Search
  • Follow NativePlanet
Share
» »മണാലിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മണാലിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

By Maneesh

പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി.

പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

മണാലിയുടെ സൗന്ദര്യം

മണാലിയുടെ സൗന്ദര്യം

ഹിമാലയൻ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. ഇവയുടെ മാന്ത്രിക ഭംഗി സഞ്ചാരികളുടെ ആനന്ദം നൂറിരട്ടിയാക്കും.

Photo Courtesy: _paVan_

മണാലിയിലേക്ക്

മണാലിയിലേക്ക്

ഡ‌ൽഹിയിൽ നിന്ന് 580 കിലോമീറ്റർ അകലെയായിൽ ഹിമാചൽ പ്രദേശിൽ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: bWlrZQ==

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മണാലിയിൽ നിന്ന് 320 കിലോമീറ്റർ അകലെയാണ് റെയിൽ‌വെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്, അതിനാൽ റോഡ് മാർഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡ‌ൽഹിയിൽ നിന്ന് ഹിമചൽ പ്രദേശ് ടൂറിസം കോർപ്പറേഷന്റെ ബസുകൾ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്.

Photo Courtesy: Raman Virdi

ഡ‌ൽഹിയിൽ നിന്ന്

ഡ‌ൽഹിയിൽ നിന്ന്

ഡൽഹിയിൽ നിന്ന് 15 മണിക്കൂർ ബസിൽ യാത്ര ചെയ്യണം മണാലിയിൽ എത്തിച്ചേരാൻ. ഡൽഹിയിൽ നിന്ന് മണാലിയിലേക്ക് രാത്രികാല യാത്രകളാണ് കൂടുതലായും ഉള്ളത്.

Photo Courtesy: Richard Weil

പോകാൻ നല്ല സമയം

പോകാൻ നല്ല സമയം

മാർച്ച് അവസാനം മുതൽ ഒക്ടോബർ വരെയാണ് മണാലിയിൽ യാത്ര ചെയ്യാൻ നല്ല സമയം. ഒക്ടോബർ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബർ മുതൽ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.

Photo Courtesy: bWlrZQ==

സാഹസികരേ ഇതി‌ലേ ഇതിലേ

സാഹസികരേ ഇതി‌ലേ ഇതിലേ

സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയർക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയിൽ ഉള്ളത്. വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയിൽ ഉള്ളത്. സാഹസിക വിനോദങ്ങൾ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകൾ ഇവിടെയുണ്ട്.

Photo Courtesy: Balaji.B

ഉത്സവപ്രേമികൾക്ക് ചില കാര്യങ്ങൾ

ഉത്സവപ്രേമികൾക്ക് ചില കാര്യങ്ങൾ

ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവർഷവും മെയ്മാസത്തിൽ നടക്കാറുള്ള ഈ ഉത്സവത്തിൽ പങ്കെടുത്താൽ മണാലിയുടെ പ്രാദേശിക സംസ്കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടൻകലാമേളകളും വൈവിധ്യപൂർണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബർ മാസത്തിൽ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.

Photo Courtesy: Balaji.B

താമസ സൗകര്യം

താമസ സൗകര്യം

ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാൽ മെച്ചപ്പെട്ട ഹോട്ടലുകൾ മണാലിയിൽ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോർട്ട് തുടങ്ങിയ ഹോട്ടലുകൾ കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാം.

Photo Courtesy: India Untravelled

മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

മണാലിയിൽ എത്തുന്ന സഞ്ചാരികൾക്ക് ചുറ്റിയടിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തിൽ ചെന്നാൽ മണാലി താഴ്വരയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയിൽ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തിൽ കാൽ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.

Photo Courtesy: ryguywy

സോളാ‌ങ് താഴ്വര

സോളാ‌ങ് താഴ്വര

യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാൽ സോളാങ് താഴ്വരയിൽ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.

Photo Courtesy: ZeePack

ഡേ ട്രിപ്പ്

ഡേ ട്രിപ്പ്

മണാലിയിൽ നിന്ന് ഒരു ഡെ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് റോഹ്‌താങ് പാസ്. മണാലിയിൽ നിന്ന് ഇവിടേയ്ക്ക് ടാക്സി സർവീസുകൾ ലഭ്യമാണ്.
മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Balaji.B

ട്രാവൽ ടിപ്സ്

ട്രാവൽ ടിപ്സ്

മണാലിയിൽ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓൾഡ് മണാലിയും. മണാലി ടൗണിൽ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവൽ ഏജന്റുമാരെ കാണാനും മണാലി ടൗണിൽ പോകാം. ഓൾഡ് മണാലിയാണ് സന്ദർശകരെ ആകർഷിപ്പിക്കുന്ന പ്രധാന സ്ഥലം.
മണാലിക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ

Photo Courtesy: Balaji.B

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+