Search
  • Follow NativePlanet
Share
» »രാമായണമാസ പുണ്യത്തിന് കർക്കിടകത്തിലെ നാലമ്പല ദർശനം: തീർത്ഥാടന യാത്രയുമായി കെഎസ്ആർടിസി

രാമായണമാസ പുണ്യത്തിന് കർക്കിടകത്തിലെ നാലമ്പല ദർശനം: തീർത്ഥാടന യാത്രയുമായി കെഎസ്ആർടിസി

പുണ്യം പകരുന്ന മറ്റൊരു രാമായണ മാസത്തിലേക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. രാമന്‍റെ അയനമെന്ന രാമായണത്തെ ഓർമ്മിപ്പിക്കുന്ന രാമായണ പാരായണവും ക്ഷേത്രദർശനങ്ങളും നാലമ്പല യാത്രകളും ഒക്കെയായി മനുഷ്യൻ സ്വയം നവീകരിക്കുന്ന സമയം. എല്ലാ വർഷത്തെയും പോലെതന്നെ ഇത്തവണയും കർക്കിടകമാസത്തിൽ നാലമ്പല ദർശനം തീർത്ഥാടന യാത്രയുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ വന്നിരിക്കുകയാണ്.

കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ നാലമ്പലങ്ങൾ സന്ദർശിക്കുവാനും രാമായണ മാസത്തിന്റെ പുണ്യം നേടുവാനുമായി നടത്തുന്ന യാത്രയില്‍ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നു. വിവിധ ഡിപ്പോകളിൽ നിന്നും വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

KSRTC Nalambalam Pilgrimage Package In Kerala-

നാലമ്പലങ്ങൾ

ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്ന എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലം എന്നു പറയുന്നത്. നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം തൊഴുത് പ്രാർത്ഥിക്കുവാൻ കഴിയുന്നത് ഒരുപാട് ഫലങ്ങൾ നല്കുമെന്നും രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കർക്കിടക മാസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം തീർത്ഥാടന കാലം കൂടിയാണ്.

കോട്ടയം നാലമ്പല ദര്‍ശനം

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം,കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, തുടർന്ന് അമനകര ശ്രീഭരത സ്വാമിക്ഷേത്ര, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രംഎന്നിവിടങ്ങളാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍. . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ നിന്നാണ് കോട്ടയത്തെ നാലമ്പലത്തിൽ തീർത്ഥാടകർ എത്തുന്നത്.

എറണാകുളം, തൃശ്ശൂർ നാലമ്പലങ്ങൾ

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ എറണാകുളം, തൃശ്ശൂർ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രങ്ങളിലേക്കും ധാരാളം വിശ്വാസികൾ എത്തുന്നു. തൃശൂർ ജില്ലയിലെ നാലമ്പലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ramayanam

കെഎസ്ആർടിസി നാലമ്പല ദർശനം തീര്‍ത്ഥാടനം

ദേവസ്വവുമായി സഹകരിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് രാമായണ തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത് . ജൂലൈ 17 മുതല്‍ ഓഗസ്റ്റ്‌ 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. താല്പര്യമുള്ളവർക്ക് സീറ്റുകൾ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓരോ ഡിപ്പോകളിൽ നിന്നുള്ള യാത്ര തിയതിയും വിശദാംശങ്ങളും അറിയുവാൻ

തിരുവനന്തപുരം ജില്ല
തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545,9446450725
വിതുര : 9496650304
ആര്യനാട് : 9074477134, 8289915725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് - 9447324718

കൊല്ലം ജില്ല
കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 9446787046, 9567124271, 9656667669
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9447721659, 9496110124
പുനലൂര്‍ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377

പത്തനംതിട്ട ജില്ല

തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂര്‍ ‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി ‍ : 9846460020, 6235447770, 9846409009
റാന്നി - 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323

ആലപ്പുഴ ജില്ല
ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേര്‍ത്തല : 8075494571, 9846507307,9447708368
ചെങ്ങന്നൂര്‍ : 9846373247,9846475874
കായംകുളം : 9605440234, 9400441002
മാവേലിക്കര : 0479 -2302282,9947110905, 9446313991
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400

കോട്ടയം ജില്ല
പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 9400861738, 9447502658
വൈക്കം : 9995987321

ഇടുക്കി ജില്ല
മൂന്നാര്‍ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092

എറണാകുളം ജില്ല
കോതമംഗലം : 9846926626, 9446525773
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212

തൃശ്ശൂര്‍ ‍ ജില്ല
ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.

മലപ്പുറം ജില്ല
മലപ്പുറം : 9446389823, 9995726885
പെരിന്തല്‍മണ്ണ : 9048848436, 04933227342
നിലമ്പൂര്‍ : 7012968595, 9846869969
പൊന്നാനി : 9846531574, 7025525253

പാലക്കാട് ജില്ല
പാലക്കാട് : 9947086128

കോഴിക്കോട് ജില്ല
താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827

വയനാട് ജില്ല
വയനാട് : 9895937213, 7907305828
SLEEPER BUS BOOKING - 7907305828, 9895937213

കണ്ണൂര്‍ ജില്ല
കണ്ണൂര്‍ : 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123

കാസർഗോഡ് ജില്ല
കാസർഗോഡ് : 9446802282 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+