പല കാര്യങ്ങൾക്കായി നമ്മൾ ബാങ്കുകളെ ആശ്രയിക്കാറുണ്ട്. സാമ്പത്തിക വർഷത്തിന്‍റെ അവസാന മാസമായതിമാൽ മാർച്ച് മാസത്തിൽ ബാങ്കുകളിൽ പൊതുവേ തിരക്ക് അനുഭവപ്പെടുന്ന സമയമാണ്. എന്നാൽ ഈ മാസം ബാങ്കുകളിലേക്ക് പോകുന്നതിനു മുൻപ് ബാങ്ക് അവധിയാണോ എന്നു ഉറപ്പാക്കിയിട്ട് പോകുന്നത് നല്ലതായിരിക്കും. കാരണം മാർച്ചിൽ 14 ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധിയുള്ളത്.
പൊതു അവധികൾ, പ്രാദേശിക അവധിദിവസങ്ങൾ, സാധാരണ ബാങ്ക് അവധിയായ രണ്ടാം ശനിയും നാലാം ശനിയും ഞായറാഴ്ചകളും ഉള്‍പ്പെടെയാണ് ഇത്രയധികം അവധി വരുന്നത്.
ചില പ്രാദേശിക ഉത്സവങ്ങളോട് അനുബന്ധിച്ച് ആ സംസ്ഥാനങ്ങളിലോ പ്രദേശങ്ങളിലോ മാത്രം ബാങ്കിന് അവധിയുണ്ടാകും. ഈ മാസതെ പ്രധാന ആഘോഷങ്ങളായ ഹോളി, റമദാന്‍, എന്നിവയോട് അനുബന്ധിച്ച് മിക്ക സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

കേരളത്തിൽ ബാങ്ക് അവധി
കേരളത്തിൽ ഒരുപാട് പ്രാദേശിക അധികളും ആഘോഷങ്ങളുമുള്ള സമയമാണ് മാർച്ച് മാസം. ഈതുല്‍ഫിത്തല്‍, ആറ്റുകാൽ പൊങ്കാല, രണ്ടാം ശനി, നാലാം ശനി, ഞായറാഴ്ചകൾ എന്നീ ദിവസങ്ങളിലാണ് കേരളത്തിലെ ബാങ്കുകൾക്ക് മാര്‌ച്ച് മാസത്തിൽ അവധി.
ശനിയും ഞായറും ഉള്ള സ്ഥിരം അവധികൾ കൂടാതെ, മാർച്ച് 13 ന് തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചുള്ള ബാങ്ക് അവധിയും കേരളമൊട്ടാകെ മാർച്ച് 31 തിങ്കളാഴ്ച ഈതുല്‍ഫിത്തല്‍ പ്രമാണിച്ചുള്ള അവധിയുമാണ് ഈ മാസം അധികമുള്ളത്. മാര്‍ച്ച് 30 ഞായറാഴ്ചയായതിനാല്‍ ശനിയും ഞായറും അടുപ്പിച്ച് രണ്ടു ദിവസം ബാങ്കുകള്‍ അവധിയായിരിക്കും.
മാർച്ച് 2, 9, 16, 23, 30 എന്നീ ഞായറാഴ്ചകള്‍, രണ്ടാം ശനിയാഴ്ചയായ മാർച്ച് 8, മാര്‍ച്ച് 22 നാലാം ശനിയാഴ്ച എന്നിവയും ബാങ്ക് അവധി ദിവസങ്ങളാണ്.
ബാങ്ക് അവധി ദിവസങ്ങൾ മാർച്ച് 2025
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ മാർച്ച് മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക
മാർച്ച് 2 - ഞായർ
മാർച്ച് 7 വെളളി, ചാപ്ചാർ കൂട്ട് - മിസോറാമിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 8 - രണ്ടാം ശനിയാഴ്ച
മാർച്ച് 9 - ഞായർ
മാർച്ച് 13 വ്യാഴം, ഹോളിക ദഹൻ, ആറ്റുകാൽ പൊങ്കാല
ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 14 - വെളളി, ഹോളി - ത്രിപുര, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കും അവധി
മാർച്ച് 15 ശനി - ഹോളി- അഗർത്തല,ഭുവനേശ്വർ,ഇംഫാൽ,പാട്ന എന്നിവിടങ്ങളിൽ അവധി
മാർച്ച് 16 - ഞായർ
മാർച്ച് 22 - നാലാം ശനിയാഴ്ച
മാർച്ച് 23 -ഞായർ
മാർച്ച് 27 വ്യാഴം, ശബ്-ഇ-ഖദ്ർ - ജമ്മു കാശ്മീരിൽ അവധി
മാർച്ച് 28 വെളളി, ജുമാത്-ഉൽ-വിദ- ജമ്മു കാശ്മീരിൽ അവധി
മാർച്ച് 30 ഞായർ
മാർച്ച് 31 തിങ്കൾ, റംസാൻ -ഈദ് -മിസോറാം,ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുളള സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 2025- സ്കൂൾ അവധികൾ
ഞായർ: 2, 9, 16, 23, 30
ഹോളിക ദഹാൻ: മാർച്ച് 13 (വ്യാഴം)
ഹോളി: മാർച്ച് 14 (വെള്ളി)
ഉഗാദി/തെലുങ്ക് പുതുവത്സരം/ഗുഡി പദ്‌വ: മാർച്ച് 30 (ഞായർ)
ഈദ് ഉൽ ഫിത്തർ: മാർച്ച് 31 (തിങ്കൾ)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












