Search
  • Follow NativePlanet
Share
» »കോടമഞ്ഞിറങ്ങുന്ന , വെള്ളച്ചാട്ടമുള്ള സ്കൂൾ.. ആനകൾ കുളിക്കാനെത്തുന്ന ആനക്കുളം, ഈ മഴയാത്ര പൊളിക്കും!

കോടമഞ്ഞിറങ്ങുന്ന , വെള്ളച്ചാട്ടമുള്ള സ്കൂൾ.. ആനകൾ കുളിക്കാനെത്തുന്ന ആനക്കുളം, ഈ മഴയാത്ര പൊളിക്കും!

ചന്നംപിന്നം പെയ്യുന്ന മഴയിൽ പച്ച നിറഞ്ഞു നിൽക്കുന്ന കാടിനു നടുവിലൂടെ വെള്ളച്ചാട്ടങ്ങളും മഴമേഘങ്ങളും കണ്ട് ഒരു യാത്ര. ഒരു മഴയാത്രയിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന കാഴ്ചകളും സാഹസികതയും ഓഫ്റോഡിങ്ങും ഫോട്ടോ സ്പോട്ടുകളും പിന്നെ അടിപൊളി ഫ്രെയിമുകളും ഒക്കെ നിറഞ്ഞ ഒരു വഴിയും അതിലൂടെയുള്ള യാത്രയുമാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. സ്ഥലം മാമലക്കണ്ടം.. ശരിക്കും മലയാളികൾക്ക് അധികമൊന്നും പരിചയപ്പെടുത്തൽ വേണ്ടാത്ത നാടാണ് ഇത്.

നാലുപാടും മലകൾ നിറഞ്ഞു നിൽക്കുന്ന, കിടിലൻ യാത്രാനുഭവം നല്കുന്ന മാമലക്കണ്ടം സഞ്ചാരികൾക്കിടയിലെ പ്രത്യേകിച്ച് ബൈക്ക് റൈഡേഴ്സിന്‍റെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. കാടും മയും ഓഫ്റോഡും മാതമല്ല, കേരളത്തിലെ ഏറ്റവും വൈറൽ ആയ സ്കൂൾ ആയ മാമലക്കണ്ടം ഗവ. സ്കൂൾ കൂടി കാണാനാണ് ആളുകൾ ഇവിടെയെത്തുന്നത്. സ്കൂളിനു മുന്നിലും പിന്നിലും ഒക്കെയായി വെള്ളച്ചാട്ടങ്ങൾ ഉള്ള സ്കൂൾ ഒരത്ഭുത കാഴ്ച തന്നെയാണ്.

Mamalakandam- Visit Viral School In Kerala With Waterfalls And Offroad

ഇത്രയും കേൾക്കുമ്പോൾ തന്നെ മാമലക്കണ്ടം ഒര്രു കാണാൻ തോന്നുന്നില്ലേ.. കോട്ടയം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മാമലക്കണ്ടം പാക്കേജ് ഈ പ്രദേശം മൊത്തത്തിൽ എക്സ്പ്ലോര്‍ ചെയ്യാൻ പറ്റിയ ഒരു യാത്രയായിരിക്കും. ഇഞ്ചത്തൊട്ടി തൂക്കുപാലം, ഭൂതത്താൻകെട്ട്, മാമലക്കണ്ടം ആനക്കുളി, ലക്ഷ്മി എസ്റ്റേറ്റിലൂടെ ജംഗിൾ സഫാരി എന്നിവ ഉൾപ്പെടുന്ന പാക്കേജ് ഈ മഴക്കാലത്ത് പോകാൻ പറ്റിയ യാത്രകളിലൊന്നാണ്. പാക്കേജിനെക്കുറിച്ചും മാമലക്കണ്ടത്തെക്കുറിച്ചും വിശദമായി അറിയാം.

മാമലക്കണ്ടം

കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ കുട്ടമ്പുഴയിലാണ് മാമലക്കണ്ടം സ്ഥിതി ചെയ്യുന്നത്. ചുറ്റോടു ചുറ്റും മലകൾ നിറഞ്ഞു നിൽക്കുന്ന, കാടും മരങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള, ഏതു സീസണിലും വരാൻ പറ്റിയ സ്ഥലമാണിത്. കൊച്ചി - ധനുഷ്കോടി ദേശീയ പാത വഴി നേര്യമംഗലം എത്തി അവിടുന്ന് ആറാംമൈലിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് മാമലക്കണ്ടം. കൂടാതെ ചേലാട്-തട്ടേക്കാട്-കുട്ടമ്പുഴ വഴിയും ഇവിടേക്ക് വരാം.

മാമലക്കണ്ടത്തെ പ്രധാന കാഴ്ച മലയുടെ താഴ്വാരത്തിൽ വെള്ളച്ചാട്ടങ്ങളുടെ സാമീപ്യമുള്ള സ്കൂൾ ആണ്. പെരുവര മലയുടെ താഴ്‌വാരത്തുള്ള സ്കൂൾ ഇത്രയും പേരുകേട്ടത് അതിനു മുന്നിലെ കാഴ്ചകൾ കൊണ്ടാണ്. എളംബ്ലാശ്ശേരി വെള്ളച്ചാട്ടം ആണ് ഇതിനടുത്തുകൂടി ഒഴുകുന്നത്. കോടമഞ്ഞിറങ്ങുന്ന , വെള്ളച്ചാട്ടമുള്ള സ്കൂൾ വളരെ രസകരമായ ഒരു കാഴ്ചയാണ്.

ആനക്കുളി

മാങ്കുളത്തെ കൗതുകകരമായ മറ്റൊരു കാഴ്ച കാടിറങ്ങി കുളിക്കാൻ വരുന്ന ആനകളാണ്. മാങ്കുളത്തിനടുത്തുള്ള ആനക്കുളത്താണ് എന്നും ആനകൾ കുളിക്കാനും കളിക്കാനുമെത്തുന്നത്. വിദേശികളുൾപ്പെടെ നിരവധി ആളുകളാണ് എല്ലാ ദിനൃവസവും ഈ കാഴ്ച കാണാനായെുന്നത്. മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍റെയും മലയാറ്റൂർ വനമേഖലയുടെയും അതിർത്തിയിലുള്ള ഇടമാണ് ആനകുളം. കാടിനുള്ളിൽ വെള്ളം കുറയുന്ന വേനൽക്കാലത്താണ് ഇവര്‌ കൂടുതലായി കാടിറങ്ങിയെത്തുന്നത്. മാങ്കുളത്തു നിന്ന് 8 കിലോമീറ്റർ ദൂരെയാണ് ആനക്കുളം.

കോട്ടയം- മാമലക്കണ്ടം പാക്കേജ്

ജൂൺ 23 ഞാറാഴ്ച രാവിലെ കോട്ടയം കെഎസ്ആർടിസിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ട്, ഇഞ്ചത്തൊട്ടി തൂക്കുപാലം, കുട്ടമ്പുഴ വഴി മാമലക്കണ്ടം, ആനക്കുളം എന്നിവ കണ്ട് ലക്ഷ്മി എസ്റ്റേറ്റിലൂടെ ജംഗിൾ സഫാരിയും നടത്തി രാത്രിയോടെ തിരികെ കോട്ടയത്ത് മടങ്ങിയെത്തുന്ന പാക്കേജാണിത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 8089158178.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+