Search
  • Follow NativePlanet
Share
» » കെഎസ്ആർടിസി ബസ് യാത്രയിൽ ഭക്ഷണം കഴിപ്പ് ഒരു പ്രശ്നമാകില്ല, കഴിക്കാനായി നിർത്തേണ്ട ഹോട്ടലുകളുടെ പട്ടിക

കെഎസ്ആർടിസി ബസ് യാത്രയിൽ ഭക്ഷണം കഴിപ്പ് ഒരു പ്രശ്നമാകില്ല, കഴിക്കാനായി നിർത്തേണ്ട ഹോട്ടലുകളുടെ പട്ടിക

കെഎസ്ആർടിസി ബസിൽ ദീര്‍ഘദൂര യാത്ര നടത്തുമ്പോൾ ഏറ്റവും വലിയ ആശങ്ക ഭക്ഷണം കഴിക്കാനായി ബസ് എവിടെ നിർത്തും എന്നതാണ്. പാതിരാത്രിയിൽ, വഴിയരികിൽ വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകൾക്ക് മുന്നിൽ നിർത്തി, അവിടുന്ന ഭക്ഷണം കഴിക്കേണ്ടി വന്ന ദുരനുഭവം പല റൂട്ടുകളിലേയും കെഎസ്ആർടിസി യാത്രക്കാർക്ക് ഉണ്ടായിരിക്കും. ഇതു ഭയന്ന് ഭക്ഷണം കഴിക്കാതിരിക്കുന്നവരും ടോയ്ലറ്റിൽ പോകേണ്ടി വരുന്ന കാര്യമോർത്ത് വെള്ളം പോലും കുടിക്കാതെ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയും ഇപ്പോഴുമുണ്ട്. എന്നാൽ ഇതിനിതാ ഒരു മാറ്റം വരാൻ പോവുകയാണ്.

കെഎസ്ആർടിസി ബസുകൾ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തേണ്ട സ്ഥലങ്ങളുടെയും ഹോട്ടലുകളുടെയും പട്ടിക തയ്യാറാക്കി പുറത്ത് വിട്ടിരിക്കുകയാണ് അധികൃതർ. വിവിധ ഘടകങ്ങൾ പരിശോധിച്ച്, യാത്രക്കാർക്ക് വൃത്തിയുള്ള ഭക്ഷണം നല്കാൻ സാധിക്കുന്ന തിരഞ്ഞെടുത്ത ഹോട്ടലുകളുടെ പട്ടികയാണിത്. ഇതനുസരിച്ചയിരിക്കും ഈ റൂട്ടുകളിൽ യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കുവാൻ ബസ് നിർത്തുക.

വിവിധ ജില്ലകളിലായുള്ള 24 ഹോട്ടലുകളാണ് കെ എസ് ആർ ടി സി ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ കെഎസ്ആർടിസിക്ക് കീഴിലുള്ള ഡിപ്പോകളിൽ പ്രവർത്തിക്കുന്ന ക്യാന്റീനുകളിലും ഭക്ഷണത്തിനായി നിർത്താം.

ഭക്ഷണത്തിന്‍റെ ഗുണനിലവാരം, വില, ശൗചാലയ സൗകര്യങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ,പാതയോരം തുടങ്ങിയ ഘടകങ്ങളാണ് ഇതിൽ പരിഗണിച്ചിരിക്കുന്നത്. കൂടാതെ, ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പേര്, സമയം, തുടങ്ങിയ വവിരങ്ങൾ ഡ്രൈവറുടെ സീറ്റിന് പിന്നിലായി യാത്രക്കാർ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന നിർദേശം ഡിപ്പോകൾക്ക് നൽകും.

ഹോട്ടലുകളുടെ പേര്, സ്ഥലം എന്നിവ അറിയാം.

1. ലേ അറേബ്യ - കുറ്റിവട്ടം, കരുനാഗപ്പള്ളി
2. പന്തോറ- വവ്വാക്കാവ്- കരുനാഗപ്പള്ളി
3. ആദിത്യ ഹോട്ടൽ - നങ്ങ്യാർകുളങ്ങര- കായംകുളം
4. അവീസ് പുട്ട് ഹൌസ് - പുന്നപ്ര, ആലപ്പുഴ
5. റോയൽ 66- കരുവാറ്റ ഹരിപ്പാട്
6. ഇസ്താംബുൾ - തിരുവമ്പാടി ആലപ്പുഴ

7. ആർ ആർ - മതിലകം എറണാകുളം
8. റോയൽ സിറ്റി- മാനൂർ എടപ്പാൾ
9. ഖൈമ റെസ്റ്റോറന്‍റ് - തലപ്പാറ തിരൂരങ്ങാടി
10. ഏകം - നാട്ടുകാൽ പാലക്കാട്
11. ലേ സാഫയർ - സുൽത്താൻബത്തേരി
12. ക്ലാസിക്കോ - താന്നിപ്പുഴ അങ്കമാലി

13. കേരള ഫുഡ് കോർട്ട് - കാലടി, അങ്കമാലി
14. പുലരി - കൂത്താട്ടുകുളം
15. ശ്രീ ആനന്ദ ഭവൻ - കോട്ടയം
16. അമ്മ വീട് - വയയ്ക്കൽ, കൊട്ടാരക്കര
17. ശരവണഭവൻ - പേരാമ്പ്ര, ചാലക്കുടി
18. ആനന്ദ് ഭവൻ - പാലപ്പുഴ മൂവാറ്റുപുഴ

19. ഹോട്ടൽ പൂർണപ്രകാശ് - കൊട്ടാരക്കര
20. മലബാർ വൈറ്റ് ഹൌസ് - ഇരട്ടക്കുളം, തൃശൂർ-പാലക്കാട് റൂട്ട്
21. കെടിഡിസി ആഹാർ - ഓച്ചിറ, കായംകുളം
22. എ ടി ഹോട്ടൽ - കൊടുങ്ങല്ലൂർ
23. ലഞ്ചിയൻ ഹോട്ടൽ - അടിവാരം, കോഴിക്കോട്
24. ഹോട്ടൽ നടുവത്ത്- മേപ്പാടി, മാനന്തവാടി

കെഎസ്ആർടിസി ബസ് ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സമയം

പ്രഭാതഭക്ഷണത്തിനായി രാവിലെ 7.30 മുതൽ 12 മണി വരെ
ഉച്ചഭക്ഷണത്തിനായി 12.30 മുതൽ 2.00 മണി വരെ
സായാഹ്നഭക്ഷണത്തിനായി വൈകിട്ട് 4.00 മുതൽ 6.00 വരെ
രാത്രി ഭക്ഷണത്തിനായി 8.00 മണി മുതൽ 11.00 മണി വരെ എന്നിങ്ങനെയാണ് ക്രമീകരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service food
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+