Search
  • Follow NativePlanet
Share
» »വെറും രണ്ടായിരം രൂപയ്ക്ക് മഴക്കാലത്തെ മതേരാൻ കാണാം, കോടമഞ്ഞും നൂൽമഴയും കൊണ്ട് കയറാം

വെറും രണ്ടായിരം രൂപയ്ക്ക് മഴക്കാലത്തെ മതേരാൻ കാണാം, കോടമഞ്ഞും നൂൽമഴയും കൊണ്ട് കയറാം

മതേരാന്‍, ഭംഗി കൊണ്ടും വ്യത്യസ്തതകൾ കൊണ്ടും പുതുമകൾ കൊണ്ടും സഞ്ചാരികളുടെ ഉള്ളിൽ കയറിക്കൂടിയ ഇടം. ഇടവിടാതെ മഴ പെയ്യുന്ന മൺസൂൺ യാത്രകളിലെ 'ഹോട്ട് ഡെസ്റ്റിനേഷൻ'.
അതിമനോഹരമായ കാഴ്ചകളാലും പച്ചപ്പിനാലും സമ്പന്നമായ ലക്ഷ്യസ്ഥാനം. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനാണ് മതേരാൻ എന്ന് ഒരിക്കലും തോന്നില്ല. കൂട്ടിന് കട്ടിയേറി കോടമഞ്ഞിന്റെ കരിമ്പടം കൂടിയാകുമ്പോള്‍ പിന്നെ കൂടുതലൊന്നും പറയുതയും വേണ്ട.

സഞ്ചാരികളുടെ സ്വർഗ്ഗമായ മതേരാനിലേക്ക് കേരളത്തിൽ നിന്നൊരു യാത്ര പോയാലോ?
പോക്കറ്റ് കാലിയാക്കാതെ, ഏറ്റവും കുറഞ്ഞ ചെലവിൽ, കൊതിതീരെ മഞ്ഞും മഴയും കൊണ്ട്, പച്ചപ്പുനിറഞ്ഞ കാഴ്ചകളിലേക്ക്, മതേരാനിലേക്ക് ഒരു ട്രെയിൻ യാത്ര എങ്ങനെ പ്ലാന്‌ ചെയ്യാം എന്നു നോക്കാം.

Matheran Budget trip from Kerala

PC:Ccmarathe

മതേരാനിലേക്ക് ബജറ്റ് യാത്ര

കേരളം കടന്നുള്ള യാത്രയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ചെലവ് തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമായ മുംബൈയ്ക്ക് സമീപത്തുള്ള മതേരാൻ പലപ്പോഴും ഇങ്ങനെയൊരു തെറ്റിദ്ധാരണയ്ക്ക് പാത്രമായിട്ടുണ്ട്. തിരക്കിനു നടുവിലുള്ള പൂനെയ്കകും മുംബൈയ്ക്കും ഇടയിലായി കിടക്കുന്നുവെന്നേയുള്ളു, ചെലവ് തീരെയില്ല എന്നതാണ് മതേരാന്റെ പ്രത്യേകത. മഞ്ഞുമൂടിക്കിടക്കുന്ന കാടും ടോയ് ട്രെയിനും ഒക്കെയായി ഒരു കംപ്ലീറ്റ് പാക്കേജാണ് മതേരാൻ തരുന്നത്.

കേരള- മതേരാൻ ഒരു ട്രെയിൻ യാത്ര

കേരളത്തിൽ നിന്നും മതേരാനിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോകുവാനുള്ള വഴി ട്രെയിൻ തന്നെയാണ്. കേരളത്തിൽ നിന്നും എല്ലാ ദിവസവും പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസിൽ ആണ് യാത്ര. ഇതിൽ കയറി താനെയിൽ ഇറങ്ങി അവിടുന്ന് അടുത്ത ട്രെയിനിൽ നരേല്‌ ജംങ്ഷനിലേക്ക് പോകണം. ഇവിടുന്ന് മതേരാനിലേക്ക് ടോയ് ട്രെയിൻ സർവീസ് ലഭ്യമാണ്. ഈ വിധത്തിൽ കേരളത്തിൽ നിന്ന് മതേരാനിലേക്ക് യാത്ര ക്രമീകരിക്കാം.

Matheran Budget trip from Kerala At Just 2000 Rupees-
PC:Virendra Harmalkar

നേത്രാവതി എക്സ്പ്രസ്

കേരളത്തിൽ നിന്നും താനെയിലേക്ക് നേരിട്ടുള്ള രണ്ട് സർവീസുകളാണുള്ളത്. നേത്രാവതി എക്സ്പ്രസും കൊച്ചുവേളി- മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് എക്സ്പ്രസും. ഇതിൽ നേത്രാവതി എക്സ്പ്രസാണ് എല്ലാ ദിവസവും സർവീസ് നടത്തുന്നത്. കൊച്ചുവേളി- മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസുള്ളത്.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിൻ 30 മണിക്കൂർ 32 മിനിറ്റ് യാത്ര ചെയ്ത് രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് 3.47ന് താനെ ജംങ്ഷനിലെത്തും,
നേത്രാവതി എക്സ്പ്രസിന് ജനറൽ ക്ലാസിൽ 300 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് സ്ലീപ്പർ ക്ലാസിൽ 700 രൂപ, എസി ത്രീ ടയറിൽ 1865 രൂപ, സി ടു ടയറിൽ 2705 രൂപ എന്നിങ്ങനെയാണ് നിരക്ക്.

താനെയിൽ നിന്നും ഇനി നേരാനിലേക്കാണ് പോകേണ്ടത്. ഈ റൂട്ടിലും ട്രെയിന്‍ സർവീസുകൾ ലഭ്യമാണ്. നേരൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അമൻ ലോഡ്ജ് വരെ ഒരു ടാക്സി സർവീസ് ലഭ്യമാണ്, അതേസമയം നെരൽ, കർജാട്ട് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബസ് സർവീസുകൾ ലഭ്യമാണ്. ഇവിടെയിറങ്ങിയ ശേഷം ഇവിടുന്ന് നടന്നോ അല്ലെങ്കില്‍ കുതിരപ്പുറത്തോ മതേരാനിലേക്ക് ചെല്ലാം. മാത്രമല്ല,മതേരാനിലേക്ക് അമൻ ലോഡ്ജിൽ നിന്നും മതേരാൻ റെയിൽവേയുടെ ഷട്ടിൽ സർവീസുകൾ ലഭ്യമാണ്.

Neral To Matheran Trip

PC:Jineshpanchal

ജൂൺ 10 മുതൽ ഒക്ടോബർ 15 വരെ സെൻട്രൽ റെയിൽവേ നേരാൽ-മതേരാൻ ടോയ് ട്രെയിൻ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ഇതുകാരണമാണ് നേരാനിൽ നിന്നും മതേരാനിലേക്ക് ടാക്സി സർവീസുകളെ ആശ്രയിക്കേണ്ടി വരുന്നത്. പകരം അമൻ ലോഡ്ജിൽ നിന്നും മതേരാനിലേക്ക് ഷട്ടിൽ ട്രെയിൻ സർവീസ് ഉപയോഗിക്കാം.

മതേരാൻ

സമുദ്രനിരപ്പിൽ നിന്നും 2,625 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മതേരാൻ മഹാരാഷ്ട്രയിലെ രായ്ഗഡ് ജില്ലയുടെ ഭാഗമാണ്. മലയുടെ നെറുകയിലെ കാട് എന്നാണ് മതേരാൻ എന്ന വാക്കിനർത്ഥം. ബ്രിട്ടീഷുതാരുടെ കാലത്താണ് മതേരാനെ ഒരു വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്. എപ്പോൾ വേണമെങ്കിലും ഇവിടെ വരാമെങ്കിലും മതേരാൻ സന്ദർശിക്കുവാൻ പറ്റിയ സമയം മഴക്കാലമാണ്.

വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മതേരാൻ

വാഹനങ്ങൾക്ക് പ്രവേശിക്കുവാന്‍ വിലക്കുള്ള ഏഷ്യയിലെ തന്നെ ഏക ഹിൽസ്റ്റേഷനാണിത്
മതേരാൻ. ദസ്തുരി പോയന്റ് എന്ന സ്ഥലം വരെയാണ് വാഹനങ്ങള്ക്ക് പ്രവേശനം. ബാക്കി ദൂരം ഏകദേശം രണ്ടര കിലോമീറ്റർ നടന്നു വേണം കയറുവാൻ. ടോയ് ട്രെയിൻ പോകുന്ന പാളത്തിലൂടെയാണ് മുന്നോട്ടു പോകേണ്ടത്.

Places To visit in matheran

PC: Naveenjain431

ലേക്‌ പോയിന്റ്, അലക്സാണ്ടർ പോയിന്റ്, ഹണിമൂൺ പോയിന്റ്, മാലാങ് പോയിന്റ്, എക്കോ പോയിന്റ്, ലൂസിയ പോയിന്റ്, പോർക്യുപൈൻ പോയിന്റ്, തുടങ്ങിയ കാഴ്തകളും നടത്തവും ഒക്കെയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ.

തിരുവനന്തപുരം സെൻട്രൽ- 9.15 am
വർക്കല ശിവഗിരി- 9.54
കൊല്ലം ജംങ്ഷൻ- 10.22
കരുനാഗപ്പള്ളി- 10.50
കായംകുളം ജംങ്ഷൻ- 11.08
ഹരിപ്പാട്- 11.24
അമ്പലപ്പുഴ-11.44
ആലപ്പുഴ- 11.54
ചേർത്തല- 12.17
എറണാകുളം ജംങ്ഷന്‍: 12.35
ആലുവ: 13.53
ഡിവൈൻ നഗർ- 15.15
തൃശൂർ: 14.47
ഷൊർണൂർ: 15.40
കുറ്റിപ്പുറം- 16.04
തിരൂർ: 16.18
പരപ്പനങ്ങാടി: 16.34
കോഴിക്കോട്: 17.07
വടകര: 17.48
തലശ്ശേരി: 18.08
കണ്ണൂർ: 18.37
കണ്ണപുരം- 18.52
പയ്യന്നൂർ: 18.59
ചെറുവത്തൂർ- 19.19
കാഞ്ഞങ്ങാട്: 19.43
കാസർകോഡ് :10.03 എന്നിങ്ങനെയാണ് കേരളത്തിൽ നേത്രാവതി ട്രെയിൻ സമയം.

മതേരാൻ യാത്ര ചെലവ്

കേരളത്തിൽ നിന്ന് താനേയിലേക്കുള്ള ട്രെയിൻ യാത്ര, താനെ-നേരാൽ യാത്ര, നേരാൽ-മതേരാൻ യാത്ര എന്നിവയും യാത്രയിലെ ഭക്ഷണം , താമസം തുടങ്ങിയ ചെലവുകള്‍ക്കുമായി ഏറ്റവും കുറഞ്ഞത് 2000 രൂപ വേണ്ടി വന്നേക്കാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+