മാർച്ച് മാസം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. എത്ര വേഗത്തിലാണ് ജനുവരിയും ഫെബ്രുവരിയും പോയതെന്ന് ചോദിച്ചാൽ ഒരുത്തമുണ്ടാകില്ല. ഇത്തവണ പതിവിനു വിരുദ്ധമായി ചൂട് ഒക്കെ നേരത്തെ എത്തിക്കഴിഞ്ഞു. എന്നാലും വേനലവധിയും ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെയാണ് മാർച്ച് മാസത്തെ കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ടതാക്കുന്നത്.
സ്കൂളടപ്പ് ആയതിനാൽ കുട്ടികൾക്ക് മാർച്ച് മാസത്തിൽ അവധി നോക്കിയിരിക്കേണ്ട കാര്യമില്ല. ഹോളിയും നോമ്പും നവരാത്രിയും ഒക്കെയായി ഇഷ്ടംപോലെ അവധികളാണ് മാർച്ചിലുള്ളത്. കൂടാതെ മാസം മുഴുവനും ക്ഷേത്രോത്സവങ്ങളും കേരളത്തിലുണ്ട്. ഇതാ, മാർച്ച് 2025 ലെ നീണ്ട വാരാന്ത്യങ്ങളും അവധികളും ഏതൊക്കെയെന്ന് നോക്കാം.

മാർച്ച് 2025- കേരളാ പൊതു അവധികൾ
2025 മാർച്ച് മാസത്തിൽ കേരള സർക്കാർ ഒരു പൊതു അവധി മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. മാർച്ച് 31 തിങ്കളാഴ്ച ഈദ്-ഉൽ-ഫിത്തർ ന്‍റെ അവധിയാണിത്.
മാർച്ച് 2025- കർണ്ണാടക പൊതു അവധികൾ
ഈ മാർച്ച് മാസത്തിൽ കര്‍ണ്ണാടക സർക്കാരിനും ഒരു പൊതുഅവധി മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 31 ഖുതുബ്-ഇ-റംസാൻ ആണിത്.
മാർച്ച് മാസത്തിലെ നീണ്ട വാരാന്ത്യങ്ങൾ
മാർച്ച് എന്നാൽ നിറങ്ങളുടെ ആഘോഷമായ ഹോളി ആണ് ആദ്യം മനസ്സിലെത്തുന്നത്. ഹോളി കൂടാതെ, ഈദ്, നവരാത്രി, ഉഗാദി എന്നിവയുടെ അവധിയും പ്രാദേശികമായി ഇഷ്ടംപോലെ ഉത്സവങ്ങളും ഈ മാസമുണ്ട്. എങ്ങനെ ഇതൊക്കെ കൃത്യമായി പ്ലാൻ ചെയ്ത് നീണ്ട യാത്രകൾക്കായി മാറ്റിയെടുക്കാമെന്ന് നോക്കാം.
ഹോളി 2025 നീണ്ട വാരാന്ത്യം
ഈ വർഷത്തെ ഹോളി മാർച്ച് 14 വെള്ളിയാഴ്ചയാണ് വരുന്നത്. 15, 16 തിയതികൾ യഥാക്രമം ശനിയും ഞായറുമാണ്. 13 വ്യാഴാഴ്ച വൈകിട്ട് യാത്ര തുടങ്ങുന്ന വിധത്തിൽ പ്ലാൻ ചെയ്താൽ തിരികെ തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയാൽ മതി. അതായത്, നാല് രാത്രിയും മൂന്ന് പകലും സുഖമായി യാത്രയ്ക്ക് കിട്ടും.
ഉഗാദി 2025 നീണ്ട വാരാന്ത്യം
കർണ്ണാടകയിൽ നവരാത്രി ആഘോഷങ്ങളോട് ചേർന്നുള്ള ഉഗാദി നീണ്ട വാരാന്ത്യം ആഘോഷിക്കാൻ പറ്റിയ സമയമാണ്. മാർച്ച് 30 ഞായാറാഴ്ചയാണ് ഈ വർഷത്തെ ഉഗാദി. മാർച്ച് 29 ശനിയാഴ്ച അവധി, 30 ഞായർ കഴിഞ്ഞ് 31 തിങ്കളാഴ്ച ഒരു അവധി എടുക്കാൻ സാധിച്ചാൽ മൂന്ന് ദിവസം സുഖമായി കിട്ടും. യാത്രകൾക്കായി ഇത് പ്ലാൻ ചെയ്യാം.
ഫെബ്രുവരിയിലെ കേന്ദ്ര സർക്കാർ അവധികൾ
13 മാർച്ച് - ഹോളിക ദഹൻ
14 മാർച്ച് - ഹോളി / ഡോല്യത്ര
28 മാർച്ച് - ജമാത്തുൽ വിദ
30 മാർച്ച് - ചൈത്ര ശുക്ലാദി/ ഗുഡി പടവ/ ഉഗാദി/ ചേതി ചന്ദ്
31 മാർച്ച് - ഈദുൽ ഫിത്തർ
മാർച്ച് യാത്രകൾ
രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ചൂട് നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ആഘോഷങ്ങളുടെ നേരമായതിനാൽ യാത്രകൾ ചെയ്യാൻ പ്രത്യേക കാരണങ്ങൾ ഒന്നും നോക്കേണ്ടതില്ല. ഹോളി ആഘോഷം കാണാൻ ആഗ്രഹിക്കുന്നർക്ക് ഉത്തർപ്രദേശിലെ മഥുര, വൃന്ദാവന്‍ തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോളി ആഘോഷങ്ങൾ നടക്കുന്നത് ഇവിടെയാണ്.
കർണ്ണാടകയുടെ ആഘോഷമായ ഉഗാദിയിൽ പങ്കെടുക്കുവാനും സാംസ്കാരിക വൈവിധ്യങ്ങൾ പരിചയപ്പെടുവാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹംപിയിലേക്ക് പോകാം. ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ് ഹംപി.
തണുപ്പുള്ള സ്ഥലങ്ങളിലേക്ക് പോകാം
മാർച്ച് എന്നാൽ ചൂടാണ്. അതിനാൽ തണുപ്പുള്ള, മഞ്ഞു നിറഞ്ഞ , ചൂടില്ലാത്ത ഇടങ്ങൾ തേടുവാനാണ് യാത്രക്കാർക്ക് കൂടുതൽ ഇഷ്ടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങള്, മൂന്നാർ, ഊട്ടി, ചിക്കമഗളൂരു, കൂനൂർ, കൂർഗ് തുടങ്ങിയ സ്ഥലങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













