മനസ്സു തുറന്ന് അമ്മയെ വിളിക്കുന്നവർക്ക് അളവില്ലാതെ അനുഗ്രഹം നല്കുന്ന കുമാരനല്ലൂർ അമ്മ. പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങളും മനസ്സിലേറ്റി ആശ്രയം തേടിരുന്നവരെ ഒരിക്കലും കൈവെടിയാത്ത കുമാരനല്ലൂരമ്മ വിശ്വാസികൾക്ക് ഒരു അഭയസ്ഥാനമാണ്. ഇവിടുത്തെ ഏറ്റവും വലിയ ആഘോഷമാണ് കുമാരനല്ലൂർ തൃക്കാർത്തിക. ഓരോ വർഷവും അമ്മയുടെ അനുഗ്രഹം തേടി എത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്.
ഒരു നാടുമുഴുവൻ ഒറ്റമനസ്സോടെ ആഘോഷിക്കുന്ന കുമാരനല്ലൂർ തൃക്കാത്തിക വൃശ്ചിക മാസത്തിലെ കോട്ടയത്തെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്. വൈക്കത്തഷ്ടമി കഴിഞ്ഞുള്ള അടുത്ത ഉത്സവപറമ്പ് കുമാരനല്ലൂരാണ്. ദേവിയുടെ അനുഗ്രഹം നേടാനായി വിശ്വാസികളെത്തുന്ന ആഘോഷം അടുത്തെത്തിക്കഴിഞ്ഞു. ഈ വര്‍ഷത്തെ കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവത്തിന് ഡിസംബർ 5 വ്യാഴാഴ്ച കൊടിയേറും.

കുമാരനല്ലൂർ തൃക്കാർത്തിക 2024
വൃശ്ചിക മാസത്തിലെ കാർത്തിക നാളും പൗർണമി തിഥിയും ഒരുമിച്ചെത്തുന്ന ദിവസമാണ് കുമാരനല്ലൂർ തൃക്കാർത്തിക ആഘോഷിക്കുന്നത്. 2024 ഡിസംബർ 13 വെള്ളിയാഴ്ചയാണ് ഈ വർഷത്ത കുമാരനല്ലൂർ തൃക്കാർത്തിക. പിറ്റേന്ന് 14 ന് ആറാട്ടോടെ ഈ വർഷത്തെ ആഘോഷങ്ങൾ സമാപിക്കും. പത്ത് ദിവസം നീളുന്ന തൃക്കാര്‍ത്തിക ആഘോഷത്തിൽ രോഹിണി നാളിലെ ആറാട്ടും തൃക്കാർത്തിക ദർശനവുമാണ് ഏറെ പ്രധാനപ്പെട്ടത്. നാനാദിക്കുകളില് നിന്നും സമീപ ജില്ലകളിൽ നിന്നുമെല്ലാം ദേവീ ഭക്തരടക്കം ആളുകൾ ഈ ദിവസങ്ങളില്‍ കുമാരനല്ലൂർ എത്തും.
കുമാരനല്ലൂർ തൃക്കാർത്തിക 2024- ഓരോ ദിവസത്തെയും ചടങ്ങുകൾ
ഡിസംബർ 5- വൈകുന്നേരം 4.00 മണിക്ക് തന്ത്രി കടിയക്കോൽ ഇല്ലത്ത് കെ.എൻ.കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.
വൈകുന്നേരം ആറ് മണിയോട സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നടത്തും.
ദേവീകാർത്ത്യായനി പുരസ്‌കാരം കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തിക്ക് സമർപ്പിക്കും.
കലാപരിപാടികളുടെ ഉദ്ഘാടനം വിനീത നെടുങ്ങാടി.
ഡിസംബർ 6- വൈകുന്നേരം 8.30 ന് കുടമാളൂർ മുരളീധര മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം.
ഡിസംബർ 7 ന് രാത്രി 8.30 ന് കീഴൂർ മധുസൂദനക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം.
രാത്രി 10.30 മുതൽ കീഴില്ലം ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ്......
ഡിസംബർ 8 ന് ഉച്ചയ്ക്ക് പകലരങ്ങ്, 2.30-ന് കഥകളി,
5.30-ന് നങ്ങ്യാർകൂത്ത്.
ഡിസംബർ 9, 10 തിയതികളിൽ രാത്രി ഒൻപതു മണി മുതൽ കോട്ടയ്ക്കൽ പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി.
ഡിസംബർ 11 രാത്രി 8 ന് സി.എസ്.അനുരൂപും ഗംഗാ ശശിധരനും ചേർന്ന് അവതരിപ്പിക്കുന്ന വയലിൻ കച്ചേരി
ഡിസംബർ 12 ന് രാത്രി 10.30 മുതൽ പുലർച്ചെ ഒന്നുവരെ മതിലകത്ത് ഭരണി വിളക്ക്.
പഞ്ചാരിമേളം -ചൊവ്വല്ലൂർ മോഹനനും സംഘവും
ഡിസംബർ 13 തൃത്താര്‍ത്തിക
വെളുപ്പിന് 3.30 മുതൽ മാനസജപലഹരി,
8.30 മുതൽ 1.30 വരെ തൃക്കാർത്തിക ആറാട്ട്,
തിരിച്ചെഴുന്നള്ളിപ്പിന് പാണ്ടിമേളം,
10 മുതൽ പ്രസാദമൂട്ട്,
വൈകുന്നേരം ട്ട് 5.30 മുതൽ 9.30 വരെ തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്,
ഡിസംബർ 14 തൃത്താര്‍ത്തിക ആറാട്ട്
രാവിലെ ആറിന് പള്ളിയുണർത്തൽ
ഉച്ചയ്ക്ക് 12.30-ന് ആറാട്ട്ബലി, തുടർന്ന് നട്ടാശ്ശേരി ഇടത്തിൽ മണപ്പുറം ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്
തിരിച്ചെഴുന്നള്ളിപ്പ്
വെളുപ്പിനെ നാലിന് കൊടിയിറക്ക്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












