Search
  • Follow NativePlanet
Share
» »മഹാകുംഭമേള 2025:ബെംഗളൂരു- പ്രയാഗ്രാജ് കുംഭമേള പ്രത്യേക ട്രെയിൻ, തിരക്കില്ലാതെ പോകാൻ 20 കോച്ച്

മഹാകുംഭമേള 2025:ബെംഗളൂരു- പ്രയാഗ്രാജ് കുംഭമേള പ്രത്യേക ട്രെയിൻ, തിരക്കില്ലാതെ പോകാൻ 20 കോച്ച്

രാജ്യം മഹാകുംഭമേളയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന, ലോകം മുഴുവൻ കാണാനെത്തുന്ന ആത്മീയ ആഘോഷമാണിത്. വിശ്വാസികളെയും സഞ്ചാരികളെയും സംബന്ധിച്ചെടുത്തോളം ചരിത്ര നിമിഷത്തിന്‍റെ സാക്ഷ്യം കൂടിയാണ് കുംഭമേള. അതുകൊണ്ടു തന്നെ ഒന്നു പോകാനും ഇവിടുത്തെ കാഴ്ചകൾ കാണാനും അനുഭവിക്കാനും ഒക്കെ ആഗ്രഹിക്കുന്നവരാകും മിക്കവരും.

ഇത്തവണ 2025 ജനുവരി 13 ന് ആരംഭിക്കുന്ന മഹാകുംഭ ഫെബ്രുവരി 26 വരെയാണുള്ളത്. ഈ മഹാദിവസങ്ങൾക്കു സാക്ഷികളാകുവാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ റെയിൽവേ നിരവധി സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു- പ്രയാഗ്രാജ് റൂട്ടിൽ സൗത്ത് വെസ്റ്റേൺ റെയില്‍വേ സ്പെഷ്യൽ സർവീസ് നടത്തും.

Bengaluru- Prayagraj One-way Kumbha Mela Express Special train

ബെംഗളൂരു എസ്എംവിബി റെയിൽവേ സ്റ്റേഷനും പ്രയാഗ്രാജിനും ഇടയിൽ ജനുവരി 8 ബുധനാഴ്ച ബെംഗളൂരു- പ്രയാഗ്രാജ് കുംഭമേള എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരു- പ്രയാഗ്രാജ് റൂട്ടിൽ മാത്രം വൺവേ സർവീസ് ആയാണ് ഇത് ഓടുന്നത്. ബെംഗളൂരു, ജോലാർപോട്ടെ, വാറങ്കൽ, വിജയവാഡ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് ട്രെയിൻ കയറാം.

ട്രെയിൻ നമ്പർ 06577 ബെംഗളൂരു- പ്രയാഗ്രാജ് കുംഭമേള എക്സ്പ്രസ് ട്രെയിൻ ജനുവരി 8 ബുധനാഴ്ച രാത്രി 11.50 ന് ബെംഗളൂരു എസ്എംവിബി റെയില്‍വേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5.15ന് പ്രയാഗ്രാജിലെത്തുന്ന വിധത്തിലാണ് ക്രമീകരണം. ആകെ 20 കോച്ചുകളുള്ള ട്രെയിനിൽ 14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും 2 സ്ലീപ്പർ കോച്ചും 2 ലഗേ് കം ബ്രേക്കർ വാനും ഉണ്ട്. 995 രൂപയാണ് സ്ലീപ്പർ ക്ലാസ് നിരക്ക്.

ബെംഗളൂരു- പ്രയാഗ്രാജ് കുംഭമേള എക്സ്പ്രസ് സമയം

എസ്എംവിബി - ബെംഗളൂരു - 23:50
വൈറ്റ്‌ഫീൽഡ് - 00:08
ബംഗാരപേട്ട് - 00:43
ജോലാർപേട്ട ജംഗ്ഷൻ - 02:40
കാട്പാടി ജംഗ്ഷൻ - 03:55
പേരമ്പൂർ - 06:35
ഗുദൂർ ജംഗ്ഷൻ - 10:15
വിജയവാഡ ജംഗ്ഷൻ - 14:55
വാറംഗൽ - 18:18
ബല്ഹർഷ ജംഗ്ഷൻ - 21:45
ചന്ദ്രാപൂർ - 22:08
സേവാഗ്രാം - 23:56
നാഗ്പൂർ - 00:45
ഇത്താർസി ജംഗ്ഷൻ - 06:00
ജബൽപൂർ - 09:05
സത്ന - 13:05
പ്രയാഗ്‌രാജ് ജംഗ്ഷൻ - 17:15

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+