Search
  • Follow NativePlanet
Share
» »ന്യൂ ഇയർ മലമ്പുഴയിൽ ആഘോഷിക്കാം..കിടിലൻ പരിപാടികൾ ഒപ്പം മലമ്പുഴ പുഷ്പോത്സവവും

ന്യൂ ഇയർ മലമ്പുഴയിൽ ആഘോഷിക്കാം..കിടിലൻ പരിപാടികൾ ഒപ്പം മലമ്പുഴ പുഷ്പോത്സവവും

ഒക്ടോബർ മാസം കഴിയാനായി. ഇനി വളരെ കുറച്ച് സമയമേയുള്ളൂ നേരത്തെ പ്ലാൻ ചെയ്ത ഈ വർഷത്തെ യാത്രകൾക്കായി. എങ്കിൽ ഇത്തവണത്തെ വർഷാവസാന യാത്രകളിലൊന്ന് മലമ്പുഴയിലേക്കായാലോ? വെറുതേയല്ല, കിടിലൻ ഫ്ലവർ ഷോയും ആഘോഷങ്ങളും ഒക്കെയായാലോ.. എന്നാൽ പോയേക്കാം എന്നല്ലേ..

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരളാ ജലസേചന വകുപ്പും നടത്തുന്ന പുഷ്പമേള 2023 ഡിസംബർ 24ന് ആരംഭിച്ച് 2024 ജനുവരി 2 വരെ 11 ദിവസം നീണ്ടു നിൽക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ മേളയിൽ പുഷ്പപ്രദര്‍ശനത്തിന് പുറമേ ഭക്ഷ്യമേളയും സാംസ്കാരിക പരിപാടികളും നടത്തും.

Malampuzha Flower Show

പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നായ മലമ്പുഴ അണക്കെട്ടിന്‍റെ ഭാഗമായാണ് മലമ്പുഴ ഉദ്യാനമുള്ളത്. അണക്കെട്ടിന്‍റെ പശ്ചാത്തലവും പശ്ചിമഘട്ട മലനിരകളുടെ കാഴ്ചയും ഒക്കെ ചേരുന്നതാണ് മലമ്പുഴ ഗാർഡൻ. കേരളത്തിന്‍റെ ഉദ്യാനം എന്നറിയപ്പെടുന്ന ഇവിടം കാണാൻ കേരളത്തിൻറെ അകത്തും പുറത്തും നിന്നും സഞ്ചാരികൾ എത്തുന്നു. റോസാ പൂക്കൾ ഉൾപ്പെടെയുള്ള പൂക്കള്‍ ഇവിടെ ഉദ്യാനത്തിൽ കാണാം. തൂക്കുപാലം, ബോട്ടു സവാരി , മിനി ജലവൈദ്യുതി നിലയം എന്നിവയാണ് ഇവിടെ ആസ്വദിക്കാനുള്ളത്.

ഉദ്യാനത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം കാനായി കുഞ്ഞിരാമന്‍റെ യക്ഷി എന്ന ശിലാശില്പം ആണ്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപമാണ് ഇതുള്ളത്. ഉദ്യാനത്തോട് ചേർന്നുള്ള ഉദ്യാനത്തോട് ചേര്ന്ന് സ്നേക്ക് പാര്ക്ക്, ശിലാ ഉദ്യാനം, റോപ് വേ, ശുദ്ധജല അക്വാറിയം തുടങ്ങിയവയും ഇവിടെ ആസ്വദിക്കാനുള്ളവയാണ്.
രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 07.30 വരെയാണ് മലമ്പുഴ ഉദ്യാനത്തിന്‍റെ പ്രവേശന സമയം.

മലമ്പുഴ ശിലാ ഉദ്യാനം അഥവാ റോക്ക് ഗാർഡൻ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ശിലാ ഉദ്യാനമാണ്. ഡിടിപിസി നടത്തുന്ന റോക്ക് ഗാർഡനിൽ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് സന്ദർശന സമയം.
റോപ് വേയാണ് മലമ്പുഴയിലെ മറ്റൊരു ആകർഷണം. രാവിലെ 10.00 മുതൽ 01.00 മണിവരെയും ഉച്ച തിരിഞ്ഞ് 02.30 മണിമുതല്‍ വൈകുന്നേരം 08.00 മണിവരെയും ആണ് ഇവിടെ പ്രവേശന സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+