വിമാനത്താവളങ്ങൾ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ യാത്രക്കാർക്ക് ഒരു പേടിസ്വപ്നമാണ്. ഭക്ഷണം കഴിക്കേണ്ടി വന്നാൽ വേറൊരിടത്തുമില്ലാത്ത തരത്തിൽ ഭീകര വില കൊടുത്ത് കഴിക്കേണ്ടി വരുന്നതും മുടക്കിയ തുകയോട് നീതി പുലർത്താത്ത തരത്തിലുള്ള രുചിയും കൂടിയാകുമ്പോൾ ആരും ഒന്നു ക്ഷീണിച്ചുപോകും. എന്നാൽ എല്ലാ വിമാനത്താവളങ്ങളും ഇങ്ങനെയാണെന്നു കരുതരുത്.
യാത്രക്കാർക്ക് മികച്ച രുചിയിലും ഗുണനിലവാരത്തിലും ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്ന വിമാനത്താവളങ്ങളുമുണ്ട്. ഇങ്ങനെയൊരു പട്ടിക തയ്യാറാക്കിയിരിക്കുന്നത് റാഡിക്കല്‍ സ്റ്റോറേജ് എന്ന യാത്രാനുബന്ധ വെബ്‌സൈറ്റ് ആണ്. ഏറ്റവും തിരക്കുള്ള 100 വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് നല്കുന്ന ഭക്ഷണത്തിന്റെ മികവിന്റെ അടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്ന വിമാനത്താവളങ്ങളെയാണ് ഇതിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആദ്യ പത്ത് വിമാനത്താളങ്ങളന്നും നമ്മുടെ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളമുണ്ടോ എന്നും നോക്കാം.

PC:ONUR KURT/Unsplash
റിവ്യൂ മുതൽ പോസ്റ്റ് വരെ
വിവിധ ഘടകങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നല്കുന്ന ഭക്ഷണത്തിന്റെ വൈവിധ്യം, അതിന്‌റെ ശരാശരി വില, യാത്രക്കാരുടെ റിവ്യൂ, അതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയെല്ലം റാങ്കിങ്ങിന് കാരണമായിട്ടുണ്ട്.
1.ഇഞ്ചിയോണ്‍ ഇന്‍റർനാഷണൽ എയർപോർട്ട് ദക്ഷിണ കൊറിയ
വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ച ഭക്ഷണം വിളമ്പുന്നത് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ ഇന്‍റർനാഷണൽ എയർപോർട്ടിൽ ആണെന്നാണ് റിപ്പോർട്ട് പറയുന്നത്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായ ഇവിടുത്തെ ശരാശരി ഭക്ഷണ റേറ്റിങ് അഞ്ചിൽ 3.2 ആണ്. 270 തരം വ്യത്യസ്ത വിഭവങ്ങൾ ഇവിടെ ലഭിക്കുകയും ചെയ്യും. ശരാശരി വിലയിലും താഴെയാണ് ഇതിന്റെ വില എന്നതും എടുത്തു പറയേണ്ടതാണ്.
2. ഹാർട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്‍റാ ഇന്‍റർനാഷണൽ എയർപോർട്ട് , യുഎസ്എ
ജോർജിയയിൽ സ്ഥിതി ചെയ്യുന്ന അറ്റ്ലാന്‍റാ ഇന്‍റർനാഷണൽ എയർപോർട്ട് ഗ്ലൂട്ടൻ ഫ്രീ ഭക്ഷണത്തിനാണ് പ്രസിദ്ധമായിരിക്കുന്നത്. 30 വ്യത്യസ്ത തരത്തിലുള്ള ഗ്ലൂട്ടൻ-ഫ്രാ ഭക്ഷണം ഇവിടെ നിന്നു ലഭിക്കും.
3. തയ്‌വാന്‍ തവോയുവാന്‍ ഇന്‍റർനാഷണൽ എയർപോർട്ട്
തായ്വാന്റെ തലസ്ഥാവമായ തായ്പേയിൽ നഗരത്തിനു തൊട്ടുപുറത്തായി സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം അതിന്റെ കുറഞ്ഞ നിരക്കിൽ നല്കുന്ന ഭക്ഷണത്തിനാണ് പ്രസിദ്ധം. പട്ടികയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വിഭവങ്ങൾ ലഭിക്കുന്ന വിമാനത്താവളം കൂടിയാണിത്. ഇവിടുത്തെ ശരാശരി ഭക്ഷണവില 470 ( $5.65.) ആണ്.

4.ഡാലസ് ഫോര്‍ട്ട് വോർത്ത് ഇന്‍റർനാഷണൽ എയർപോർട്ട്
മികച്ച ഭക്ഷണം വിളമ്പുന്നതിന് പേരുകേട്ട യുഎസിലെ രണ്ടാമത്തെ വിമാനത്താവളമാണ് ഡാലസ് ഇന്‍റർനാഷണൽ എയർപോർട്ട്. 3.7 എന്ന റേറ്റിങ്ങ് ആണ് ഇതിനുള്ളത്. അമേരിക്കൻ വിമാനത്താവളങ്ങളിലെ മികച്ച റേറ്റിങ് ആണിതെന്നാണ് കണക്ക്. 125 വിഭവങ്ങൾ ഇവിടുത്തെ ഭക്ഷണശാലകളിൽ നിന്നു ലഭിക്കും.
5.ജെജു ഇന്‍റർനാഷണൽ എയർപോർട്ട്,സൗത്ത് കൊറിയ
പട്ടികയിൽ ഇടം നേടിയ ഈ സൗത്ത് കൊറിയൻ വിമാനത്താവളം അതിന്റെ രുചികരമായ വിഭവങ്ങൾക്ക് പ്രസിദ്ധമാണ്. വളരെ ചെറിയ വിമാനത്താവളമാണെങ്കിലും പ്രതീക്ഷിക്കുന്നതിലും മികച്ച രുചിയിൽ നൂഡിൽസും അരി കൊണ്ടുള്ള വിഭവങ്ങളും ഇവിടെ പരീക്ഷിക്കാം.
6.നരിത ഇന്‍റർനാഷണൽ എയർപോർട്ട്, ജപ്പാന്‍
ടോക്കിയോയിലെ പ്രധാന വിമാനത്താവളത്തേക്കാൾ കുറഞ്ഞ വലുപ്പമാണെങ്കിലും ഭക്ഷണത്തിന്‍റെയും രുചിയുടെയും കാര്യത്തിൽ മുന്നിലാണ് നരിത വിമാനത്താവളം. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് സംതൃപ്തരായ ആളുകൾ നല്കിയ മികച്ച റേറ്റിങ്ങാണ് നരിതയെ മുന്നിലെത്തിച്ചത്. ശരാശരി ഭക്ഷണ ചെലവ് 653 രൂപ എന്നത് മറ്റുപല വിമാനത്താവളങ്ങളെ വെച്ചുനോക്കുമ്പോഴും കൂടുതൽ തുകയല്ല എന്നും പറയാം.
7.ഹനേഡ വിമാനത്താവളം, ജപ്പാൻ
ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ സ്ഥിരം മുന്നിലെത്തുന്ന ഒന്നാണ് ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടുന്ന ഹനേഡ വിമാനത്താവള. വിളമ്പുന്ന ഭക്ഷണങ്ങളുടെ എണ്ണത്തിലും ലഭ്യമായ സസ്യാഹാരങ്ങളുടെ എണ്ണത്തിലുമെല്ലാം മുൻനിരയിൽ തന്നെ ടോക്കിയോ ഉണ്ട്. ഏറ്റവും കൂടുതല്‍ ഭക്ഷണങ്ങള്‍ വിളമ്പുന്ന വിമാനത്താവളങ്ങളില്‍ രണ്ടാംസ്ഥാനവും കൂടുതൽ സസ്യാഹാരങ്ങള്‍ വിളമ്പുന്ന രണ്ടാമത്തെ വിമാനത്താവളവും ഇത് തന്നെയാണ്.
8.ഓ ഹാരെ ഇന്‍റർനാഷണൽ വിമാനത്താവളം, ഷിക്കാഗോ
പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നാമത്തെ വിമാനത്താവളവാണ് ഷിക്കാഗോയിലെ ഓ ഹാരെ വിമാനത്താവളം. ഒരു കാലത്ത് അതായത് 1963 മുതൽ 1998 വരെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായിരുന്നു ഓ ഹാരെ. പട്ടികയിലെ എല്ലാ മേഖലകളിലും മികച്ച റാങ്കിങ് ആണ് ഇതിനുള്ളത്. 130 ഭക്ഷണശാലകളാണ് ഇവിടെ ആരെയുള്ളത്. ഏറ്റവും മികച്ച ഭക്ഷണം തന്നെയാണ് ഇവിടെ വിളമ്പുന്നതും.
9. ലോസ് ആഞ്ചലസ് ഇന്‍റർനാഷണൽ
അമേരിക്കയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളതാണ് ലോസ് ആഞ്ചലസ് ഇന്‍റർനാഷണൽ എയർപോർട്ട് അതിന്റെ മികച്ച ഭക്ഷണത്തിന് പണ്ടുമുതലേ പ്രസിദ്ധമാണ്. ഭക്ഷണത്തിൽ അലര്‍ജിയുള്ളവർക്ക് പേടിക്കാതെ ഇവിടുന്ന് കഴിക്കാം, ഒപ്പം, ഇവിടുത്തെ ഗ്ലുട്ടന്‍-ഫ്രീ ഭക്ഷണങ്ങളും പേരുകേട്ടതാണ്. ഇത് വിളമ്പുന്ന മികച്ച വിമാനത്താവളങ്ങളില്‍ ഏഴാം സ്ഥാനവും ഇതിനുണ്ട്.

PC:shawnanggg/ Unspalsh
10. സിംഗപ്പൂർ ചാങ്കി വിമാനത്താവളം
കാഴ്ചയിൽ തന്നെ അത്ഭുതപ്പെടുന്ന സിംഗപ്പൂരിലെ സിംഗപ്പൂർ ചാങ്കി വിമാനത്താവളം ഭക്ഷണത്തിലും നിരാശരാക്കില്ല. ഏറ്റവും മികച്ച ഭക്ഷണം വിളമ്പുന്ന വിമാനത്താവളങ്ങളിൽ പത്താം സ്ഥാനമാണ് ഇതിനുള്ളത്. 194 ഭക്ഷണ ശാലകൾ ആണ് ഇവിടെയുള്ളത്. അഞ്ചില്‍3.6 റേറ്റിങ് കിട്ടിയ ഇവിടെ പക്ഷേ, നിരക്ക് അല്പം കൂടുതലാണ്. $20.39. ഇഥവാ 1,697 രൂപയാണ് ശരാശരി ഭക്ഷണ ചെലവ്.
17. ഡൽഹി വിമാനത്താവളം
ആദ്യ 20 സ്ഥാനങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇടം നേടി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











