വീണ്ടും ഒരു ശിവരാത്രിക്കാലം കൂടി വന്നിരിക്കുകയാണ്. പ്രാർത്ഥനയിലും പൂജകളിലും പ്രതീക്ഷയർപ്പിക്കുന്ന ഒരു ദിനം. ശിവക്ഷേത്രങ്ങളിൽ പോകുവാനും ശിവപുരാണങ്ങൾ വായിക്കുവാനുമെല്ലാമാണ് ഈ ദിവസം സാധാരണ വിശ്വാസികൾ പ്രയോജനപ്പെടുത്തുന്നത്. ഇത്തരത്തിൽ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു ശിവ ക്ഷേത്രമാണ് ജബൽപൂരിലെ തൃശൂൽ ഭേദ് ക്ഷേത്രം. എട്ടു പുരാണങ്ങളിലും പരാമർശിച്ചിട്ടുള്ള ഈ ക്ഷേത്രം ഒട്ടേറെ പ്രത്യേകതകളാൽ സമ്പന്നമാണ്. ഇതാ തൃശൂൽ ഭേദ് ക്ഷേത്രത്തെ പരിചയപ്പെടാം..
തൃശൂൽ ഭേദ് ക്ഷേത്രം
കൈലാസത്തോളം പുണ്യമായ ഇടം
ശിവൻ പ്രത്യക്ഷമാകുന്ന ഇടം
തന്‍റെ ഭക്തരെയും ആശ്രിതരെയും അനുഗ്രഹിക്കുവാനായി ശിവൻ ഇവിടെ എന്നുമെണ്ടെന്നാണ് വിശ്വാസം. ഏതാഗ്രഹവും സാധിക്കുവാൻ തൃശൂൽ ഭേദ് ക്ഷേത്രത്തിലെ ദർശനം മതിയാകുമെന്ന് കാലാകാലങ്ങളായി ഇവിടെ വിശ്വസിച്ചുപോരുന്നു. എത്ര ക്ഷീണിച്ചു വരുന്നയാളും ഇവിടെ ദർശനം നടത്തിയാൽ പൂർണ്ണ ഊർജത്തിലേ തിരികെ മടങ്ങുകയുള്ളൂവത്രെ.
ഏഴ് ജന്മങ്ങളുടെ പാപം നീക്കുവാൻ
ത്രിശൂൽ ഭേദ് എന്ന പേരിനു പിന്നില്‍
സാധാരണ ക്ഷേത്രനാമങ്ങളിൽ നിന്നും വ്യത്യസ്തമായി ത്രിശൂൽ ഭേദ് എന്നു ഈ ക്ഷേത്രത്തിനു പേരു വരുവാൻ ഒരു കാരണമുണ്ട്. ശിവപുരാണത്തിലെ ഐതിഹ്യം അനുസരിച്ച് അന്ധകാസുരൻ എന്ന അസുരൻ തപസ്സനുഷ്ഠിച്ച് ശിവനിൽ നിന്നും അനശ്വരതയുടെ വരം നേടി. അതോടെ ലോകത്തെ മുഴുവൻ ഉപദ്രവിക്കുവാൻ തുടങ്ങിയ അന്ധകാരുസനിൽ നിന്നും ദേവന്മാർക്കും മഹര്‍ഷികൾക്കും ഒന്നും ഒരു രക്ഷയുമില്ലായിരുന്നു. ആർക്കും തകർക്കുവാൻ കഴിയില്ല എന്നായിരുന്നു വരമെന്നതിനാൽ വരം നല്കിയ ഭോലാറാം ആയ ശിവൻ പോലും പരാജയപ്പെട്ടു.



Click it and Unblock the Notifications











