Search
  • Follow NativePlanet
Share
» »എന്തുസംഭവിച്ചാലും ഈ ആറ് ഭക്ഷണങ്ങൾ യാത്രയിൽ കഴിക്കരുത്!

എന്തുസംഭവിച്ചാലും ഈ ആറ് ഭക്ഷണങ്ങൾ യാത്രയിൽ കഴിക്കരുത്!

നമ്മുടെ യാത്രകളുടെ ഒരു കോംബോ എന്നു പറയുന്നത് ഭക്ഷണം കൂടിയാണ്. സ്ഥലം കണ്ടില്ലെങ്കിലും കുഴപ്പമില്ല, അവിടുത്തെ ഭക്ഷണം കഴിക്കാന്‍ സാധിച്ചാൽ മതിയായിരുന്നു എന്നു പറയുന്ന യാത്രാപ്രേമികളും നമ്മുടെ കൂടെയുണ്ട്. ചിലരാവട്ടെ, വണ്ടിയിൽ കയറുന്നതു തന്നെ ഏതൊക്കെ സമയത്ത് എന്തൊക്കെ കഴിക്കണം എന്ന പ്ലാനിങ്ങിലാണ്.

എന്നാൽ ഏതുഭക്ഷണവും നമ്മുടെ യാത്രയ്ക്ക് യോജിച്ചതാണോ? ഒരിക്കലും അല്ല. യാത്രകളില്‌ ഏറ്റവം കൂടുതൽ പണി കിട്ടുവാനുള്ള സാധ്യത എപ്പോഴും ഭക്ഷണങ്ങളിൽ നിന്നാണ്. പുറത്തു കഴിച്ചില്ലെങ്കിൽ പോലും നമ്മൾ കരുതുന്ന ചില ഭക്ഷണങ്ങളും പലഹാരങ്ങളും പണി തരും. ഇതാ യാത്രയിൽ തീര്‍ത്തും ഒഴിവാക്കേണ്ട ചില രുചികൾ അറിഞ്ഞിരിക്കാം.

f 6 Food Items You Should Avoid While Travelling

മദ്യം
യാത്രകളിൽ പലപ്പോഴും മാറ്റിനിർത്താൻ കഴിയാത്ത ഒന്നായി ഇപ്പോൾ മദ്യം മാറിയിട്ടുണ്ട്. യാത്രകളിൽ ഇതൊക്കെ ഒരു രസമാണെന്ന് പറയുമെങ്കിലും കഴിവതും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
പ്രത്യേകിച്ച് ഒരു മുന്നറിയിപ്പ് ആവശ്യമില്ലാത്ത ഒന്നാണ് മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നില്ല എനന് കാര്യവും ഉറപ്പ് വരുത്തണം. യാത്രകളിൽ മദ്യം ഒഴിവാക്കുന്നതു കൊണ്ട് ഒരു ദോഷവും വരാൻ പോകുന്നില്ല. ഇനി മദ്യപിച്ചാൽ തന്നെ അത് അധികമാകാതിരിക്കാനും യാത്രയെ ബാധിക്കാതിരിക്കാനും നോക്കണം.

ഫ്രൈകൾ ഒഴിവാക്കാം
യാത്രയിൽ എളുപ്പത്തിന് എല്ലാവരും ഏറ്റവും കൂടുതൽ കഴിക്കുന്നത് വറുത്തതും പൊരിച്ചതുമായ സാധനങ്ങളാണ്. ഇത് അമിതമാകുന്നത് ശരീരത്തിന്‌റെ ഊർജത്തെയും ആരോഗ്യത്തെയും ക്ഷീണിപ്പിക്കും. ഒരുപാട് ഉള്ളിൽ ചെന്നാൽ ദഹനസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകും. മാത്രമല്ല, മൊത്തത്തിൽ ഒരു മാന്ദ്യം വരുന്നത് നിങ്ങളുടെ യാത്രയുടെ ആസ്വാദനത്തെയും ബാധിക്കും.

f 6 Food Items You Should Avoid While Travelling

കഫീൻ
യാത്രയിലെ ക്ഷീണത്തെയും ഉറക്കത്തെയും ഒഴിവാക്കുവാൻ കാപ്പിയും ചായയും പിന്ന ആവശ്യത്തിനും അല്ലാതെയും ശീതളപാനീയങ്ങളും കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിത്തിരി കുഴപ്പക്കാരനാണ്. ഇവയിലടങ്ങിയിരിക്കുന്ന കഫീൻ നമ്മൾ പോലുമറിയാതെ പണി തരും. കഫീൻ ഉള്ളത് മാത്രമല്ല, അധികം പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങളും ശരീരത്തിന് ദോഷമാണ്, പ്രത്യേകിച്ച് യാത്രകളിൽ.

ഇവ നമുക്ക് പെട്ടന്നൊരു ഊർജം നല്കുമെങ്കിലും ക്രമേണ ശരീരത്തിലെ ജലാംശം കുറയുവാനും ക്ഷീണം വരാനും സാധ്യതയുണ്ട്. അതുകൊണ്ട് പമാവധി വെള്ളം കുടിക്കുവാനും ഒപ്പം ഗ്രീൻ ടീ, ഹെർബൽ ടീ പോലുള്ളവ കുടിക്കുവാനും ശ്രമിക്കുക.

ശീതളപാനീയങ്ങൾ
യാത്രയിൽ ഏറ്റവും പണം ചെലവാകുന്ന ഒരു മേഖലയാണിത്. ദാഹിക്കുമ്പോൾ ആദ്യം വെറും വെള്ളം കുടിക്കേണ്ടതിനു പകരം സോഡയോ മറ്റു ശീതളപാനീയങ്ങളോ ഒക്കെയാണ് നമ്മൾ മേടിക്കുന്നത്. പിന്നീട് ഇത് കുടിച്ചുണ്ടായ ദാഹം മാറ്റാൻ വീണ്ടും വെള്ളം കുടിച്ച് സമാധാനമാവുകയും വേണം. അതുകൊണ്ട് പൈസ ലാഭം മാത്രമല്ല, ആരോഗ്യവും കൂടിയാണ് എനർജി ഡ്രിങ്കുകൾ ഒഴിവാക്കുന്നതു കൊണ്ട് നിങ്ങള്ക്കു ലഭിക്കുന്നത്.

ചോക്ലേറ്റ് വേണ്ടെന്നല്ല!
യാത്രകളിൽ ക്ഷീണം മാറാനായി ചോക്ലോറ്റ് കഴിക്കും. പക്ഷേ, ഇതും ഉദ്ദേശിച്ച ഫലമായിരിക്കില്ല നല്കുന്നത്. ഇടയ്ക്കിടയ്ക്ക് ഓരോന്ന് കഴിക്കുന്നത് നല്ലതാണെങ്കിലും ഒറ്റയടിക്ക് കുറേ കഴിക്കുനന്ത് നിങ്ങളെ മൊത്തത്തിൽ ക്ഷീണത്തിലാഴ്ത്തും. അതുകൊണ്ട് ഒരു നിശ്ചിത എണ്ണം മാത്രം കഴിച്ച് നിർത്തിയാൽ യാത്ര ആഘോഷമാക്കാം. അതിനൊപ്പം ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടി ആലോചിച്ചാൽ വേണ്ടെന്നു വയ്ക്കാൻ എളുപ്പമായിരിക്കും.

f 6 Food Items You Should Avoid While Travelling

വഴിയിലെ ഭക്ഷണം
എത്ര വേണ്ടെന്നു വെച്ചാലും നല്ല കളറിൽ ഭംഗിയിൽ വെച്ചിരിക്കുന്ന സ്ട്രീറ്റ് ഫൂഡിനെ അങ്ങനെയങ്ങ് ഒഴിവാക്കാൻ ആർക്കും സാധിക്കില്ല.നിറത്തിലും കാഴ്ചയിലും മയങ്ങി അത് മേടിക്കുന്നതിനു മുൻപ് വൃത്തികൂടിയുണ്ടോ എന്നു നോക്കുന്നത് നല്ലതാണ്. വൃത്തിയില്ലെന്നു കണ്ടാൽ അനിടെ നിന്നു കഴിക്കാതിരിക്കുന്നതാണ് നല്ലത്. വളരെ നല്ല നിലവാരത്തിൽ മികച്ച ഭക്ഷണം നല്കുന്ന വഴിയോരങ്ങളും നമ്മുടെ നാട്ടിൽ നിരവധിയുണ്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: food travel travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+