Search
  • Follow NativePlanet
Share
» »കുദ്രേമുഖ്, നേത്രാവതി ട്രെക്കിങ്ങുകൾക്ക് നിയന്ത്രണം, ഓൺലൈൻ ബുക്കിങ് നിർബന്ധം

കുദ്രേമുഖ്, നേത്രാവതി ട്രെക്കിങ്ങുകൾക്ക് നിയന്ത്രണം, ഓൺലൈൻ ബുക്കിങ് നിർബന്ധം

മഴക്കാലത്തെ ഏറ്റവും ഹിറ്റായ ട്രെക്കിങ്ങുകളാണ് കർണ്ണാടകയിലെ കുദ്രേമുഖ് ട്രെക്കിങും നേത്രാവതി ട്രെക്കിങ്ങും. കോടമഞ്ഞു വന്നുപോകുന്ന മലകൾക്കു മുകളിലൂടെ, പുൽമേടുകൾ പിന്നിട്ടുള്ള യാത്ര ഏറ്റവും മനോഹകമായ ഒരനുഭവമാണ്. ഇപ്പോഴിതാ, കുദ്രേമുഖ് ദേശീയ ഉദ്യാനത്തിന് കീഴിലുള്ള കുദ്രേമുഖ്, നേത്രാവതി കൊടുമുടികളിലേക്ക് ട്രെക്കിംഗിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ.
ജൂൺ 24 മുതലുള്ള ട്രെക്കിങ്ങിനാണ് ഓൺലൈൻ ബുക്കിങ് വേണ്ടത്.

ട്രെക്കിംഗ് നടത്തുന്നവർ യാത്ര ബുക്ക് ചെയ്യാൻ www.kudremukhanationalpark.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണമെന്ന് കാർക്കളയിലെ കുദ്രേമുഖ് വൈൽഡ് ലൈഫ് ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശിവറാം ബാബു പറഞ്ഞു. ഓരോ കൊടുമുടിയുടെയും ശാസ്ത്രീയമായി കണക്കാക്കിയ വാഹകശേഷിയുടെ അടിസ്ഥാനത്തിലാണ് ട്രെക്കർമാരുടെ എണ്ണം നിശ്ചയിച്ചത്.

ഒരു ഡിവൈസിൽ നിന്ന് ഒരാൾക്ക് പരമാവധി മൂന്ന് പേർക്ക് ബുക്ക് ചെയ്യാം. ഓരോ കൊടുമുടിയിലും ഒരു ദിവസം 300 ട്രക്കർമാരെ മാത്രമേ അനുവദിക്കൂ. ആധാർ , മൊബൈൽ ഫോൺ നമ്പർ, പേര് എന്നിവയിൽ തെറ്റ് പറ്റിയാൽ തിരുത്തൽ സാധ്യമല്ല. പരിശോധന സമയത്ത് ഒർജിനലും പകർപ്പും ഹാജരാക്കണം. ഒപ്പം നിങ്ങളുടെ ബുക്കിങ് കൺഫൊർമേഷൻ മെയിലും ഹാജരാക്കണം.

ജൂൺ 25 മുതൽ ഒരു മാസം മുഴുവനായും ബുക്കിംഗ് തൊട്ടുമുൻപുള്ള മാസം 25 ന് ആരംഭിക്കും. ഉദാഹരണത്തിന്, മുഴുവൻ ജൂലൈ മാസത്തേക്കുള്ള ബുക്കിംഗ് ജൂൺ 25-ന് ആരംഭിക്കും.

ശനി, ഞായർ ദിവസങ്ങളിലെ ബുക്കിംഗ് പാറ്റേണിൽ ചില മാറ്റങ്ങളുണ്ടാകും. ഒരു ദിവസം അനുവദിക്കുന്ന ട്രെക്കർമാരുടെ എണ്ണം (അതായത് ഓരോ കൊടുമുടിയിലും 300 ട്രെക്കർമാർ) മാറ്റമില്ലാതെ തുടരുമെങ്കിലും, വാരാന്ത്യങ്ങളിൽ തത്കാൽ ബുക്കിംഗിന് രണ്ട് വിഭാഗങ്ങളുണ്ടാകും. ഒന്ന്, 50 ട്രക്കിംഗ് യാത്രക്കാർക്ക് ബുക്ക് ചെയ്യാൻ കഴിയുന്ന പ്രാദേശിക ഗ്രാമീണർക്കുള്ളതാണ്. രണ്ടാമത്തേത് 50 ട്രക്കിംഗ് യാത്രക്കാർക്ക് പൊതുവായുള്ള അവസാന നിമിഷ ബുക്കിംഗ് എന്നിവയാണവ.

അതിനാൽ, വാരാന്ത്യങ്ങളിൽ, ഒരു ദിവസം പരമാവധി 300 ട്രെക്കർമാരിൽ, 100 സ്ലോട്ടുകൾക്കുള്ള ബുക്കിംഗ് രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ശേഷിക്കുന്ന 200 സ്ലോട്ടുകളുടെ ബുക്കിംഗ് മാറ്റമില്ലാതെ തുടരും .തത്കാൽ ബുക്കിംഗ് എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മണിക്ക് ആരംഭിക്കും.

വാരാന്ത്യങ്ങളിൽ പ്രാദേശിക ഹോംസ്റ്റേ ഉടമകളുൾപ്പെടെയുള്ള പ്രദേശവാസികൾക്കായി പ്രത്യേക ക്വാട്ട നൽകണമെന്ന ആവശ്യത്തെത്തുടർന്നാണ് തകാൽ ബുക്കിംഗ് ഏർപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പറഞ്ഞു. പ്രാദേശിക ഗ്രാമീണർക്കായി പ്രത്യേക ലോഗിനുകൾ സൃഷ്ടിക്കും.

ഹോംസ്‌റ്റേ സംബന്ധിച്ച് ബന്ധപ്പെട്ട രേഖകളുമായി കുദ്രേമുഖ്, ബെൽത്തങ്ങാടി വന്യജീവി റേഞ്ചുകളിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ സമീപിക്കണം. രേഖകൾ പരിശോധിച്ച ശേഷം, അവർക്ക് അതത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകും. പ്രദേശവാസികൾ ജൂൺ 30-നോ അതിനുമുമ്പോ അധികാരപരിധിയിലുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരിൽ രജിസ്റ്റർ ചെയ്യണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: trekking karnataka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+