Search
  • Follow NativePlanet
Share
» »യാത്രകൾ പ്ലാൻ ചെയ്യാൻ 2017ലെ ലോങ് വീക്കെൻഡുകൾ മുൻകൂട്ടി അറിയാം

യാത്രകൾ പ്ലാൻ ചെയ്യാൻ 2017ലെ ലോങ് വീക്കെൻഡുകൾ മുൻകൂട്ടി അറിയാം

2017‌ലെ നിങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനുള്ള ലോ‌ങ് വീക്കെൻഡുകളുടെ ഒരു ‌ലിസ്റ്റാണ് ചു‌വടെ.

By Anupama Rajeev

യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുമ്പോൾ യാത്രയ്ക്കിടെ നിങ്ങൾക്ക് ‌വലിയ ബുദ്ധിമുട്ടുകളൊ‌ന്നും നേരിടേണ്ടി വരില്ല. 2017‌ലെ നിങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനുള്ള ലോ‌ങ് വീക്കെൻഡുകളുടെ ഒരു ‌ലിസ്റ്റാണ് ചു‌വടെ. ഈ വർഷത്തിൽ എത്ര ലോങ് വീക്കെൻഡുകൾ ഉണ്ടെന്ന് ഈ ലിസ്റ്റിൽ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും.

ഇതിന്റെ കൂടെ 2017ൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ ലിസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ നിങ്ങളുടെ യാത്ര മുൻകൂട്ടി ‌‌പ്ലാൻ ചെയ്യുക.

ഫെബ്രുവരി - (ശിവരാത്രി)24, 25, 26

ഫെബ്രുവരി - (ശിവരാത്രി)24, 25, 26

ഈ വർഷത്തെ ആദ്യത്തെ ലോങ് വീക്കെൻഡ് വരുന്നത് ഫെബ്രുവരി മാസത്തിലാണ്. ഫെബ്രുവരി 24 വെള്ളിയാഴ്ച ശിവരാത്രിയും 25, 26 ദിവസങ്ങൾ ശനിയും ഞായറും അവധി ദിവസങ്ങളും ആയതിനാൽ ഈ വർഷത്തെ ആദ്യത്തെ വീക്കെൻഡ് യാത്രയ്ക്ക് ഈ ‌ദിവസങ്ങൾ തെരഞ്ഞെടുക്കാം.

Photo Courtesy: Vtibs

ഫെബ്രുവരിയിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ

ഫെബ്രുവരിയിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ

കാശിരം‌ഗനാഷണൽ പാർക്ക്, നാസിക്, അഗർത്തല, തേക്കടി, ആലപ്പുഴ, ജയ്‌സാൽമീർ, ആഗ്ര, കൊണാർക്ക്, യേർക്കാഡ്, ഡ‌ൽഹി, ദിയു, വാരണാസി, ഹരിഹരേശ്വർ, ബിർ, ഗുൽമാർഗ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ ഫെബ്രുവരി മികച്ച സ്ഥ‌ലമാണ്.

Photo Courtesy: www.viajar24h.com

കാസിരംഗ നാഷണൽ പാർ‌ക്ക്

കാസിരംഗ നാഷണൽ പാർ‌ക്ക്

കാസിരംഗ എ‌ന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളുടെ ചിത്രമാണ്. ഒറ്റകൊമ്പന്‍ കണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയുടെ അഭിമാനയാമ കാസിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതി ‌ചെയ്യുന്നത് അസാമിലാണ്. ലോകപൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള കാസിരംഗ വന്യജീവി സങ്കേ‌തം ഇന്ത്യന്‍ കടുവകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണ്. വിശദമാ‌യി ‌വാ‌യിക്കാം

Photo Courtesy: Diganta Talukdar
മാർച്ച് - 11, 12, 13 (ഹോളി)

മാർച്ച് - 11, 12, 13 (ഹോളി)

2017‌ലെ ഹോളി ആഘോഷം മാർച്ച് 13 തിങ്കളാഴ്ചയാണ്. 11, 12 തീയ്യതികൾ ശനിയും ഞായറും ആയതിനാൽ 2017ലെ രണ്ടാമത്തെ ലോങ് വീക്കെൻഡ് ആണ് ഇത്. ചൂടുകാലം തുടങ്ങുന്ന ഈ സമയം യാത്ര ‌ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ശ്രദ്ധിക്കണം.
Photo Courtesy: Partho72

മാർച്ചിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ

മാർച്ചിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ

ഹാവ്‌ലോക്ക് ദ്വീപ്, ഊട്ടി, റൺതൻബോ‌ർ, മൗണ്ട് അബു (രാജസ്ഥാൻ), സിക്കിംഗ്, കൂർഗ്, അരുണാചൽ പ്രദേശിലെ തവാങ്, കൊടൈക്കനാൽ, ഷില്ലോങ് മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ മാർച്ച് മാസത്തിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ്.
Photo Courtesy: Andreas Kleemann

ഹാവ്‌ലോക്ക് ദ്വീപ്

ഹാവ്‌ലോക്ക് ദ്വീപ്

ആന്ധമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഏറ്റവും വലിയ ദ്വീപ് ഏതെന്ന് ചോദിച്ചാല്‍, ഹെയ്‌വ്‌ലോക്ക് എന്നാണ് ഉത്തരം. സ്‌കൂബ ഡൈവിങ്ങിന് പേരുകേട്ട ഈ ദ്വീപിലേക്ക് പോര്‍ട്ട് ബ്ലയറില്‍ നിന്ന് ഫെറി സര്‍വീസ് ഉണ്ട്. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ വളരെ അനുയോജ്യം. എങ്കിലും മാർ‌ച്ച് യാത്രയ്ക്ക് പ‌റ്റിയ സ്ഥലം കൂടിയാണ് ഇത്.വിശദമായി വായിക്കാം
Photo Courtesy: Harvinder Chandigarh

ഏപ്രിൽ - (ഗുഡ് ഫ്രൈഡേ)14, 15, 16

ഏപ്രിൽ - (ഗുഡ് ഫ്രൈഡേ)14, 15, 16

ഏപ്രിൽ 14 വെള്ളിയാഴ്ചയാണ് ദു:‌ഖവെള്ളിയും വിഷുവും അംബേദ്ക്കർ ജയന്തിയും ഒരുമി‌ച്ച് വരുന്നത്. തുടർന്നുള്ള ശനി, ഞായർ ദിവസങ്ങൾ ചേർത്ത് യാത്ര ചെയ്യാൻ പറ്റിയ ദിവസങ്ങളാണ് ഇത്.
Photo Courtesy: Nichalp

ഏ‌പ്രിലിൽ പോകാൻ പറ്റിയ സ്ഥലങ്ങ‌ൾ

ഏ‌പ്രിലിൽ പോകാൻ പറ്റിയ സ്ഥലങ്ങ‌ൾ

ഉത്തരാഖണ്ഡിലെ ഓലി, മധ്യപ്രദേശിലെ ഏക ഹിൽസ്റ്റേഷനായ പച്‌മറി, നാഗാലാൻഡ്, കന്യാകുമാരി, ഡാർജിലിംഗ്, വയനാട്, കാലിംപോങ് എന്നീ സ്ഥലങ്ങൾ ഏപ്രിൽ മാസത്തിൽ സന്ദർശിക്കാൻ പറ്റിയ സ്ഥ‌ലങ്ങളാണ്.
Photo Courtesy: Anilbharadwaj125

പച്‌മറി

പച്‌മറി

വിന്ധ്യ - സത്‌പുര പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന പച്‌മറി എന്ന സുന്ദരമായ ഹില്‍സ്റ്റേഷനാണ് മധ്യപ്രദേശിന് സ്വന്തമായിട്ടുള്ള ഏക ഹില്‍സ്റ്റേഷന്‍. അതിനാല്‍ വേനല്‍ക്കാലത്ത് ചൂട് കൂടുമ്പോള്‍ ഇന്‍ഡോറിലും ഭോപ്പാലിലും മറ്റുമുള്ള ആളുകള്‍ ഇവിടേയ്ക്ക് യാത്ര തിരിക്കും. വിശദമായി വായിക്കാം

Photo Courtesy: Manishwiki15
ഏപ്രിൽ - 29, 30 മെയ് 1 (മെയ്‌ദിനം)

ഏപ്രിൽ - 29, 30 മെയ് 1 (മെയ്‌ദിനം)

2017ലെ മെ‌യ് ദിനം വരുന്നത് തിങ്കളാഴ്ചയാണ്. ഏപ്രിൽ 29 ശനിയാ‌ഴ്ച മുതൽ മെയ് 1 തിങ്കളാ‌‌ഴ്ചവരെയുള്ള ദിവസ‌ങ്ങളിൽ നിങ്ങൾക്ക് കുടുംബത്തോടൊപ്പം സമ്മർ വെക്കേഷൻ ലീവ് എടുക്കാതെ ആഘോഷിക്കാം
Photo Courtesy: Anoop Pandit

മെയിൽ പോകാൻ പറ്റിയ സ്ഥലങ്ങ‌ൾ

മെയിൽ പോകാൻ പറ്റിയ സ്ഥലങ്ങ‌ൾ

ആ‌‌‌‌ന്ധ്രാപ്രദേശിലെ ഹോർസ്‌ലി ഹിൽസ്, മേഘാ‌ലയ, മണാലി, ദ്രാസ് - നുബ്രവാലി, സന്ദക്‌ഫു - ഡാർജിലിംഗ് - കാലിംപോങ്, തുടങ്ങിയ സ്ഥലങ്ങൾ മെയ്മാസത്തിൽ സന്ദർശിക്കാം.
Photo Courtesy: Rajesh Dutta

സി‌ന്‍ഗാലില

സി‌ന്‍ഗാലില

ഹിമാല‌യന്‍ മേഖലയിലെ ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ് സ്ഥലങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിന് സമീപ‌ത്തുള്ള സിംഗാലില. വളരെ എളുപ്പത്തില്‍ ട്രെക്ക് ചെയ്യാവുന്ന സ്ഥലമായതിനാല്‍ ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്കും വളരെ അനാ‌യാസം ട്രെക്കിംഗ് നടത്താം എന്നതാണ് സി‌ന്‍ഗാലിലയുടെ ഏറ്റവും വലിയ പ്രത്യേകത. വിശദമായി വായിക്കാം

Photo Courtesy: Anirban Biswas
ജൂൺ - 24, 25, 26 (റംസാൻ)

ജൂൺ - 24, 25, 26 (റംസാൻ)

ജൂൺ 26 തിങ്കളാ‌ഴ്ചയാണ് ഈ വർഷത്തെ റം‌സൻ. 24, 25 തീയ്യ‌തികൾ ശനിയും ഞായറും വരുന്നതിനാൽ മൂന്ന് ദിവസമാണ് തുടർച്ചയായി അവധി ലഭിക്കുന്നത്.
Photo Courtesy: Basharat Shah

ജൂണിൽ പോകാൻ പറ്റിയ സ്ഥലങ്ങ‌ൾ

ജൂണിൽ പോകാൻ പറ്റിയ സ്ഥലങ്ങ‌ൾ

ശ്രീനഗർ, വാരണാസി, ലഡാക്ക്, ഊട്ടി, ഷിംല, കൂർഗ്, അതിര‌പ്പള്ളി, അഗുംബേ തുടങ്ങിയ സ്ഥലങ്ങൾ ജൂൺ മാസത്തിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.
Photo Courtesy: http://www.flickr.com/photos/csoghoian/

അഗുംബേ

അഗുംബേ

മഴയും മഴക്കാടുകളും രാജവെമ്പാലകളുമാണ് അഗുംബെയുടെ ഏറ്റവും വലിയ പ്രത്യേകത. എപ്പോഴും മഴ ലഭിക്കുന്ന സ്ഥലമായതിനാല്‍ തെക്കിന്റെ ചിറാപ്പുഞ്ചി എന്നാണ് അഗുംബെ അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Mylittlefinger
ആഗസ്റ്റ് - 12, 13, 14 (ശ്രീകൃഷ്ണ ജയന്തി), 15 (സ്വാതന്ത്ര്യ ദിനം)

ആഗസ്റ്റ് - 12, 13, 14 (ശ്രീകൃഷ്ണ ജയന്തി), 15 (സ്വാതന്ത്ര്യ ദിനം)

4 ദിവസം അടുപ്പിച്ച് ലഭിക്കുന്ന ഈ വർഷത്തിലെ ഏക ലോങ് വീ‌ക്കേൻഡ് ആണ് ഇത്. അതിനാൽ കുറച്ച് നീളമുള്ള യാത്രകൾ തന്നെ തെരഞ്ഞെടുക്കാം. ആഗസ്റ്റ് 12 ശനിയാ‌ഴ്ച മുത‌ൽ ആഗസ്റ്റ് 15 ചൊവ്വാഴ്ച വരെ നിങ്ങ‌ൾക്ക് അവധി ലഭിക്കും.
Photo Courtesy: Aleksandr Zykov from Russia

ആഗസ്റ്റ് - (ഗണേഷ് ചതുർത്ഥി) 25, 26, 27

ആഗസ്റ്റ് - (ഗണേഷ് ചതുർത്ഥി) 25, 26, 27

ആഗസ്റ്റ് 25 ന് ഗണേഷ് ചതുർത്ഥി വെള്ളിയാഴ്ച ആയതിനാൽ തുടർന്നുള്ള ശനി, ഞായർ ദിവസങ്ങളും ചേർന്ന് മൂന്ന് ദിവസം നിങ്ങൾക്ക് അവധി ലഭിക്കും. ആഗസ്റ്റിൽ ലഭിക്കുന്ന ‌രണ്ടാമത്തെ ലോങ് വീക്കെൻഡ് ആണ് ഇത്.
Photo Courtesy: Chris

ആഗസ്റ്റിൽ പോകാൻ പറ്റിയ സ്ഥല‌ങ്ങൾ

ആഗസ്റ്റിൽ പോകാൻ പറ്റിയ സ്ഥല‌ങ്ങൾ

ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര, ഗണേഷ് ചതുർ‌ത്ഥി ആഘോഷിക്കാൻ പൂനെയും മുംബൈയും, കോവളം, കൂർഗ്, അഗുംബെ, ചിറാപുഞ്ചി തുടങ്ങിയ ‌സ്ഥലങ്ങൾ സന്ദർശിക്കാൻ പറ്റിയ സമയം ഇതാണ്.
Photo Courtesy: Manju Shakya

ചിറാപുഞ്ചി

ചിറാപുഞ്ചി

മേഘാലയിലെ ഖാസി മലമേഖലയിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിച്ചത് ബ്രീട്ടീഷുകാരാണ്. ചിറാപുഞ്ചിയിലെ കൗതുകങ്ങൾ കണ്ടറിഞ്ഞ് നമുക്ക് ഒന്ന് യാത്ര പോകാം. വിശദമായി വായിക്കാം

Photo Courtesy: Sayowais

സെപ്തംബർ - 30, ഒക്ടോബർ 1, 2 (ഗാന്ധി ജയന്തി)

സെപ്തംബർ - 30, ഒക്ടോബർ 1, 2 (ഗാന്ധി ജയന്തി)

ഗാന്ധി ജയന്തി ആ‌യി ആഘോഷിക്കുന്ന ഒക്ടോബർ രണ്ട് ഈ വർഷം തിങ്കളാഴ്ചയാണ്. സെപ്തംബർ 30 ശനിയാഴ്ചയും ഒക്ടോബർ 1 ഞായറാഴ്‌ചയും ആകുമ്പോൾ നിങ്ങൾക്ക് യാത്ര ചെയ്യാൻ 3 ദിവസം ഒരുമി‌ച്ച് ലഭിക്കുന്നു.
Photo Courtesy: Nabil786

ഒക്ടോബറിൽ യാത്ര പോകാം

ഒക്ടോബറിൽ യാത്ര പോകാം

ഉത്ത‌രാഖണ്ഡിലെ ഭീം താൽ‌, ഛെയിൽ, കനാറ്റാൽ, രാജസ്ഥാനിലെ ബീകാനീർ, സിക്കിം, കുന്നൂർ, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിക്കാൻ പറ്റിയ സമയം ഇതാണ്.
Photo Courtesy: Archan dave

പെല്ലിംഗ്

പെല്ലിംഗ്

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സുന്ദരിയായ സിക്കിമില്‍, മഞ്ഞണിഞ്ഞ ഹി‌മാലയന്‍ സാനുക്കളുടെ താഴ്വരയില്‍ സഞ്ചാരികളെ വശീകരിക്കുന്ന മാസ്മരിക സ്ഥലമാണ് പെല്ലിംഗ്. ഗാംഗ്ടോക്ക് കഴി‌ഞ്ഞാല്‍ സിക്കിമില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരാറുള്ള സ്ഥലമാണ് പെല്ലിംഗ്. വിശദമായി വായിക്കാം

Photo Courtesy: shankar s.

ഡിസംബർ - 23, 24, 25 (ക്രിസ്മസ്)

ഡിസംബർ - 23, 24, 25 (ക്രിസ്മസ്)

2017ലെ ക്രിസ്‌മസ് തിങ്കളാഴ്ചയാണ്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള വീ‌ക്കേൻഡ് ആണ് ഈ വർഷ‌ത്തെ ഒടുവിലുത്തെ വീ‌ക്കെൻഡ്.
Photo Courtesy: Jeff Weese

ഡിസംബറിൽ യാത്ര പോകാം

ഡിസംബറിൽ യാത്ര പോകാം

ഗോവ, ജയ്‌പൂർ, ഉദ‌യ്‌പൂർ, റൺ ഓഫ് കച്ച്, നാഗലാൻഡ്, ദ്വാക്കി, ചെന്നൈ, പോണ്ടിച്ചേരി, യേർക്കാട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ പറ്റിയ സമയം ഇതാണ്.
Photo Courtesy: Ajayy99

റൺ ഓഫ് കച്ച്

റൺ ഓഫ് കച്ച്

റണ്‍ ഓഫ് കച്ച്, എന്ന ഗ്രേറ്റ് റണ്‍ ഓഫ് കച്ചിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു സ്ഥലം, നമ്മള്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായാണ് കച്ച് അറിയപ്പെടുന്നത്. ഏകദേശം പതിനായിരം സ്‌ക്വയര്‍ കിലോമീറ്ററില്‍ അധികമായി വ്യാപിച്ച് കിടക്കുന്ന ഈ സ്ഥലത്തെ ഉപ്പിന്റെ മരുഭൂമി എന്ന് വിളിക്കാം. വിശദമായി വായിക്കാം

Photo Courtesy: Superfast1111

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel guide travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+