Search
  • Follow NativePlanet
Share
» »മാനസ്ഖണ്ഡ് എക്സ്പ്രസ്: ഉത്തരാഖണ്ഡ് കാണാൻ നാട്ടിൽ നിന്നും ട്രെയിൻ, പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്

മാനസ്ഖണ്ഡ് എക്സ്പ്രസ്: ഉത്തരാഖണ്ഡ് കാണാൻ നാട്ടിൽ നിന്നും ട്രെയിൻ, പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്

ഉത്തരാഖണ്ഡ്- ഓരോ സഞ്ചാരിയും ഒരിക്കലെങ്കിലും കാണാൻ ഉറപ്പായും ആഗ്രഹിക്കുന്ന സ്ഥലം. നീണ്ട യാത്രയും മാറിക്കയറിയുള്ള പോക്കും എല്ലാം ചിലപ്പോഴൊക്കെ ഒന്നുകൂടി ചിന്തിപ്പിക്കാറുണ്ട്, ഉത്തരാഖണ്ഡിലേക്ക് ഇപ്പോൾ പോകണമോ എന്ന്.. എന്നാൽ ഇനി അങ്ങനെയൊരു ആലോചനയുടെ കാര്യമേയില്ല! ഉത്തരാഖണ്ഡിലെ വിവിധ ഇടങ്ങളിലേക്ക്, പ്രത്യേകിച്ച് അധികമാരും പോകാത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ യാത്ര.

ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്‍റ് ബോര്‍ഡ‍്, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസവുമായി (ഐ ആർ സി ടി സി) ചേർന്ന് നടപ്പിലാക്കുന്ന സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ പദ്ധതിയാണ് മാനസ്ഖണ്ഡ് എക്സ്പ്രസ്. സംസ്ഥാന ടൂറിസം ബോർഡിൻറെ ഇത്തരത്തിലുള്ള ആദ്യത്തെ ഇൻബൗണ്ട് ട്രെയിൻ സംരംഭമായ മനസ്‌ഖണ്ഡ് എക്‌സ്‌പ്രസ് ഉത്തരാഖണ്ഡിലുടനീളം മറഞ്ഞിരിക്കുന്ന ആകർഷണങ്ങളും ഓഫ്‌ബീറ്റ് ടൂറിസ്റ്റ് സ്ഥലങ്ങളും കണ്ടെത്തും.

Manaskhand Express

ഇതുസംബന്ധിച്ച കരാറിൽ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിൻറെ സാന്നിധ്യത്തിൽ ടൂറിസം വകുപ്പും ഐആർസിടിസിയും തമ്മിൽ കരാർ ഒപ്പുവച്ചു. ടൂറിസം വകുപ്പിന് വേണ്ടി അഡീഷണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ ഹരീഷുംഐ ആർ സി ടി സിക്ക് വേണ്ടി ഗ്രൂപ്പ് ജനറൽ മാനേജർ സുനിൽ കുമാറും കരാറിൽ ഒപ്പുവച്ചു.

ഒഡീഷ, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരാനും മാനസ്ഖണ്ഡ് ഉൾപ്പെടെയുള്ള ഓഫ്ബീറ്റ് സ്ഥലങ്ങൾ സന്ദർശിക്കാനും സാധിക്കുന്ന വിധത്തിയാണ് പുതിയ ട്രെയിൻ ക്രമീകരിക്കുക. റിപ്പോർട്ടുകളനുസരിച്ച് മനാസ്‌ഖണ്ഡിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ആദ്യ ട്രെയിൻ 2024 ഏപ്രിലിൽ കൊൽക്കത്തയിൽ നിന്ന് സർവീസ് ആരംഭിക്കും. തുടർന്നായിരുക്കും മറ്റു നഗരങ്ങളിൽ നിന്നുള്ള സർവീസ്.

നൈനാദേവി,ശിവക്ഷേത്രങ്ങൾക്കുള്ള പഞ്ച് കേദാർ, വിഷ്ണു ക്ഷേത്രങ്ങൾക്കുള്ള ബദ്രി സ്പെഷ്യൽ എന്നിങ്ങനെ വ്യത്യസ്ത പാക്കേജുകളാവും അവതരിപ്പിക്കുകയെന്നാണ് വിവരം, അഞ്ച് രാത്രിയും ആറ് പകലും അല്ലെങ്കിൽ ആറ് രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന യാത്രകളായിരിക്കും ഇത്. നിങ്ങൾ പോകുന്ന സ്ഥലങ്ങളെയപേക്ഷിച്ച് നിരക്കുകളിൽ വ്യത്യാസം വന്നേക്കാം.

Manaskhand Express

പൂർണഗിരി, ഹോട്ട് കാളിക, പതാൽ ഭുവനേശ്വർ, മായാവതി, ബലേശ്വർ, മനേശ്വർ, ജഗേശ്വർ, ഗോലിയു ദേവതാ-ചിതായി, നന്ദാദേവി, കാസർ ദേവി, കടർമാൽ, അൽമോറ, നാനക്മട്ട ഗുരുദ്വാര, ഖത്തിമ, നൈനാ ദേവി, നൈനിറ്റാൾ, തുടങ്ങിയ സ്ഥലങ്ങളായിരിക്കും യാത്രയിൽ ഉൾപ്പെടുത്തുക.

ആകെ 500 യാത്രക്കാരെ വരെ ഉൾക്കൊള്ളുവാൻ കപ്പാസിറ്റിയുള്ളതായിരിക്കും മനസ്‌ഖണ്ഡ് എക്‌സ്‌പ്രസ്. 2 എസി കോച്ചുകളുള്ള ട്രെയിൻ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരെ എത്തിക്കും. ഇവിടുന്ന് യാത്ര പോകേണ്ട ലക്ഷ്യസ്ഥാനത്തേയ്ക്ക് ബസുകളാണ് ഏർപ്പെടുത്തുക.

ഐ ആർ സി ടി സിയുടെ നിയന്ത്രണത്തിലുള്ള പാക്കേജിൽ ഭക്ഷണം, താമസം, ഗതാഗതം, കാഴ്ചകൾ കാണൽ ടൂറുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്‍റെ പ്രാദേശിക ഭക്ഷണം യാത്രക്കാർക്ക് നല്കുന്ന ക്രമീകരണങ്ങളും യാത്രയിലുണ്ടാകം, ടൂറിസ്റ്റ് ഗൈഡുകളായി പ്രാദേശിക വിഭാഗത്തിൽ നിന്നുള്ളവർ പ്രവർത്തിക്കും. നിലവിൽ ഇവർക്കുള്ള പരിശീലനം തുടരുകയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+