കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ചയാണ്. പ്രചരണങ്ങളും ഒരുക്കങ്ങളുമെല്ലാം തകൃതിയായി നടക്കുന്നു. മറുനാട്ടിൽ താമസിക്കുന്നവർ വോട്ട് ചെയ്യുവാൻ നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ, വോട്ടു ചെയ്യാൻ നാട്ടിൽ പോകുന്ന മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ ബസ് സര്‍സീവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളാ ആർടിസിയും കർണ്ണാടക ആർടിസിയും കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് ബെംഗളുരുവിൽ നിന്ന് സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏപ്രിൽ 25 വ്യാഴാഴ്ച ബെംഗളുരുവിൽ നിന്ന് പുറപ്പെട്ട് വോട്ടിങ് ദിനമായ 26 വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തുന്ന വിധത്തിലാണ് സര്‍വീസുകൾ. കേരള ആർടിസി ഏഴും കർണാടക ആർടിസി പത്തും സ്പെഷൽ സർവീസുകളാണ് 25 ന് നടത്തുന്നത്. സീറ്റുകളുടെ ഓണ്‍ലൈൻ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. സ്ഥിരം സർവീസുകളിൽ നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായിരുന്നു.

കർണ്ണാടക ആർടിസി സ്പെഷ്യൽ സർവീസ്
കർണാടക ആർടിസി ബെംഗളൂരുവിൽ നിന്നു പത്ത് സ്പെഷ്യൽ സർവീസ് ബസുകൽ ഓടിക്കുന്നുണ്ട്. കണ്ണൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്ക് രണ്ടു വീതം ബസും കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേക്ക് ഒരോ ബസ് വീതവും മൈസൂരുവിൽ നിന്നു എറണാകുളത്തേക്കും ഒരു സ്പെഷൽ ബസും സർവീസ് നടത്തും.
കേരളാ ആർടിസി സ്പെഷ്യൽ സർവീസ്
ബെംഗളുരുവിൽ നിന്ന് ആകെ ഏഴ് സ്പെഷ്യൽ സർവീസുകളാണ് കേരളാ ആർടിസി ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തുന്നത്. ബാംഗ്ലൂർ- കോഴിക്കോട് റൂട്ടിൽ രണ്ടു ബസും കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലേക്കും ഓരോ ബസ് വീതവും അധികം 26ന് സർവീസ് നടത്തും.
വോട്ട് ചെയ്ത് തിരികെ മടങ്ങേണ്ടവർക്കായി 28 ഞായറാഴ്ച സ്പെഷ്യൽ സർവീസുകൾ കണ്ടേക്കും.
തുടർച്ചയായ അവധി
കർണ്ണാടകയിലും 26 ന് 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പുണ്ട്. അതിനാല്‍ മിക്ക ഓഫീസുകൾക്കും അന്നേ ദിവസം അവധിയാണ്. വ്യാഴാഴ്ച വൈകിട്ട് ബസ് കയറിയാൽ വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും. വർക് ഫ്രം ഹോം ചെയ്യാൻ സാധിക്കുമെങ്കിൽ തിങ്കളും ചൊവ്വയും കൂടി വീട്ടിലിരുന്ന് ജോലി ചെയ്താൽ മേയ് 1 ന്‍റെ ബുധനാഴ്ചത്തെ കൂടി അവധി ആഘോഷിച്ച് വൈകിട്ട് ബാംഗ്ലൂരിന് മടങ്ങാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













