക്കായി പോകുവാൻ പറ്റിയ ഇടമാണ് ഇടമലയാർ അണക്കെട്ട്. കോതമംഗലത്തു നിന്നും 27 കിലോമീറ്റര്‍ ദൂരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. പെരിയാറിന്‍റെ പോഷകനദിയായ ഇടമലയാറിലാണ് ഈ അണക്കെട്ടി നിർമ്മിച്ചിരിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിന്‍റെ ഭാഗമാണിത്.

PC:Captain
മാമലക്കണ്ടം
കോതമംഗലത്തേയ്ക്ക് ഒരു വ്യത്യസ്തമായ യാത്രാനുഭവം തേടിയാണ് വരുന്നതെങ്കിൽ മാമലക്കണ്ടം ഒഴിവാക്കരുത്. പച്ചപ്പം സാഹിസികതയുമായി മാടി വിളിക്കുന്ന മാമലക്കണ്ടം ഏതൊരു സഞ്ചാരിയും നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. ഇനി മഴക്കാലത്താണ് യാത്രയെങ്കിൽ പറയുകയും വേണ്ട. പച്ചപ്പും തണുപ്പും കോടമഞ്ഞും കടന്നുപോകുന്ന വഴികളുമെല്ലാം കൂടി നിങ്ങളെ അത്ഭുതപ്പെടുത്തും. കോതമംഗലത്തു നിന്നും തട്ടേക്കാട്- കുട്ടമ്പുഴ- ഉരുളന്തണ്ണി വഴി മാമലക്കണ്ടത്ത് എത്താം. നിശ്ചിത സമയങ്ങളിൽ ഇവിടേക്ക് ബസ് സര്‍വീസുകളുണ്ട്. സമയമുണ്ടെങ്കില്‍ ഒരു ദിവസം മുഴുവനായെടുത്ത് ഇവിടേക്ക് യാത്ര പോകാൻ ശ്രമിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












