Search
  • Follow NativePlanet
Share
» »സൂര്യരാശിയനുസരിച്ച് മാര്‍ച്ചില്‍ യാത്ര ചെയ്യേണ്ട ഇടങ്ങള്‍ ഇവയാണ്!!

സൂര്യരാശിയനുസരിച്ച് മാര്‍ച്ചില്‍ യാത്ര ചെയ്യേണ്ട ഇടങ്ങള്‍ ഇവയാണ്!!

ഇതാ ഈ മാര്‍ച്ച് മാസത്തില്‍ രാശി അനുസരിച്ച് ഓരോ രാശിക്കാരും എവി‌ടെയൊക്കെ യാത്ര ചെയ്യണം എന്നു നോക്കാം...

യാത്ര ചെയ്യുന്ന കാര്യത്തില്‍ അവധിയും പണവും പിന്നെ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മാത്രം ഇറങ്ങിപ്പുറപ്പെടുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ സൂര്യ രാശി നോക്കി യാത്ര പോകുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയി‌ട്ടുണ്ട്. ഇതാ ഈ മാര്‍ച്ച് മാസത്തില്‍ രാശി അനുസരിച്ച് ഓരോ രാശിക്കാരും എവി‌ടെയൊക്കെ യാത്ര ചെയ്യണമെന്നും ഏതൊക്കെയാണ് മികച്ച ഇടങ്ങള്‍ എന്നും നോക്കാം...

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

സാഹസികത നിറഞ്ഞ വ്യക്തിത്വമാണ് ഏരിസ് രാശിക്കാരുടേത്. അതുകൊണ്ടുതന്നെ അവരുടെ യാത്രകള്‍ എല്ലായ്പ്പോഴും നമ്മളെ ആവേശം കൊള്ളിക്കുന്നതായിരിക്കും. ഈ മാര്‍ച്ച് മാസത്തില്‍ ഏരി് രാശിയിലുള്ളവര്‍ തിരഞ്ഞെടുക്കുക മിക്കവാറും പൊതുവ ശാന്തമായതും ബഹളങ്ങളൊന്നും ഇല്ലാത്ത ഇടവും ആയിരിക്കും. തങ്ങളെത്തന്നെ നവീകരിക്കുവാനും ഒന്നു പുനരുജ്ജീവിപ്പിക്കുവാനുമായാണ് അവര്‍ യാത്ര ചെയ്യുക. ലക്ഷദ്വീപ് അല്ലെങ്കില്‍ ആന്‍ഡമാന്‍ ആയിരിക്കും ഈ മാസം ഏരിസുകാര്‍ യാത്രയില്‍ തിരഞ്ഞെടുക്കുന്ന ഇ‌ടം.

ടോറസ്(ഏപ്രില്‍ 20- മേയ് 20)

ടോറസ്(ഏപ്രില്‍ 20- മേയ് 20)

റൊമാന്‍റിക് ആയി യാത്രകളെ സമീപിക്കുന്നവരാണ് ടോറസ് രാശിക്കാര്‍. വളരെ വിശ്വസ്തരായ ഇവര്‍ കലകളിലും മറ്റും അഗാധ പ്രാവീണ്യം കാണിക്കുകയും ചെയ്യും. ഈ മാര്‍ച്ച് മാസത്തില്‍ ടോറസ് രാശിക്കാര്‍ക്കു പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്ന് ഇറ്റലി ആണ്. അന്താരാഷ്ട്ര റൊമാന്‍റിക് ഡെസ്റ്റിനേഷനുകളായ വെനീസും റോമും ഒക്കെയായിരിക്കും അവര്‍ തിരഞ്ഞെടുക്കുക. പ്രകൃതി, ഭക്ഷണം, വൈന്‍ എന്നിവയെല്ലാം ഇവരുടെ യാത്രാ ഇഷ്ടങ്ങള്‍ കൂടിയാണ്.

ജെമിനി(മേയ് 21- ജൂണ്‍ 20)

ജെമിനി(മേയ് 21- ജൂണ്‍ 20)

അല്പസ്വല്പം ചിന്തിക്കുന്ന ആളുകള്‍ ആണ് ജെമിനി വിഭാഗത്തിലെ ആളുകള്‍. യാത്രകളെ ആഘോഷമായി കാണുന്ന ഇവര്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങള്‍ക്കും ഒരു പാര്‍ട്ടി- സാഹസിക സ്വഭാവം ഉണ്ടായിരിക്കും. മാര്‍ച്ച് മാസത്തില്‍ ജെമിനിയുടെ ചായ്വ് അനുസരിച്ച് തായ്ലന്‍ഡ് പോലെ ആഘോഷങ്ങള്‍ നിറഞ്ഞ ഇടമായിരിക്കും ഇവര്‍ തിരഞ്ഞെടുക്കുക. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങളും ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്.

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

പൊതുവേ തങ്ങളുടെ മൂഡിന് അനുസരിച്ച് പെരുമാറുന്നവരാണ് ക്യാന്‍സര്‍ ആളുകള്‍. മാര്‍ച്ച് മാസത്തിലെ അവരുടെ രാശി അനുസരിച്ച് ശാന്തവും അതേ സമയം അത്ഭുതകരമായ അനുഭവങ്ങള്‍ നല്കുന്നതുമായ ഇടങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്കുക. അതുകൊണ്ടു തന്നെ ഈ മാര്‍ച്ചിലെ യാത്രയില്‍ ഇവര്‍ക്ക് സംശയമില്ലാതെ സ്പെയിന്‍ തിരഞ്ഞടുക്കാം.

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ജീവിതത്തെ വളരെ നിസാരമായി നോക്കുന്നവരാണ് ലിയോ രാശിക്കാര്‍. തങ്ങളുടെ കാര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകുവാന്‍ ഇവര്‍ തയ്യാറായിരിക്കും. അതുകൊണ്ടു തന്നെ ഇവരു‌‌ടെ യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍ അത്തരത്തിലുള്ലവയായിരിക്കും. പുതിയ ഇടങ്ങള്‍ തേടുവാനും പുതിയ അനുഭവങ്ങളെയും നാടുകളെയും പരിചയപ്പെടുവാനും താല്പര്യമുള്ള ഇവര്‍ക്ക് ഈ മാര്‍ച്ച് മാസത്തില്‍ പാരീസ് തിരഞ്ഞെടുക്കാം.

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

ജീവിതത്തില്‍ കുറച്ചു റൊമാന്‍റിക് ആയിട്ടുള്ളവരാണ് വിര്‍ഗോ രാശിക്കാര്‍. അതിനാല്‍ മാര്‍ച്ചിലെ യാത്രയ്ക്ക് അത്തരത്തില്‍ ഉള്ള ഒരിടമാവും ഇവര്‍ തിരഞ്ഞെടുക്കുക. കടലിന്റെ കാഴ്ചകളിലേക്ക് ഒരു ക്രൂസില്‍ പോകുന്ന തരത്തില്‍ ഇവര്‍ക്ക് യാത്ര പ്ലാന്‍ ചെയ്യാം. ഒന്നു റിലാക്സ് ചെയ്യുവാനും സ്ഥിരം മടുപ്പില്‍ നിന്നെല്ലാം ചെറിയ ഒരു ബ്രേക്ക് എടുക്കുവാനും ഈ യാത്ര സഹായിക്കും.

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ജീവിതത്തെ മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു സന്തുലിതാവസ്ഥയില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവരാണ് ലിബ്രാ രാശിക്കാര്‍. അത് ആരോഗ്യമായാലും വിനോദമോ യാത്രയോ ജോലിയോ എന്തായാലും അത് കൃത്യമായും എല്ലാത്തിനോടും ചേര്‍ന്നു പോകണമെന്ന് ഇവര്‍ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടു തന്നെ ശാന്തവും സമാധാനം നിറഞ്ഞതും അതേ സമയം പ്രകൃതിയോട് ചേര്‍ന്നുള്ളതുമായ ഇട‌ങ്ങള്‍ ലിബ്രാ രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തിലെ യാത്രകളില്‍ തിരഞ്ഞെടുക്കാം. അതിനു യോജിച്ച ഇടങ്ങള്‍ മൂന്നാറും വയനാ‌ടും ഒക്കെയാണ്.

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

ജീവിതത്തില്‍ പ്രസരിപ്പ് നിറഞ്ഞ വ്യക്തിത്വമാണ് സ്കോര്‍പിയോ രാശിക്കാരുടേത്. യാത്രകളിലും ഇതേ പ്രസരിപ്പ് സൂക്ഷിക്കുവാന്‍ പറ്റിയ ഇടങ്ങള്‍ ഈ രാശിക്കാര്‍ക്ക് തിരഞ്ഞെടുക്കാം. അതിനു പറ്റിയ ഇടങ്ങളിലൊന്ന് മാലദ്വീപ് ആണ്. സാഹസികതയും സഞ്ചാരവും പ്രസരിപ്പും മാലദ്വീപ് ഓരോ സഞ്ചാരികള്‍ക്കും നല്കും.

സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

പൊതുവെ അലഞ്ഞുതിരിയുവാന്‍ ഇഷ്‌ടപ്പെടുന്നവരും സാഹസികരുമാണ് സാജിറ്റേറിയസ് ആളുകള്‍. എന്നാല്‍ ഈ മാര്‍ച്ച് മാസം ഇവര്‍ക്ക് വിശ്രമത്തിനായുള്ളതാണ്. അധികം പണം ചിലവഴിച്ച് എവിടേക്കെങ്കിലും യാത്ര പോകുന്നതിനു പകരം ഇവര്‍ മിക്കവാറും വീടിനടുത്തുള്ള ഏതെങ്കിലും ഇടങ്ങളില്‍ ഒരു സ്റ്റേക്കേഷന്‍ പ്ലാന്‍ ചെയ്യുകയായിരിക്കും ചെയ്യുക. വലിയ യാത്രകളോ അലഞ്ഞുതിരിയലോ ഒന്നുമില്ലാതെ വളരെ സുഖകരമായ ഒരു ആഴ്ചയാണ് ഇവര്‍ക്കു വേണ്ടത്.

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി19)

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി19)

വൈനും റോഡ് ട്രിപ്പും ആണ് ഈ മാസം കാപ്രിക്കോണ്‍ ആളുകള്‍ക്ക് വേണ്ടിവരിക. വിശാലമായ ഒരു മുന്തിരിത്തോട്ടത്തിലേക്ക് ആഴ്ചാവസാനം ഒരു യാത്ര പ്ലാന്‍ ചെയ്യാം. മഹാരാഷ്ട്രയിലെ നാസിക് മികച്ച ഒരു തിരഞ്ഞെടുപ്പ് ആയിരിക്കും.

അക്വേറിയസ് (ജനുവരി 20-ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20-ഫെബ്രുവരി 18)

യാത്രകളില്‍ സന്തോഷം കണ്ടെത്തുന്നവരാണ് അക്വേറിയസ് വിഭാഗക്കാര്‍. ഭാവനയും ജിജ്ഞാസയും ഇവരുടെ പ്രത്യേകതയാണ്. ഒരു റോഡ് ട്രിപ്പ് ഈ മാസം ഇവര്‍ക്ക് തിരഞ്ഞെടുക്കാം.

പിസസ്(ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ്(ഫെബ്രുവരി 19- മാര്‍ച്ച് 20)

ഏറ്റവും ക്രിയാത്മകമായ ആളുകളാണ് പിസസ് രാശിയിലുള്ളവര്‍. എല്ലായ്പ്പോഴും യഥാർത്ഥ ലോകത്തിൽ നിന്ന് സ്വപ്നത്തില്‍ ജീവിക്കുവാന്‍ ഇവര്‍ താല്പര്യപ്പെടുന്നു. പുതിയ സ്ഥലങ്ങള്‍ കണ്ടുകൊണ്ടിരിക്കുക എന്നതാണ് ഇവരെ സംബന്ധിച്ച് ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+