വീക്കെന്‍ഡ് യാത്രകള്‍ക്കും ലോംഗ് വെക്കേഷന്‍ യാത്രകള്‍ക്കും തെരഞ്ഞെടുക്കാന്‍ പറ്റിയ കേരളത്തിലെ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് വയനാട്. ജോലിത്തിരക്കുകളുടെ മുഷിപ്പും ജോലിഭാരത്തിന്റെ മടുപ്പും മാറ്റാന്‍ ആഴ്ച അവസാനങ്ങളില്‍ ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ നിന്ന് യാത്ര പോകാന്‍ കൊതിക്കുന്ന സഞ്ചാരികളില്‍ പലരും വയനാട് എന്ന സുന്ദരഭൂമി തിരഞ്ഞെടുക്കാറുണ്ട്.
സുന്ദരമായ കാനനപാതയിലൂടെ ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്കൊടുവില്‍ വയനാട്ടില്‍ എത്തിച്ചേരുന്നവരെ കാത്തിരിക്കുന്നത് പശ്ചിമഘട്ട മലനിരകളിലെ നിബിഢവും സുന്ദരവുമായ വനങ്ങളും വന്യജീവികളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമൊക്കെയാണ്.
പ്രകൃതി സുന്ദരിയായി അണിയിച്ചൊരിക്കിയ വയനാട്ടില്‍ ഒരു സഞ്ചാരികള്‍ തേടുന്നതെല്ലാമുണ്ട്. ഗുഹകളും പുരാതാന ക്ഷേത്രങ്ങളും തടാകങ്ങളും ദ്വീപുകളും അങ്ങനെ പലതും. മികച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന വയനാട്ടില്‍ താമസിക്കാന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പഞ്ഞമില്ല. പക്ഷെ അവയില്‍ മികച്ചതും ചെലവുകുറഞ്ഞതുമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ വയനാടന്‍ യാത്രയ്ക്കിടെ 'വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേയില്‍ താമസിച്ചിട്ടുള്ള ഏതൊരാളും വയനാട്ടിലേക്ക് യാത്ര പോകുന്നവരോട് വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ നിര്‍ദ്ദേശിക്കാതിരിക്കില്ല.
ഇവിടെ എത്തുന്ന സഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ട്രിപ് അഡ്വൈസര്‍ പോലുള്ള ട്രാവല്‍ വെബ്സൈറ്റുകളിലൂടെ വയനാട് അഡ്വഞ്ചര്‍ ഹോം സ്റ്റേയേക്കുറിച്ച് ലഭിക്കുന്നത്.
മികച്ച ആതിഥ്യ മര്യാദയും നല്ല ഭക്ഷണവും സേവനവുമാണ് വയനാട് അഡ്വഞ്ചര്‍ ഹോംസ്റ്റേ സജ്ജസ്റ്റ് ചെയ്യാന്‍ കാരണമെന്ന് ബാംഗ്ലൂര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഷാരോണ്‍ രഘു പറയുന്നു. സഞ്ചാരികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ ഇതിന്റെ പ്രോപ്രേറ്റര്‍ ജോസിന്റെ സാന്നിധ്യം ഏത് സമയത്തും ഉണ്ടെന്നും ഷാരോണ്‍ പറയുന്നു.
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ (Wayanad Adventures Homestay)
വയനാട്ടിലെ വന നിബിഢമായ ഒരു മൊട്ടകുന്നിന് താഴെ ശാന്തതയും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഒരിടത്താണ് ഈ ഹോം സ്റ്റേ സ്ഥിതി ചെയ്യുന്നത്. മാനന്തവാടി - കുറ്റ്യാടി മെയിന്‍ റോഡില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയായാണ് വൃത്തിയും വെടിപ്പും കാണാന്‍ ഭംഗിയും അത്യാധുനിക സൗകര്യങ്ങളുമുള്ള ഈ ഹോംസ്റ്റേ നിര്‍മ്മിച്ചിരിക്കുന്നത്.
മെയിന്‍ റോഡില്‍ നിന്ന് ഈ ഹോംസ്റ്റേയുടെ പരിസരത്ത് എത്തുമ്പോള്‍ തന്നെ വയനാടിന്റെ സൗന്ദര്യവും സുന്ദരമായ കാലവസ്ഥയും നിങ്ങള്‍ക്ക് അനുഭവിക്കാനാകും.
സൗകര്യങ്ങള്‍
വിശാലമായ രണ്ട് ബെഡ്റൂമുകള്‍ അടങ്ങുന്നതാണ് ഈ ഹോംസ്റ്റേ. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന ഒരോ ബെഡ്റൂമുകള്‍ക്കും ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് ഉള്‍പ്പെടെ ഈടാക്കുന്നത് വെറും 3000 രൂപയാണ്. എട്ടുപേര്‍ക്ക് വരെ ഒരുമിച്ച് താമസിക്കാന്‍ പറ്റുന്ന ഈ ഹോംസ്റ്റേ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ വയനാട് സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് തങ്ങാന്‍ പറ്റിയ സ്ഥലമാണ്. എക്‌സ്ട്ര ബെഡുകള്‍ക്ക് 400 രൂപയാണ് ഈടാക്കുന്നത്. സഞ്ചാരികള്‍ക്ക് ആവശ്യമെങ്കില്‍ ഡിന്നറും ലഞ്ചും കുറഞ്ഞ നിരക്കില്‍ ഈ ഹോംസ്റ്റേയില്‍ നല്‍കുന്നുണ്ട്
പരുപരുത്ത പാതയിലൂടെ ഒരു ജീപ്പ് യാത്ര
താല്‍പര്യമുള്ളവര്‍ക്ക് അതിരാവിലെ തന്നെ വനയാത്രയ്ക്ക് ഹോംസ്റ്റേ അധികൃതര്‍ അവസരം ഒരുക്കുന്നുണ്ട്. പരുപരുത്തതും കൊച്ചു കൊച്ചു അരുവികളുള്ളതുമായ പാതയിലൂടെയുള്ള ജീപ്പ് യാത്രയാണ് ആദ്യം. നിങ്ങളെ ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും ഈ യാത്ര. യാത്രയ്ക്കിടെ സുന്ദരമായ വയനാടന്‍ കാഴ്ചകള്‍ നിരവധി കാണാം. തുടര്‍ന്ന് വനത്തിലൂടെ ഒരു ട്രെക്കിംഗ് ആണ്. കാനന മധ്യേ ചെറിയ ഒരു പൊയ്കയും ഉണ്ട്. 1750 രൂപയാണ് ഇതിനായി ഈടാക്കുന്നത്.
രാത്രിയില്‍ ക്യാമ്പ് ഫയര്‍
ക്യാമ്പ് ഫയര്‍, ട്രൈബല്‍ വില്ലേജ് വിസിറ്റിംഗ്, അമ്പെയ്ത്ത് പരിശ്ശീലനം തുടങ്ങിയ ആക്റ്റിവിറ്റികള്‍ക്കും ഈ ഹോംസ്റ്റേയില്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. 750 രൂപയാണ് ക്യാമ്പ് ഫയറിന് വേണ്ട ചെലവ്.
ബുക്ക് ചെയ്യാന്‍
ഈ ഹോം സ്റ്റേയേക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്ക് ചെയ്യാനും. 09946153537 എന്ന നമ്പറില്‍ ബന്ധപ്പെടുക. ദുബായില്‍ നിന്നുള്ളവര്‍ക്ക് 00971504883157 എന്ന നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ അറിയാം. മെയില്‍ ഐഡി [email protected], [email protected]
അഡ്രസ്
Wayanad Adventures home stay,
Kuttanad Estate road,
Kangiragad,
Makkiyad p.o
Manandavady
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേയുടെ ചിത്രങ്ങള്‍ സ്ലൈഡുകളിലൂടെ കാണാം
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ
വയനാട് അഡ്വഞ്ചേഴ്സ് ഹോംസ്റ്റേ



Click it and Unblock the Notifications












