നാടും നഗരവും തിരക്കിലേക്ക് വീഴുമ്പോള്‍ സഞ്ചാരികള്‍ക്ക് ആശ്വാസം കാടുകളാണ്. തിക്കും തിരക്കും ബഹളങ്ങളുമില്ലാതെ പ്രകൃതിയുടെ സൗന്ദര്യവും നിശബ്ദതയും ആസ്വദിക്കുവാന്‍ കാടിനോളം മികച്ച ഇടങ്ങള്‍ വേറയില്ല. കേരളത്തില്‍ അത്തരത്തില്‍ കാടിനുള്ളിലെ അന്തരീക്ഷം ആസ്വദിക്കുവാന്‍ കഴിയുന്ന ഇടങ്ങള്‍ നിരവധിയുണ്ട്. കേരളീയര്‍ മാത്രമല്ല നിരവധി വിദേശികളും കാടിനുള്ളിലെ സൗന്ദര്യം തേടിയുള്ള യാത്രയില്‍ ഇവിടെ എത്തുന്നു. ഇതാ കാടിനുള്ളിലെ അതിമനോഹരമായ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്കായി നല്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പടാം...
തേക്കടി
നെല്ലിയാമ്പതി
തെന്മല
ഗവി
കുറച്ചധികം നാളുകളായി സഢ്ചാരികള്‍ക്ക് പ്രത്യേക മുഖവുരയുടെ ആവശ്യമില്ലാത്ത സ്ഥലമാണ് ഗവി, കാടിനുള്ളിലെ താമസം മാത്രമല്ല, ടെന്‍റടിച്ച് താമസിക്കുവാനും പ്രകൃതിയെ അറിയുവാനുള്ല സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്, കെഎസ്ആര്‍ടിസി ബസില്‍ കൂടി ഇവിടേക്കുള്ള യാത്രയും കാടിന്‍റെ വിവിധ മുഖങ്ങള്‍ അറിഞ്ഞുകൊണ്ടു മുന്നോട്ടുള്ള പോക്കുമെല്ലാം കാടിനെ സ്നേഹിക്കുന്നവരെ ഇവിടേക്ക് വീണ്ടും വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന കാരണങ്ങളാണ്. ബോട്ടിംഗ്, സഫാരി, ട്രെക്കിംഗ തുടങ്ങിയവയെല്ലാം ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയു്ന കാര്യങ്ങളാണ്..
പറമ്പിക്കുളം
കാടിനുള്ളില്‍ ഒരടിപൊളി യാത്രയും താമസവുമാണ് തേടുന്നതെങ്കില്‍ പറമ്പിക്കുളത്തിനു പോകാം. . പെരുവരി ഐലന്‍ഡ് നെസ്റ്റ്, തൂണക്കടവ് ട്രീ ടോപ് ഹട്ട്, വീട്ടിക്കുന്ന് ഐലന്‍ഡ് നെസ്റ്റ്, ഹണികോംബ് തുടങ്ങി നിരവധി ഇടങ്ങളാണ് ഇവിടെ സഞ്ചാരികള്‍ക്കായി കാട് ആസ്വദിക്കുവാനായി ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവരാണ് ഇവിടെ അധികവും എത്തിച്ചേരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ് എന്നിവയാണ് ഇവിടെ ആസ്വദിക്കുവാനുള്ള മറ്റുകാഴ്ചകള്‍.



Click it and Unblock the Notifications













