Search
  • Follow NativePlanet
Share
» »വയനാട് കാഴ്ചകളിലേക്ക് വീണ്ടും കുറുവാ ദ്വീപ് തുറന്നു.. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

വയനാട് കാഴ്ചകളിലേക്ക് വീണ്ടും കുറുവാ ദ്വീപ് തുറന്നു.. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

വയനാട്ടിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവ ദ്വീപ് വീണ്ടും സഞ്ചാരികൾക്കായി തുറന്നു.

വയനാട്ടിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവ ദ്വീപ് വീണ്ടും സഞ്ചാരികൾക്കായി തുറന്നു. മഴക്കാലത്തുള്ള പതിവ് അടച്ചിടലിനു ശേഷം കഴിഞ്ഞ ദിവസമാണ് ദ്വീപ് സന്ദർശകർക്കായി തുറന്നു നല്കിയത്. പുതിയ നിര്‍ദ്ദേശങ്ങൾ അനുസരിച്ച് ദിവസേന കുറുവാ ദ്വീപില്‍ പ്രവേശിക്കുവാൻ കഴിയുന്ന ആളുകളുടെ എണ്ണം, ടിക്കറ്റ് നിരക്ക്, പ്രവേശനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വായിക്കാം

മഴക്കാലത്തിനു ശേഷം

മഴക്കാലത്തിനു ശേഷം

മഴക്കാലത്തിനു ശേഷം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കുറുവാ ദ്വീപ് സന്ദർശകർക്കായി തുറന്നു നല്കിയത്. ഇതോടെ വയനാട്ടിലെ പ്രധാന കാഴ്ചകളിലൊന്നായ കുറുവാ ദ്വീപ് സഞ്ചാരികൾക്ക് എക്സ്പ്ലോർ ചെയ്യാം. കബനി നദിയുടെ ഭാഗമായ ഇവിടം ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ അന്വേഷിച്ചെത്തുന്ന ഇടം കൂടിയാണ്. മഴക്കാലങ്ങളിൽ ഇവിടം അടച്ചിടുകയാണ് പതിവ്. ദ്വീപിലെ ജനിരപ്പ് പതിവിലും കൂടുതല്‍ മഴക്കാലത്ത് ഉയരുന്നതാണ് അടച്ചിടുവാനുള്ള കാരണം.

‌PC:Sudheesh S

18 ആയി പിരിഞ്ഞൊഴുകുന്ന കബനി നദി‌

18 ആയി പിരിഞ്ഞൊഴുകുന്ന കബനി നദി‌

950 ഏക്കർ വിസ്തൃതിയിലാണ് കുറുവാ ദ്വീപുള്ളത്. അതിൽ 150 ചെറു ദ്വീപുകൾ കൂടിച്ചേരുന്നതാണ് കുറുവാ ദ്വീപ് അഥവാ കുറുവാ ഐലൻഡ്. യഥാർത്ഥത്തില്‌ കബനി നദി 18 ആയിപിരിഞ്ഞൊഴുകുന്നതാണ് കുറുവാ ദ്വീപ്. ഈ ദ്വീപുകൾ രൂപപ്പെടുന്നതിനു കാരണം ഈ പിരിഞ്ഞൊഴുകലാണ്.
ജൈവസമ്പത്തും വൈവിധ്യവും വയനാട്ടിലെ മറ്റേതിടത്തേയുംകാൾ സമ്പന്നമാണ് ഇവിടെ. നിത്യഹരിത വനങ്ങളും ആവാസവ്യവസ്ഥയും എടുത്തുപറയേണ്ടതാണ്. ഇന്ത്യയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപ് കൂടിയാണ് കുറുവാ ദ്വീപ്.

‌PC:Sudheesh S

നിയന്ത്രിത പ്രവേശനം

നിയന്ത്രിത പ്രവേശനം

ഓരോ ദിവസവും പ്രവേശിക്കുവാൻ കഴിയുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്. 575 വീതം സഞ്ചാരികളെ വീതമാണ് ഇവിടുത്തെ രണ്ടു പ്രവേശന കവാടങ്ങൾ വഴി പ്രവേശിക്കുവാൻ അനുമതിയുള്ളത്. ആകെ 1150 സഞ്ചാരികൾക്ക് മാത്രമാണ് ഒരു ദിവസം കുറുവാ ദ്വീപ് സന്ദർശിക്കുവാൻ സാധിക്കുക. പാൽവെളിച്ചത്തുള്ള ഡിടിപിസി കൗണ്ടർ, വനംവകുപ്പിന്റെ പാക്കത്തുള്ള കൗണ്ടർ എന്നിവിടങ്ങൾ വഴിയാണ് പ്രവേശനം അനുവദിക്കുന്നത്.

PC:Vinayaraj

റിവര്‍റാഫ്ടിങ്ങിന് കാത്തിരിക്കണം

റിവര്‍റാഫ്ടിങ്ങിന് കാത്തിരിക്കണം

കുറുവയിലെ ഏറ്റവും വലിയ സഞ്ചാര ആകർഷണമായ ചങ്ങാട യാത്ര അഥവാ റിവർ റാഫ്ടിങ് ഇത്തവണ ആരംഭിക്കുവാന് വൈകും. മുളകൊണ്ട് നിര്‌‍മ്മിച്ച പഴയ റാഫ്ടിങ് ചങ്ങാടങ്ങൾ നശലിച്ചതിനാൽ പുതിയത് പൂർത്തിയായി വെള്ളത്തിലിറങ്ങുന്നതു വരെ സഞ്ചാരികൾ കാത്തിരിക്കേണ്ടി വരും. നിയന്ത്രിത എണ്ണത്തിൽ കൂടുതൽ വരുന്ന സഞ്ചാരികൾക്ക് റാഫ്ടിങ് നടത്തുവാൻ സാധിക്കുമെന്നതിനാല്‍ സഞ്ചാരികൾക്കിടയിൽ വലിയ സ്വീകാര്യതയും ഇതിനുണ്ടായിരുന്നു. നിലവിൽ ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്ന സഞ്ചാരികൾ വെറുതേ മടങ്ങേണ്ടി വരികയാണ്. 15 മിനിറ്റ് നേരമാണ് റാഫ്ടിങ് ഉണ്ടാവുക. ഇതിന് അഞ്ച് പേരുള്ള ഗ്രൂപ്പിന് 300 രൂപയും 2 പേര്‍ക്ക് 150 രൂപയുമാണ് ഈടാക്കുന്നത്.

PC:Nithish Ouseph

കുറുവാ ദ്വീപിലെത്തുവാൻ

കുറുവാ ദ്വീപിലെത്തുവാൻ


ബത്തേരിയില്‍ നിന്നും വരുന്നവർക്ക് ബീനച്ചി-കേണിച്ചിറ-നടവയല്‍-നീര്‍വാരം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പമുള്ള വഴി. 38.5 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്. നടവയലില്‍ നിന്നും പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴിയും സുല്‍ത്താന്‍ ബത്തേരി-ഇരുളം-പുല്‍പ്പള്ളി വഴിയും കുറുവയിലെത്താം. കോഴിക്കോട് നിന്നും വരുമ്പോള്‍ കല്‍പ്പറ്റയില്‍- വയനാട് റോഡ് വഴി പനമരം-കാപ്പുംചാല്‍-പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴി കുറുവയിലെത്താം. പുല്‍പ്പള്ളിയില്‍ നിന്നും പാക്കം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴിയും ഇവി‌ടെ എത്താം.

PC:Vinayaraj

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+