Search
  • Follow NativePlanet
Share
» »കർക്കിടക പുണ്യത്തിനായി നാലമ്പല ദർശനം

കർക്കിടക പുണ്യത്തിനായി നാലമ്പല ദർശനം

നാലമ്പല ദർശനം എന്നറിയപ്പെടുന്ന ഈ ക്ഷേത്ര സന്ദർശനത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ക്ഷേത്ര ദർശനം എല്ലായ്പ്പോഴും പുണ്യകരമാണ്. കർക്കിടക മാസത്തിലാണെങ്കിൽ പറയുകയും വേണ്ട...നൂറിരട്ടി ഫലമാണ് കർക്കിടക കാലത്തെ ക്ഷേത്ര സന്ദർശനത്തിലൂടെ ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഒരു കാലത്ത് കർക്കിടകമെന്നാൽപഞ്ഞകാലമായിരുന്നു. ആർത്തലച്ചു പെയ്യുന്ന മഴയിൽ പുറത്തുപോലുമിറങ്ങാനാവാതെ അകത്ത് പട്ടിണിയും പരിവെട്ടവുമായി കഴിഞ്ഞിരുന്ന നാളുകൾ. സൂര്യൻ കർക്കിടക രാശിയിലൂടെ സ‍ഞ്ചരിക്കുന്ന ഈ സമയത്ത് ചില ക്ഷേത്രങ്ങളിലുള്ള സന്ദർശനം ഐശ്വര്യം കൊണ്ടുവരുമത്രെ. നാലമ്പല ദർശനം എന്നറിയപ്പെടുന്ന ഈ ക്ഷേത്ര സന്ദർശനത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

നാലമ്പല ദർശനം

നാലമ്പല ദർശനം

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം കർക്കിടക മാസത്തിലെ ഏറ്റവും പ്രധാന കാര്യങ്ങളിലൊന്നാണ് നാലമ്പല ദർശനം. ശ്രീ രാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘനന്‍ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. ഈ ക്ഷേത്രങ്ങള്‍ ഒരൊറ്റ ദിവസത്തിൽ സന്ദർശിക്കുന്നത് വളരെ ഉത്തമമാണത്രെ. കർക്കിടക കാലമാണ് നാലമ്പല ദർശനത്തിന് യോജിച്ച സമയം.

തൃശൂർ-എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ

തൃശൂർ-എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ

കേരളത്തിൽ നാലിടങ്ങളിലായാണ് നാലമ്പലമുള്ളത്.
1. തൃശൂർ- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം.
2. കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം. ഈ നാലു ക്ഷേത്രങ്ങളും രണ്ടു കി.മീ. ചുറ്റളവിലാണ്.
3. കോട്ടയം - എറണാകുളം ജില്ലകളിലെ, പഴയ വേടനാട്ടു ബ്രാപ്മണ ഗ്രാമത്തിലെ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം (മമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം), ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം (മേമ്മുറി ഭരതസ്വാമി ക്ഷേത്രം), മൂലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം.
4. മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം.
ഇന്ന് തൃശൂർ-എറണാകുളം ജില്ലകളിലെ നാലമ്പല ദർശനത്തിന്റെ വിശേഷങ്ങൾ വായിക്കാം.

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

തൃപ്രയാറപ്പനെ തൊഴുതു വേണം നാലന്പല ദർശനം ആരംഭിക്കുവാന്ർ എന്നാണ് വിശ്വാസം. നാലുമണിക്കുകണരുന്ന തൃപ്രയാറപ്നെ കണ്ടു മീനിനെ ഊട്ടി ഇവിടുത്തെ ദർശനം കഴിക്കാം.
കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ രാമക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്. വെടിവഴിപാട്, മീനൂട്ട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം.

PC:Pyngodan

കൂടൽമാണിക്യം ക്ഷേത്രം

കൂടൽമാണിക്യം ക്ഷേത്രം

തൃപ്രയാറിൽ നിന്നുമിറങ്ങി ഇനി യാത്ര കൂടൽമാണിക്യം ക്ഷേത്രത്തിലേക്കാണ്. ഇവിടെയാണ് ഭരതനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ളത്.തൃപ്രയാറിൽ നിന്നും 25 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ഇരിങ്ങാലക്കുടയുടെ സാസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രം ലഭ്യമല്ല.
വനവാസത്തിനു പോയ രാമനെ ഏതു നിമിഷവും പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷ്മണനാണ് ഇവിടുത്തെ പ്രതിഷ്ഠ. കൂത്തമ്പലമാണ് ഇവിടുത്തെ മറ്റൊരാകർഷണം.
വയറിനുണ്ടാകുന്ന രോഗങ്ങൾക്കായി വഴുതനങ്ങാ നിവേദ്യം ഇവിടുത്തെ പ്രത്യേകതയാണ്. ശ്വാസസംബന്ധമായ രോഗങ്ങൾ പരിഹരിക്കുവാന്‌‍ മീനൂട്ട് വഴിപാട് നടത്തും. വഴിപാടുകളിൽ ഏറ്റവും പ്രധാനമായ താമരമാല ചാർത്തൽ വർഷക്കാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ നടത്താറുണ്ട്.

PC:Haribhagirath

തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം

തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം

ഭരത ദർശനം കഴിഞ്ഞ് യാത്ര ലക്ഷ്മണനെ കാണാനാണ്. ഇരിങ്ങാലക്കുടയിൽ നിന്നും 32 കിലോമീറ്റർ അകലെ ആലുവ പാറക്കടവിൽ ചാലക്കുടി പുഴയുടെ തീരത്താണ് തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ 106 ദിവ്യദേശങ്ങളിലൊന്നാണിത്. വലിയ ചുറ്റമ്പലവും നാലമ്പലവും നമസ്കാര മണ്ഡപവും ശ്രീകോവിലും കൂത്തമ്പലവും ഒക്കെ ചേർന്ന ഒരു വലിയ ക്ഷേത്രമാണിത്.

ഇവിടുത്തെ ദർശഷനത്തിന് ചില പ്രത്യേക ക്രമങ്ങളൊക്കെയുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി,ദക്ഷിണാമൂർത്തി, മറ്റ് ദേവതകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണനെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയിൽ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക എന്നാണ് ക്രമം.
ക്ഷേത്രത്തിൻറെ ചരിത്രത്തെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ലഭ്യമല്ല.

PC:Santoshknambiar

പായമ്മൽ ശത്രുഘ്ന ക്ഷേത്രം

പായമ്മൽ ശത്രുഘ്ന ക്ഷേത്രം

ഇനി തീർഥയാത്ര ശത്രുഘന ക്ഷേത്രത്തിലേക്കാണ്. പായമ്മലമ്മൻ എന്നാണ് ശത്രുഘനനെ ഇവിടെ ആരാധിക്കുന്നത്. കേരളത്തിലെ അപൂർവ്വം ശത്രുഘന ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിൽ ഇതിന് വേറെയും പ്രത്യേകതകളുണ്ട്.
മഹാവിഷ്ണുവിന്റെ കൈയ്യിൽ സുദർശനചക്രത്തിന്റെ അവതാരമാണ് ശത്രുഘനൻ എന്നാണ് വിശ്വാസം. ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടെ എത്തി പ്രാർഥിച്ചാൽ മനശ്ശാന്തി ലഭിക്കും എന്നുമൊരു വിശ്വാസമുണ്ട്.

കള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾ കള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾ

അനുഗ്രഹം വേണമെങ്കിൽ പോകാം ഈ ക്ഷേത്രങ്ങളിലേക്ക് അനുഗ്രഹം വേണമെങ്കിൽ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

PC:Challiyan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X